വാഹന പരിശോധന കര്‍ശനമാക്കി; കുടുങ്ങിയത് ഇരുപത് ടിപ്പര്‍ ലോറികള്‍
തിരൂരങ്ങാടി: ദേശീയപാതയില്‍ മോട്ടോര്‍ വാഹനവകുപ്പു നടത്തിയ വാഹനപരിശോധനയില്‍ ഇരുപത് ടിപ്പര്ലോറികള്ക്കെതിരേ നടപടിയെടുത്തു. ടിപ്പറുകളുടെ അമിതവേഗതക്കെതിരേ പരാതി വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ കോട്ടക്കല്‍, എടരിക്കോട് തുടങ്ങിയ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നടപടി. നികുതി അടക്കാതെയും അമിത വേഗതയിലും ഓടിയ ടിപ്പറുകളാണു പിടിച്ചെടുത്തത്. തിരൂര്‍-ചെമ്മാട് റൂട്ടില്‍ അനുമതിയില്ലാതെ സര്‍വീസ് നടത്തിയ സെയ്ന് ബസ് തിങ്കളാഴ്ച പിടിച്ചെടുത്തിരുന്നു. ലൈസന്‍സില്ലാതെയും ഹെല്‍മെറ്റ് ധരിക്കാതെയും ഇരുചക്രവാഹനമോടിച്ച ആറുപേര്‍ക്കെതിരേയും നടപടിയെടുത്തു.
ഉത്സവ കാലമായതിനാല്‍ ദേശീയപാതയില്‍ വാഹനപരിശോധന കര്‍ശനമാക്കുമെന്നും ലൈസന്‍സ് ഇല്ലാത്ത കുട്ടികള്‍ ഇരുചക്രവാഹനങ്ങളുമായി റോഡിലിറങ്ങുന്നതു തടയുന്നതിനു രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും എം.വി.ഐ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ മലപ്പുറം സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനക്ക് എം.വി.ഐ അബ്ദുല്‍ സുബൈര്‍, എ.എം.വി.ഐ ആരിഫ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."