
ആരാകും പൊലിസ് മേധാവി?; നിർണായക യോഗത്തിന് മൂന്ന് ദിവസം മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലിസ് മേധാവിയെ നിശ്ചയിക്കുന്നതിനുള്ള നിർണായക യു.പി.എസ്.സി യോഗത്തിന് ഇനി മൂന്ന് ദിവസം മാത്രം. വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ ചേരുന്ന യോഗത്തിൽ പൊലിസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി അന്നു വൈകിട്ട് തന്നെ സംസ്ഥാനത്തിന് കൈമാറും. ഇതിൽനിന്ന് ഒരാളെ മന്ത്രിസഭ സംസ്ഥാന പൊലിസ് മേധാവിയായി തിരഞ്ഞെടുക്കും. നിലവിലെ പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്ന 30ന് തന്നെ പുതിയ പൊലിസ് മേധാവി ചുമതലയേൽക്കുകയും ചെയ്യും. സംസ്ഥാന സർക്കാർ അണിയറ നീക്കങ്ങൾ ഊർജിതമായി നടത്തിയിട്ടും എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് പൊലിസ് മേധാവി സ്ഥാനത്തേക്ക് എത്താൻ നിലവിലെ സാഹചര്യത്തിൽ കടമ്പകളേറെയാണ്.
നിലവിലെ പട്ടികയിൽ ആറുപേർ
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയരക്ടര്‍ റവാഡ ചന്ദ്രശേഖര്‍, റോഡ് സുരക്ഷാ കമ്മിഷണർ നിതിന്‍ അഗര്‍വാള്‍, ഫയര്‍ഫോഴ്സ് ഡയരക്ടര്‍ യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയരക്ടര്‍ മനോജ് എബ്രഹാം, എസ്.പി.ജി എ.ഡി.ജി.പി സുരേഷ് രാജ് പുരോഹിത്, ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആർ അജിത്കുമാര്‍ എന്നിവരാണ് കേരളം യു.പി.എസ്.സിക്ക് നല്‍കിയ പട്ടികയിലുള്ളത്. ഇതിൽനിന്ന് എ.ഡി.ജി.പിമാരായ സുരേഷ് രാജ് പുരോഹിതിനെയും എം.ആർ അജിത് കുമാറിനെയും ഒഴിവാക്കണമെന്ന് യു.പി.എസ്.സി ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയിട്ടില്ല.
മറ്റു അട്ടിമറി നീക്കങ്ങൾ ഉണ്ടായില്ലെങ്കിൽ ആറംഗ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാനാണ് സാധ്യത. ആദ്യ മൂന്ന് സ്ഥാനക്കാരിൽ ഒരാൾക്ക് മാറ്റം സംഭവിച്ചാൽ നാലാംസ്ഥാനത്തുള്ള മനോജ് എബ്രഹാമാകും ചുരുക്കപ്പട്ടികയിലെത്തുക.
റവാഡയ്ക്ക് നറുക്ക് വീഴുമോ ?
ആറംഗ പട്ടികയിൽ രണ്ടാമതുള്ള റവാഡ ചന്ദ്രശേഖർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയതോടെ റവാഡയെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം റവാഡയെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിയമിച്ചുവെങ്കിലും കേരളത്തിലേക്ക് മടങ്ങാനാണ് അദ്ദേഹത്തിന് താൽപര്യം. അതേസമയം, കൂത്തുപ്പറമ്പ് വെടിവയ്പിൽ ഇദ്ദേഹം പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നത് പ്രതികൂല ഘടകമാകുന്നുണ്ട്.
നിതിൻ അഗർവാളും യോഗേഷ് ഗുപ്തയും
പട്ടികയിലുള്ള നിതിൻ അഗർവാളിനോടും യോഗേഷ് ഗുപ്തയോടും സർക്കാരിന് കാര്യമായ താൽപര്യമില്ല. യോഗേഷ് ഗുപ്തയോട് ആകട്ടെ, കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാര നടപടി സ്വീകരിക്കുകയാണ്. ഗുജറാത്തിലെ ബൽക്കീസ് ബാനു കേസിൽ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയത് ഉൾപ്പെടെയുള്ള മികച്ച ട്രാക്ക് റെക്കോഡുണ്ടായിട്ടും യോഗേഷ് ഗുപ്ത സംസ്ഥാനത്തെ ഇടത് സർക്കാരിന് അനഭിമതനാണ്. വിജിലന്‍സ് ഡയരക്ടറായിരിക്കേ, സർക്കാർ താൽപര്യത്തിന് വിരുദ്ധമായി പ്രതിപക്ഷ നേതാവിനെതിരേയും മറ്റുമുള്ള കേസുകൾ അവസാനിപ്പിച്ചതാണ് യോഗേഷിനോടുള്ള താൽപര്യക്കുറവിന് കാരണം. ബി.എസ്.എഫ് ഡയരക്ടറായിരുന്ന നിതിൻ അഗർവാൾ കേരളത്തിൽ തിരിച്ചെത്തിയിട്ട് ഒരു വർഷം മാത്രേ ആകുന്നൂള്ളു. ഇതുവരെ സുപ്രധാന പദവികളൊന്നും നൽകിയിട്ടുമില്ല.
പട്ടിക കുലുങ്ങിയാൽ മനോജ് എബ്രഹാം
യു.പി.എസ്.സിക്ക് മുന്നിലെത്തുന്ന ആറംഗ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാരിൽ ആർക്കെങ്കിലും മാറ്റംസംഭവിച്ചാൽ നാലാമതുള്ള മനോജ് എബ്രഹാമിന് നറുക്ക് വീഴും.
മലയാളി ആണെന്നതും കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ സംബന്ധിച്ച് വ്യക്തതയുണ്ട് എന്നതും സർക്കാരുമായി അടുപ്പം പുലർത്തുന്നു എന്നതുമാണ് മനോജ് എബ്രഹാമിൻ്റെ സാധ്യത വർധിപ്പിക്കുന്നത്.
അട്ടിമറി നടന്നാല്‍ അജിത് കുമാര്‍
നിലവിലെ പട്ടികയിൽ അട്ടിമറികൾ നടന്നാൽ മാത്രമാണ് അജിത് കുമാറിന് സാധ്യതയുള്ളത്. പട്ടികയിൽ ആറാംസ്ഥാനത്താണ് എം.ആർ അജിത് കുമാറിൻ്റെ സ്ഥാനം. റവാഡ ചന്ദ്രശേഖര്‍, നിതിന്‍ അഗര്‍വാള്‍, യോഗേഷ് ഗുപ്ത എന്നിവർ പട്ടികയിൽ നിന്ന് ഒഴിവായാൽ മാത്രമേ ആറാമതുള്ള അജിത് കുമാറിന് ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാൻ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്
National
• a day ago
കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ്
National
• a day ago
വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി
National
• a day ago
2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍
qatar
• a day ago
സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
International
• a day ago
കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍
uae
• a day ago
വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്
National
• a day ago
വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു
Kerala
• a day ago
മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്‍; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video
National
• a day ago
ദുബൈയില്‍ വാടക തട്ടിപ്പ്: പണം വാങ്ങിയ ശേഷം ഏജന്റുമാര്‍ മുങ്ങുന്നെന്ന് പരാതി; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍
uae
• a day ago
15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്
National
• a day ago
യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന
International
• a day ago
ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ്
oman
• a day ago
ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices
qatar
• a day ago
മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്
Kerala
• a day ago
വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
Kerala
• a day ago
ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• a day ago
വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു
Kerala
• a day ago
തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക
National
• a day ago
പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ
Kerala
• a day ago
യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍
International
• a day ago