
ഖത്തര്‍ വ്യോമപാത വീണ്ടും തുറന്നു; വിമാന സര്‍വിസ് തുടങ്ങി; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം; കേരളത്തിലേക്കുള്ള സര്‍വിസ് പുനസ്ഥാപിച്ചു

ദോഹ: ഖത്തറിലെ യു.എസ് സൈനികതാവളത്തെ ലക്ഷ്യംവച്ച് ഇറാന് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട വ്യോമപാത ഖത്തര്‍ തുറന്നു. ഹമദ് വിമാനത്താവളത്തില്‍ ഖത്തര്‍ സമയം രാത്രി 12 മണിയോടെ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി. താല്‍ക്കാലികമായി അടച്ച വ്യോമപാത തുറന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. വിമാനത്താവളം സാധാരണനിലയിലേക്ക് തിരിച്ചെത്തിയതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചായി ഖത്തര്‍ എയര്‍വേസ് ട്വീറ്റ്ചെയ്തു.
സര്‍വിസ് പുനരാരംഭിച്ചതോടെ ഖത്തറിലേക്കുള്ള തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വീസുകള്‍ പുനസ്ഥാപിച്ചു. തിരുവനന്തപുരം ദുബായ് എമിറേറ്റ്സ് വിമാനം, തിരുവനന്തപുരം - അബുദാബി ഇത്തിഹാദ്, തിരുവനന്തപുരം - ഷാര്‍ജ എയര്‍ അറേബ്യ എന്നിവ ഇതിനകം പുറപ്പെട്ടു.
ഇറാനില്‍ യു.എസ് ആക്രമണം നടത്തിയതിനു പിന്നാലെ ഇറാന് തിരിച്ചടി നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 6.45നാണ് വ്യോമപാത അടച്ചത്. അഞ്ച് മണിക്കൂറിലേറെ സര്‍വീസ് മുടങ്ങിയതിനാല്‍ ചില വിമാനങ്ങള്‍ റദ്ദാക്കി. ഇന്നും വിമാനസര്‍വീസുകളുടെ സമയ ക്രമത്തില്‍ മാറ്റമുണ്ടാകും. വ്യോമപാത അടയ്ക്കും മുന്‍പുതന്നെ ഖത്തറിലേക്കുള്ള വിമാന സര്‍വിസുകള്‍ പല കമ്പനികളും റദ്ദാക്കിയിരുന്നു.
അതേസമയം, ഇറാന്റെ ആക്രമണത്തില്‍ ആശങ്ക വേണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. സ്ഥിതിഗതികള്‍ ശാന്തമാണെന്നും പരിഭ്രാന്തിപ്പെടുത്തുന്ന വിവരങ്ങളും ഊഹാപോഹങ്ങളും പങ്കുവെക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പ്രഥ്യേകം ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഖത്തറിലെ ജനജീവിതം സാധാരണ നിലയിലായിരിക്കുകയാണ്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ, ആക്രമണം ഖത്തറിന് എതിരേയല്ലെന്ന വിശദീരണവുമായി ഇറാന് രംഗത്തുവന്നു. ഇറാന്റെ അടുത്ത സുഹൃത്താണ് ഖത്തറെന്നും അവരോടുള്ള ആത്മബന്ധം തുടരുമെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വിശദീകരിച്ചു. ഖത്തറിനെ ഒരിക്കലും ഇറാന് ലക്ഷ്യം വെക്കില്ലെന്നും യുഎസിനെ ലക്ഷ്യമിട്ട് മാത്രമാണ് ആക്രമണമെന്നും ഇറാന് പറഞ്ഞു.
ദോഹ യു.എസ് വ്യോമതാവളം ഇറാന് ആക്രമിച്ചതിന് പിന്നാലെ ഗള്‍ഫിലെ മൊത്തം വിമാനസര്‍വിസുകളെയും ബാധിച്ചിരുന്നു. പിന്നാലെ കേരളത്തിലേക്കുള്ള സര്‍വിസ് ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ ആണ് റദ്ദാക്കിയത്.
