HOME
DETAILS

ലീഡ്സിൽ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് ; ബെൻ ഡക്കറ്റിന്റെ അതിഗംഭീര സെഞ്ചുറിയിൽ 5 വിക്കറ്റ് ജയം

  
June 24 2025 | 18:06 PM

England Beat India in Leeds Ben Ducketts Century Powers 5-Wicket Victory

ലീഡ്സ്: ഇന്ത്യയ്ക്കെതിരായ അഞ്ചു ടെസ്റ്റ് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം ബെൻ ഡക്കറ്റിന്റെ തകര്‍പ്പൻ സെഞ്ചുറി പ്രകടനത്തിലൂടെ മറികടന്ന ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് വിജയമാണ് നേടിയത്. ഇതോടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി.

ഡക്കറ്റിന്റെ സെഞ്ചുറിയും ക്രോളി–റൂട്ട് കൂട്ടുകെട്ടും വിജയത്തിന്റേ കരുത്ത്

170 പന്തിൽ 149 റണ്‍സെടുത്ത ഡക്കറ്റിന്റെ ആക്രമണാത്മക ഇന്നിംഗ്സാണ് മത്സരത്തെ ഇം​ഗ്ലീഷ് വരുതിയിലാക്കിയത്. ഡക്കറ്റിന് പുറമെ സാക് ക്രോളി 65 റൺസും, ജോ റൂട്ട് 53 റൺസും നേടി. മത്സരത്തിലെ അവസാനദിനത്തിൽ ആദ്യ സെഷനിൽ തന്നെ വിക്കറ്റ് നഷ്ടമാകാതെ 188 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുക്കെട്ട് ഉയർത്തിയ ഡക്കറ്റ്–ക്രോളി സഖ്യം ഇന്ത്യയുടെ പ്രതീക്ഷകൾ തകർക്കുകയായിരുന്നു.

കളി മറന്ന ഇന്ത്യൻ ബൗളിംഗ് നിര 

പ്രസിദ്ധ് കൃഷ്ണയും ഷാര്‍ദ്ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, രവീന്ദ്ര ജഡേജക്ക് ഒരു വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രക്ക് രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റൊന്നും ലഭിച്ചില്ല, ഇത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി.

തിരിച്ചു വരവ് പ്രതീഷ

അവസാന സെക്ഷനില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി  ഷാര്‍ദ്ദുല്‍ താക്കൂര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ജോ റൂട്ട്–ജാമി സ്മിത്ത് സഖ്യത്തിന്റെ അര്‍ധസെഞ്ചുറി കൂട്ടുക്കെട്ട് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. ബെന്‍ സ്റ്റോക്സും (33) വിജയത്തില്‍ മികച്ച സംഭാവന നല്‍കി.

വിജയം ഒരുനിമിഷം പോലും ആശങ്കയില്ലാതെ

പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ 97 റൺസിൽ ഓഫിലേക്ക് കളിച്ച ഡക്കറ്റ് ക്യാച്ച് നല്‍കിയെങ്കിലും യശസ്വി ജയ്സ്വാള്‍ അതു കൈവിട്ടതോടെ ഇന്ത്യയ്ക്ക് അവസരം നഷ്ടമായി. പിന്നീട് ഡക്കറ്റിനെ പുറത്താക്കി, പിന്നാലെ ഹാരി ബ്രൂക്കിനെയും (0) ഷാര്‍ദ്ദുല്‍ പുറത്താക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചെങ്കിലും അതിനുശേഷം കളി ഇംഗ്ലണ്ടിന്റെ കൈയ്യിലായിത്തുടങ്ങി.

ഇന്ത്യന്‍ സെക്കൻഡ് ഇന്നിംഗ്സിന്റെ തകര്‍ച്ചയും തിരിച്ചടിയും

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ അവസാന ആറ് വിക്കറ്റുകള്‍ 31 റണ്‍സിനിടയിലാണ് വീണത്. അതേപോലെ ആദ്യ ഇന്നിംഗ്സില്‍ അവസാന ഏഴ് വിക്കറ്റുകള്‍ 41 റണ്‍സിന് നഷ്ടമായതും ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ് എളുപ്പമാക്കുകയും ചെയ്തു.

മത്സര സ്കോര്‍:

ഇന്ത്യ: 471 & 364

ഇംഗ്ലണ്ട്: 465 & 373/5

14 ഓവറുകൾ ബാക്കിയുള്ള സമയത്ത് ഇംഗ്ലണ്ട് വിജയലക്ഷ്യത്തിലെത്തുകയായിരുന്നു. ന്യൂ ബോളിനും മോശം കാലാവസ്ഥക്കും പുറമെ ഇന്ത്യയുടെ ബൗളിംഗ് നിരയിൽ ഗൗരവമായ താളമില്ലായ്മയും ഇംഗ്ലണ്ടിന്റെ വിജയത്തിന് സഹായകമായി.

England defeated India by 5 wickets in the first Test at Leeds, taking a 1–0 lead in the series. Chasing a target of 371, Ben Duckett’s blistering 149 off 170 balls anchored the chase. Zak Crawley (65) and Joe Root (53*) also contributed significantly. Despite early hopes, India's bowlers couldn’t contain England’s aggressive batting. Prasidh Krishna and Shardul Thakur took 2 wickets each, but England comfortably crossed the target with 14 overs to spare.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  a day ago
No Image

കനത്ത മഴയില്‍ എറണാകുളം ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി

Kerala
  •  a day ago
No Image

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്‌സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു

Saudi-arabia
  •  a day ago
No Image

എം.ആര്‍ അജിത് കുമാറിനെതിരെ കടുപ്പിച്ച് സിപിഐ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ പോയ ആള്‍ ഡിജിപിയാകാന്‍ സാധ്യതയില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  a day ago
No Image

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്

qatar
  •  a day ago
No Image

ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്

Kerala
  •  a day ago
No Image

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്‌

Kerala
  •  a day ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന 

Kerala
  •  a day ago
No Image

നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്‌ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്

Kerala
  •  a day ago
No Image

ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്‌നേഹോഷ്മള സ്വീകരണം

Kerala
  •  a day ago