HOME
DETAILS

നിലമ്പൂർ: വൻ വിജയം പ്രതീക്ഷിച്ച് യു.ഡി.എഫ്; ഫലം കോൺഗ്രസ് നേതൃത്വത്തിന് നിർണായകം

  
Ashraf
June 21 2025 | 02:06 AM

Nilambur bypoll UDF Hopes for Big Win

കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് നേതൃത്വത്തിന് നിർണായകമാവും. 5,000ത്തിനും 10,000 ത്തിനുമിടയിൽ ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് നിയമസഭയിൽ എത്തുമെന്നാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള യു.ഡി.എഫിന്റെ അന്തിമ കണക്കുകൂട്ടൽ. എന്നാൽ ഫലം മറിച്ചായാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള  പുതിയ കെ.പി.സി.സി നേതൃത്വത്തിനും തിരിച്ചടിയാവും. ജയിച്ചാലും തോറ്റാലും പലതരത്തിലുള്ള ചലനങ്ങൾ കോൺഗ്രസിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്. 

മികച്ച വിജയം ലഭിച്ചാൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനും കോൺഗ്രസിനും ഇത് ഊർജമാകും. ഭരണമാറ്റം ഉണ്ടാകുമെന്ന പ്രതീതി ജനങ്ങൾക്ക് നൽകാനുമാവും. ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിന് ജയിച്ചാൽ വി.ഡി സതീശന്റെ നിലപാടുകളുടെ വിജയം കൂടിയായി ഇത് വ്യാഖ്യാനിക്കപ്പെടും. 

സ്ഥാനാർഥി നിർണയ ഘട്ടത്തിൽ വി.എസ് ജോയിക്കുവേണ്ടി കരുനീക്കം നടന്നെങ്കിലും സതീശൻ ഷൗക്കത്തിനൊപ്പം ഉറച്ചുനിൽക്കുകയായിരുന്നു.അൻവറിനെ അപ്രസക്തമാക്കുന്ന തരത്തിലാണ് വോട്ടുകളുടെ കണക്കെങ്കിൽ അതും സതീശന്റെ കരുത്ത് കൂട്ടും. പിണറായിക്കൊപ്പം സതീശനെയും മുഖ്യ എതിരാളിയാക്കിയുള്ള അൻവറിന്റെ  പ്രചാരണം സതീശന്റെ ഗ്രാഫ് ഉയർത്തുകയാണ് ചെയ്തത്. തോറ്റാൽ ഉത്തരവാദിത്തം തനിക്ക് എന്ന സതീശന്റെ പ്രസ്താവനയിൽ ജയത്തിന്റെ ഉത്തരവാദിത്തവും തനിക്കാണെന്ന സന്ദേശം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. 

 കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരായ എ.പി അനിൽകുമാറും ഷാഫി പറമ്പിലും പി.സി വിഷ്ണുനാഥും നിലമ്പൂരിൽ ക്യാംപ് ചെയ്താണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇവർക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള യുവനിരയും സജീവമായി രംഗത്തുണ്ടായിരുന്നു. വലിയ ഭൂരിപക്ഷത്തിലുള്ള വിജയം നേടുകയാണെങ്കിൽ ഇവരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാവും അത്. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനും ആദ്യ ദൗത്യം വിജയിപ്പിക്കാനായെന്ന് ആശ്വാസം കൊള്ളാം. 

കോൺഗ്രസിന് പുറമെ മുസ്്ലിം ലീഗിനും വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാം. മണ്ഡലത്തിൽ ലീഗിന്റെ സംഘടനാ സംവിധാനം ഇത്ര അടുക്കുംചിട്ടയിലും ഇതിന് മുമ്പ് പ്രവർത്തിച്ചിട്ടില്ലെന്ന് നേതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. പി.വി അൻവർ ഉയർത്തിവിട്ട അസ്വസ്ഥതകൾക്ക് പിന്നാലെ പോകാലെ തെരഞ്ഞെടുപ്പിനെ ഇടതുമുന്നണിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലായി മാറ്റാൻ യു.ഡി.എഫിന് സാധിച്ചു. ജമാഅത്തെ ഇസ്്ലാമിയുടെ പിന്തുണയും രാഹുൽ മാങ്കൂട്ടത്തിൽ പാതിരാത്രി അൻവറിന്റെ വീട്ടിലെത്തിയും പ്രതിരോധത്തിലാക്കിയെങ്കിലും പ്രചാരണരംഗത്ത് മുന്നിലെത്താൻ യു.ഡി.എഫിന് കഴിഞ്ഞിരുന്നു. 

അതേസമയം, എം. സ്വരാജ് നേരിയ മാർജിനെങ്കിലും കടന്നുകൂടിയാൽ യു.ഡി.എഫിലും കോൺഗ്രസിലും ഉണ്ടാകുന്ന അസ്വസ്ഥതകൾ ചെറുതാവില്ല. സ്ഥാനാർഥി നിർണയത്തിന്റെ പൂർണ ഉത്തരവാദിത്വം സതീശൻ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടിവരും. അടുത്ത ഭരണം കിട്ടിയാൽ സർക്കാരിനെ ആരു നയിക്കണമെന്നത് നിലമ്പൂർ ഫലം വന്നശേഷം കോൺഗ്രസിൽ സജീവ ചർച്ചയും തർക്കവിഷയവുമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച

National
  •  2 days ago
No Image

ഇനി ബാക്ക്‌ ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം

National
  •  2 days ago
No Image

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന

Kerala
  •  2 days ago
No Image

ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്‌സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  2 days ago
No Image

ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?

Tech
  •  2 days ago
No Image

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി  

National
  •  2 days ago
No Image

ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്

Cricket
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി

National
  •  2 days ago
No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  2 days ago