ഖത്തറിലെ യു.എസ് വ്യോമതാവളം ഇറാന് ആക്രമിച്ചതിന് പിന്നാലെ ഇസ്റാഈലിനും ഇറാനും ഇടയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ഖത്തറിലെ വ്യോമതാവളം ആക്രമിച്ചതിന് ഇറാനെതിരേ തിരിച്ചടി ഉണ്ടാകില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി ദോഹയിലെ അല്‍ ഉബൈദ് വ്യോമതാവളം ഇറാന് ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അപ്രതീക്ഷിത വെടിനിര്‍ത്തല്‍. അതേസമയം, വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്രായേലോ ഇറാനോ കരാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Qatar has reopened its airspace after closing it earlier on Monday in anticipation of retaliatory attacks by Iran on a US air base near Doha. Iran launched missiles at al-Udeid air base on Monday evening. Both Qatari and US officials said nearly all were intercepted and their were no casualties or injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പസഫിക് സമുദ്രത്തിൽ ചരക്ക് കപ്പൽ തീപിടിച്ച് മുങ്ങി: 3,000 വാഹനങ്ങൾ കടലിൽ
International
• a day ago
ചരിത്രം കുറിച്ച് ശുഭാംശു; ആക്സിയം 4 വിക്ഷേപിച്ചു
National
• a day ago
ലോകത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യ ഇരട്ടി വേഗത്തിൽ ചൂടാകുന്നു: WMO റിപ്പോർട്ട്
National
• a day ago
അനധികൃത ഇസ്റാഈലി സെറ്റില്‍മെന്റുകളുമായി ബന്ധമുള്ള കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് ഷിപ്പിങ് ഭീമന് മേഴ്സ്ക്
International
• a day ago
23-ാം വയസ്സിൽ നാസയുടെ പരിശീലനം പൂർത്തിയാക്കി; ആന്ധ്രയുടെ ജാൻവി 2029-ൽ ബഹിരാകാശത്തേക്ക് പറക്കാൻ പോകുന്നു
National
• a day ago
ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍
Kerala
• a day ago
ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം
International
• a day ago
ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട്
National
• a day ago
ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം
Kerala
• a day ago
ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്
International
• a day ago
യു.ഡി.എഫ് മുന്നണിയിൽ പി.വി. അൻവറിന് ‘നോ എൻട്രി’: വാതിൽ അടച്ചത് കൂട്ടായ ചർച്ചകൾക്ക് ശേഷം; വി.ഡി. സതീശൻ
Kerala
• a day ago
ഭരണവിരുദ്ധ വികാരത്തിൽ വെട്ടിലായി സർക്കാർ: മന്ത്രിസഭാ പുനഃസംഘടനയുമായി പിണറായി, ഷംസീറിനെ മന്ത്രിയാക്കണമെന്ന് ആവശ്യം
Kerala
• a day ago
ഗവർണറുടെ ബിരുദദാന ചടങ്ങിൽ മാധ്യമങ്ങൾക്ക് വിലക്ക്: സ്ഥലപരിമിതി കാരണമാണ് നിയന്ത്രണമെന്ന് കാർഷിക സർവകലാശാല
Kerala
• a day ago
ലക്ഷദ്വീപിലെ സ്കൂളുകൾ അടച്ചുപൂട്ടി അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടി: പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത്
National
• a day ago
പ്ലസ് ടു സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയത് നൽകാൻ മന്ത്രിയുടെ നിർദ്ദേശം; വിതരണം ചെയ്തത് തിരികെ വാങ്ങും; സംഭവത്തിൽ വിശദമായ അന്വേഷണം
Kerala
• a day ago
കൊച്ചിയിൽ വീട്ടിലെ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു
Kerala
• 2 days ago
ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം: കോഴിക്കോട് ലോട്ടറി കടകളിൽ പരിശോധന, പണവും രേഖകളും പിടികൂടി
Kerala
• 2 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ ആണവ ശാസ്ത്രജ്ഞന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
International
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്വരാജിന്റെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമോ? സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും
Kerala
• a day ago
മുമ്പ് ഗസ്സയില്‍, ഇപ്പോള്‍ ഇറാനിലും പരാജയം; ഒരുലക്ഷ്യവും നേടിയെടുക്കാനാകാതെ ഇസ്റാഈല്‍
International
• a day ago
ഇസ്റാഈല്‍ - ഇറാന് സംഘര്‍ഷം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിച്ചെങ്കിലും വെടിയൊച്ച നിലച്ചില്ല; വീണ്ടും ആക്രമണ, പ്രത്യാക്രമണങ്ങള്‍
International
• a day ago