HOME
DETAILS

അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങൾ സുഹൃത്തുക്കളല്ല: മെസി

  
June 21 2025 | 15:06 PM

Inter Miami captain Lionel Messi has opened up about his relationship with legendary star Cristiano Ronaldo

ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള ബന്ധം എങ്ങനെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്റർ മയാമി നായകൻ ലയണൽ മെസി. റൊണാൾഡോയോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കൾ അല്ലെന്നുമാണ്‌ മെസി പറഞ്ഞത്. ഡിസ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം പറഞ്ഞത്.

"ക്രിസ്റ്റ്യാനോ റൊണാൾഡോയോടും അദ്ദേഹത്തിന്റെ കരിയറിനോടും എനിക്ക് വളരെയധികം ബഹുമാനവും ആരാധനയും ഉണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ വളരെ ഉയർന്ന നിലവാരത്തിൽ ആണുള്ളത്. ദൈവമായുള്ള മത്സരം കളിക്കളത്തിൽ ആയിരുന്നു. ടീമിനായി പരമാവധി ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ഓരോരുത്തരും നൽകാൻ ആഗ്രഹിച്ചു. ഇപ്പോഴും എന്നെപ്പോലെ തന്നെ അദ്ദേഹവും കളിക്കളത്തിൽ തന്നെ തുടർന്നു. കളിക്കളത്തിന് പുറത്ത് ഞങ്ങൾ രണ്ട് സാധാരണ ആളുകളാണ്. ഞങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാത്തതിനാൽ ഞങ്ങൾ സുഹൃത്തുക്കളല്ല. എന്നാൽ ഞങ്ങൾ എപ്പോഴും പരസ്പരം വളരെയധികം ബഹുമാനത്തോടെയാണ് പെരുമാറിയിട്ടുള്ളത്" മെസി പറഞ്ഞു.

നിലവിൽ തന്റെ നാൽപതാം വയസിലും മിന്നും പ്രകടനങ്ങൾ കൊണ്ട് ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് റൊണാൾഡോ. ഇതിനോടകം തന്നെ 944 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. വരാനിരിക്കുന്ന മത്സരങ്ങളിൽ 66 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ സ്വന്തമാക്കുന്ന ആദ്യ താരമായി മാറാനും റൊണാൾഡോയ്ക്ക് സാധിക്കും.

അടുത്തിടെ നടന്ന യുവേഫ നേഷൻസ് ലീഗ് വിജയിച്ചത് പോർച്ചുഗൽ ആയിരുന്നു. ഫൈനലിൽ സ്‌പെയിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് വീഴ്ത്തിയാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. വിജയം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പോർച്ചുഗൽ വിജയികളായത്. പോർച്ചുഗലിന്റെ രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടമായിരുന്നു ഇത്. 2019ലാണ് ഇതിനു മുമ്പ് പോർച്ചുഗൽ ആദ്യമായി ഈ ടൂർണമെന്റ് വിജയിച്ചത്. 

അതേസമയം മെസിയും തന്റെ കരിയറിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. ഫിഫ ക്ലബ്ബ് ലോകകപ്പിൽ ഇന്റർ മയാമിക്ക് വേണ്ടി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടാം മത്സരത്തിൽ പോർട്ടോക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്റർ മയാമി വിജയിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ഇന്റർ മയാമി വിജയിച്ചത്. ഈ മത്സരത്തിൽ മയാമിയുടെ വിജയഗോൾ നേടിയത് മെസിയായായിരുന്നു. മത്സരത്തിൽ പോർട്ടോ ബോക്സിനു പുറത്തു നിന്ന് ഇന്റർ മയാമിക്ക് ലഭിച്ച ഫ്രീകിക്ക് ​ഗോളാക്കി മാറ്റുകയായിരുന്നു മെസി.

Inter Miami captain Lionel Messi has opened up about his relationship with legendary star Cristiano Ronaldo



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സേനയിലെ ഏകാധിപതി; ഏഷ്യൻ വൻകരയും കീഴടക്കി ചരിത്രം രചിച്ച് ബുംറ 

Cricket
  •  4 hours ago
No Image

ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്റാഈൽ ആക്രമണങ്ങൾ; മാനുഷിക, പാരിസ്ഥിതിക ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

International
  •  5 hours ago
No Image

ഇറാനിലെ ബുഷെഹറിൽ ആണവ ദുരന്ത ഭീഷണി: ഫുകുഷിമയ്ക്ക് സമാനമായ അപകടം ഉണ്ടാകുമെന്ന് വിദഗ്ധർ

International
  •  5 hours ago
No Image

ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നീക്കം? ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്

International
  •  5 hours ago
No Image

നാദിർഷായുടെ വളർത്തുപൂച്ചയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  6 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം

International
  •  6 hours ago
No Image

ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

National
  •  7 hours ago
No Image

മലപ്പുറത്ത് തിരച്ചിലിനിടെ വീണ്ടും കടുവയുടെ ആക്രമണം: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം 

Kerala
  •  7 hours ago
No Image

സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ  

Kerala
  •  7 hours ago
No Image

ധോണിയുടെ റെക്കോർഡും തകർന്നുവീണു; വിക്കറ്റ് കീപ്പർമാരിൽ ഒന്നാമനായി പന്തിന്റെ തേരോട്ടം

Cricket
  •  7 hours ago