HOME
DETAILS

അസമയത്ത് വീടുകളിൽ മുട്ടാനോ കടന്നുകയറാനോ നിൽക്കേണ്ട; എല്ലാവർക്കും അവരുടെ വീട് അമ്പലമോ കൊട്ടാരമോ പോലെ; പൊലിസിനോട് ഹൈക്കോടതി

  
June 24 2025 | 02:06 AM

Kerala High Court Restrains Police from Entering Homes Without Warrant

കൊച്ചി:  ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കാനെന്ന പേരിൽ പൊലിസ് ഉദ്യോഗസ്ഥർ അസമയത്ത് വീടുകളിൽ മുട്ടുന്നതും കടന്നുകയറുന്നതും വിലക്കി ഹൈക്കോടതി. 

എല്ലാവർക്കും അവരുടെ വീട് അമ്പലമോ കൊട്ടാരമോ പോലെയാണെന്നും അതിന്റെ പവിത്രത ഇത്തരം പ്രവ‌ൃത്തികളിലൂടെ കളങ്കപ്പെടുത്തരുതെന്നും കോടതി ഓർമിപ്പിച്ചു. 

രാത്രി വീട്ടിൽ പരിശോധനയ്ക്കെത്തിയപ്പോൾ അധിക്ഷേപിച്ചെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ആരോപിച്ച് കൊച്ചി മുണ്ടംവേലി സ്വദേശിക്കെതിരേ തോപ്പുംപടി പൊലിസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി അരുണിന്റെ ഉത്തരവ്. 

ക്രിമിനൽ പശ്ചാത്തലമുള്ളവർ വീണ്ടും കുറ്റകൃത്യത്തിലേക്ക്  നീങ്ങുമെന്നുണ്ടെങ്കിൽ സൂക്ഷ്മ നിരീക്ഷണത്തിനു അനുമതിയുണ്ട്. 

എന്നാൽ വീടുകളിൽ അസമയത്ത് മുട്ടാനോ കടന്നുകയറാനോ ഒരു അധികാരവും പൊലിസിനില്ലെന്ന് കോടതി വ്യക്തമാക്കി. വീട് വ്യക്തികളുടെ സ്വകാര്യ ഇടമാണ്. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. ഇവിടെ ഇത്തരത്തിൽ കടന്നുകയറുന്നത്  വൈകാരികമായും സാമൂഹികമായും ഒരാളെ  ബാധിക്കുന്ന കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

പോക്സോ കേസിൽ കുറ്റവിമുക്തനായ വ്യക്തിയാണ് ഹരജിക്കാരൻ. കഴിഞ്ഞ ഏപ്രിൽ മൂന്നിന് അർധരാത്രിയോടെയാണ് തോപ്പുംപടി എസ്.ഐയുടെ നേതൃത്വത്തിൽ പൊലിസ് ഇയാളുടെ വീട്ടിലെത്തിയത്. ഹരജിക്കാരൻ വീട്ടിൽ തന്നെ ഉണ്ടോ എന്ന് നിരീക്ഷിക്കാനാണ് പോയതെന്നാണ് പൊലിസ് വാദിച്ചത്. എന്നാൽ സഹകരിക്കാതെ അധിക്ഷേപിച്ച സാഹചര്യത്തിലാണ് കേസെടുത്തതെന്നും പറഞ്ഞു. കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് പൊലിസിനെതിരേ കോടതിയെ സമീപിച്ചതിന്റെ വിരോധത്തിൽ നിരന്തരം ദ്രോഹിക്കുകയാണെന്നാണ് ഹരജിക്കാരൻ വാദിച്ചത്. ഏതു സാഹചര്യത്തിലാണെങ്കിലും അസമയത്ത് വീട്ടുവാതിലിൽ മുട്ടിയ പൊലിസ് നടപടി നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടർന്ന് ഹരജിക്കാരൻ്റെ കേസ് റദ്ദാക്കി.

The Kerala High Court has ruled that police officers cannot enter homes without a warrant, even under the guise of monitoring individuals with criminal backgrounds. The court emphasized that every individual's home is their sanctuary and must be respected, highlighting the importance of upholding personal privacy and constitutional rights [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുത്തുകാണിച്ച് പി.വി അന്‍വര്‍; ഒറ്റയാള്‍ പോരാട്ടത്തിന് മുന്നണി വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനായി

Kerala
  •  7 hours ago
No Image

ഖത്തര്‍ വ്യോമപാത വീണ്ടും തുറന്നു; വിമാന സര്‍വിസ് തുടങ്ങി; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം; കേരളത്തിലേക്കുള്ള സര്‍വിസ് പുനസ്ഥാപിച്ചു

qatar
  •  7 hours ago
No Image

സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം; അഞ്ചാം തവണയും കോടതിയിൽ ഹാജരാകാതെ രാഹുൽ

National
  •  8 hours ago
No Image

ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

International
  •  14 hours ago
No Image

നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു

National
  •  15 hours ago
No Image

ഇത്തവണ ബാറ്റല്ല, കൈകൾ കൊണ്ട് ചരിത്രം കുറിച്ചു; റൂട്ടിന്റെ സ്ഥാനം ഇനി ഇന്ത്യൻ വന്മതിലിനൊപ്പം

Cricket
  •  15 hours ago
No Image

കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി

Kerala
  •  16 hours ago
No Image

ഖത്തറിലെ യു.എസ് താവളം ഇറാന്‍ ആക്രമിച്ചു; വന്‍ സ്‌ഫോടന ശബ്ദം; കുവൈത്തിലും ബഹ്‌റൈനിലും മുന്നറിയിപ്പ് സൈറണ്‍

qatar
  •  16 hours ago
No Image

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി

Kerala
  •  16 hours ago
No Image

അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി

Kerala
  •  16 hours ago