
ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്‌നേഹോഷ്മള സ്വീകരണം

കൊണ്ടോട്ടി(മലപ്പുറം): ഹജ്ജിന്റെ പുണ്യം നുകര്‍ന്ന് ആത്മനിര്‍വൃതിയില്‍ നാട്ടില്‍ തിരിച്ചെത്തിയ ഹാജിമാര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്‌നേഹോഷ്മള സ്വീകരണം. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ യാത്രതിരിച്ച തീർഥാടകരുടെ ആദ്യസംഘമാണ് ഇന്നലെ കരിപ്പൂരില്‍ തിരിച്ചെത്തിയത്. 76 പുരുഷന്മാരും 94 സ്ത്രീകളുമടക്കം 170 ഹാജിമാരുമായി എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം വൈകീട്ട് 5.20 ഓടെയാണ് മദീനയില്‍നിന്ന് റാസല്‍ ഖൈമവഴി കരിപ്പൂരിലെത്തിയത്.
ഖത്തറില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് വ്യോമയാന മേഖലയിലെ താളപ്പിഴകൾ കാരണം ഷെഡ്യൂൾ ചെയ്തതിലും രണ്ട് മണിക്കൂർ വൈകിയാണ് വിമാനം എത്തിയത്.
കരിപ്പൂരിൽ തീര്‍ഥാടകരെ ഹജ്ജ് കമ്മറ്റി റോസാ പൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചത്. കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സംസം തീര്‍ഥജലം നല്‍കിയാണ് ഹാജിമാരെ വിമാനത്താവളത്തില്‍നിന്ന് പുറത്തിറക്കിയത്. സംസം വിതരണോദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. വിമാനത്താവളത്തിൽ പരിശോധനകള്‍ വേഗത്തിൽ പൂര്‍ത്തിയാക്കാന്‍ എമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകളില്‍ കൂടുതല്‍ ജീവനക്കാരെ എയര്‍പോര്‍ട്ട് അതോറിറ്റി നിയമിച്ചിട്ടുണ്ട്. ഹാജിമാരെ സഹായിക്കാനായി 14 ഹജ്ജ് സെൽ ഓഫിസര്‍മാരും സജ്ജരായിരുന്നു. ടെര്‍മിനലിനകത്തും പുറത്തുമായി ഹജ്ജ് കമ്മിറ്റി വളണ്ടിയര്‍മാരാണ് ഹാജിമാരുടെ ലഗേജ് പുറത്തെത്തിക്കാന്‍ സേവകരായുള്ളത്.
കൊച്ചിയിലേക്കുള്ള ഹജ്ജ് മടക്ക സർവിസുകള്‍ ഇന്ന് പുലർച്ചെയിലേക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കുള്ള ഹാജിമാരുടെ മടക്കം ഈ മാസം 30 മുതലും ആരംഭിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നായി 16,482 പേരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമത്തിനായി പുറപ്പെട്ടത്. ഇതില്‍ 16,040 പേര്‍ കേരളത്തില്‍ നിന്നുള്ളവരും 442 പേര്‍ ഇതര സംസ്ഥാനക്കാരുമാണ്. ഹജ്ജിന് പോയവരില്‍ എട്ട് പേര്‍ മക്കയില്‍ വച്ച് ഇതിനകം മരിച്ചു. ഹാജിമാരുടെ മടക്കയാത്ര അടുത്ത മാസം എട്ടിന് അവസാനിക്കും.
തിരിച്ചെത്തിയ ആദ്യ സംഘത്തെ സ്വീകരിക്കാൻ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മെംബര്‍മാരായ ഉമര്‍ ഫൈസി മുക്കം, അഡ്വ പി മൊയ്തീൻ കുട്ടി, അസ്ക്കർ കോറാട്, യൂസുഫ് പടനിലം, ഹജ്ജ് അസിസെക്രട്ടറി ജാഫർ കക്കൂത്ത്, പി.കെ അസൈൻ, എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട് എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്
Kerala
• 6 hours ago
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്
Kerala
• 6 hours ago
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന
Kerala
• 6 hours ago
നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്‌ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്
Kerala
• 6 hours ago
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ആര്‍.എസ്.എസ് ചിത്രം; എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി
Kerala
• 7 hours ago
'ഇറാനുമായി അടുത്ത ആഴ്ച ആണവ ചര്‍ച്ച നടത്തും'; നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്
International
• 7 hours ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• 12 hours ago
പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
Kerala
• 14 hours ago
ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
International
• 14 hours ago
തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
Kerala
• 15 hours ago
യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്
International
• 16 hours ago
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു
International
• 16 hours ago
റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി
Football
• 17 hours ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി
Kerala
• 17 hours ago
പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; 30,000 കുട്ടികളുടെ ഭാവി അപകടത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെപിഎസ്ടിഎ
Kerala
• 18 hours ago
യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് കുവൈത്ത് എയര്‍വേയ്സ്
Kuwait
• 19 hours ago
വനിതാ കോൺസ്റ്റബിൾ യുവതികളെ മർദിച്ച സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ്
latest
• 19 hours ago
പ്രമേഹ ചികിത്സയെക്കുറിച്ചുള്ള വ്യാജ വീഡിയോക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
qatar
• 19 hours ago
ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്
International
• 18 hours ago
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം;കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ സംഘർഷം; ഏറ്റുമുട്ടി എസ്എഫ്ഐ എബിവിപി പ്രവർത്തകർ
Kerala
• 18 hours ago
ആദ്യം കോഹ്ലി ഇപ്പോൾ ഗിൽ; ആദ്യ കളിയിൽ തന്നെ മോശം നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ
Cricket
• 18 hours ago