HOME
DETAILS

നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്‌ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്

  
ഇസ്മാഈല്‍ അരിമ്പ്ര
June 26 2025 | 01:06 AM

Samastha Marks 99 Years The Movement That Defined Keralas Muslim Voice

മലപ്പുറം: ഇസ് ലാമിക പ്രബോധനത്തിന്റെ  പൈതൃകവഴികളില്‍  99 ആണ്ട് പൂര്‍ത്തിയാക്കി സമസ്ത ഇനി ശതാബ്ദിയിലേക്ക്. കേരളാ മുസ് ലിംകളുടെ മതപരമായ പുരോഗതിക്ക് ശക്തിപകര്‍ന്ന പണ്ഡിത പ്രസ്ഥാനമായ  സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമാ  1926 ജൂണ്‍ 26നാണ് രൂപീകരിച്ചത്. ഇസ് ലാമിക വിശ്വാസ,ആചാര,അനുഷ്ഠാന മാര്‍ഗത്തെ പാരമ്പര്യരീതിയില്‍ സമൂഹത്തിന് പ്രബോധനം ചെയ്യുന്ന സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശവഴിയില്‍ ചരിത്രദൗത്യമാണ് സമസ്ത നിര്‍വഹിക്കുന്നത്. ഇസ് ലാമിക സംസ്‌കാരത്തിന്റെ തനതുരീതിയില്‍ കേരളീയ മുസ് ലിംകളുടെ ഓരോ പുരോഗതിയേയും അടിസ്ഥാനപ്പെടുത്തിയാണ് സമസ്തയുടെ സംഘടനാ രീതി.

മദ്‌റസാ പ്രസ്ഥാനം, മഹല്ല് സംവിധാനം, മത-ഭൗതിക ഉന്നത വിദ്യാഭ്യാസം, സാമുദായിക പുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍, മുസ് ലിം അവകാശ സംരക്ഷണം, മാനവ സൗഹാർദം, രാഷ്ട്രപുരോഗതി തുടങ്ങി വിവിധ മേഖലകളിലൂന്നിയാണ് സമസ്തയും അതിന്റെ പോഷകഘടകങ്ങളുടെയും പ്രവര്‍ത്തനം. 

മത വിദ്യാഭ്യാസ രംഗത്ത് സമസ്തക്ക് കീഴില്‍ രൂപം നല്‍കിയ സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്  മദ്‌റസാ പ്രസ്ഥാനത്തിലൂടെ ലോകതലത്തില്‍ ചരിത്രദൗത്യമാണ് നിറവേറ്റിയത്.

ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലും ആറ് വിദേശ രാഷ്ട്രങ്ങളിലുമായി 10,998 മദ്‌റസകള്‍ ബോര്‍ഡിന് കീഴിലുണ്ട്. ഉന്നത മതപഠനത്തിന് സമസ്തക്ക് കീഴില്‍ ജാമിഅ നൂരിയ്യ അറബിയ്യ, വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ഓണ്‍ലൈന്‍ മദ്‌റസാ വിദ്യാഭ്യാസ രംഗത്ത് ഇ-ലേണിങ്, ഉന്നത വിദ്യാഭ്യാസ രംഗത്ത് സമസ്ത നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ (എസ്.എന്‍.ഇ.സി), കോഡിനേഷന്‍ ഓഫ് സമസ്ത വിമണ്‍സ് കോളജസ് (ഫാളില,ഫളീല),അല്‍ബിര്‍ സ്‌കൂള്‍സ്, അസോസിഷേയന്‍ ഓഫ് സമസ്ത മൈനോരിറ്റി എജ്യുക്കേഷന്‍(അസ്മി) തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. എസ്.വൈ.എസ്, സുന്നി മഹല്ല് ഫെഡറേഷന്‍, സമസ്ത കേരളാ ജംഇയ്യതുല്‍ മുഅല്ലിമീന്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍, ജംഇയ്യതുല്‍ മുദരിസീന്‍, ജംഇയ്യതുല്‍ ഖുത്വബാഅ്, എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യതുല്‍ മുഫത്തിശീന്‍, എസ്.ഐ.സി, എസ്.ഇ.എ, സമസ്ത പ്രവാസി സെല്‍, സമസ്ത ലീഗല്‍ സെല്‍, എസ്.കെ.എസ്.ബി.വി  തുടങ്ങിയ ഘടകങ്ങളും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ശതാബ്ദി ആഘോഷ സമ്മേളനം 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍കോട് കുണിയയില്‍ വച്ചാണ് നടക്കുന്നത്.  സ്ഥാപകദിനമായ ഇന്ന് സംസ്ഥാനത്തിനകത്തും പുറത്തും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

പരിപാടികളുടെ തുടക്കം കുറിച്ച്  കോഴിക്കോട് വരക്കല്‍ മഖാം അങ്കണത്തിൽ ഇന്ന് രാവിലെ 11ന്  പതാക ഉയര്‍ത്തും. സ്ഥാപക പ്രസിഡന്റ് വരക്കല്‍ മുല്ലക്കോയ തങ്ങളും ദീര്‍ഘകാലം സമസ്തയെ നയിച്ച ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന മഖാമില്‍ സിയാറത്ത് നടക്കും. തുടര്‍ന്ന് മഖാം അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ സ്ഥാപകദിന സംഗമം  പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍, കോട്ടുമല എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങള്‍, പാണക്കാട്  അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത യുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍, ഗള്‍ഫ് സംഘടന നേതാക്കള്‍, പൗരപ്രമുഖര്‍ സംബന്ധിക്കും.

സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഉപഹാരമായി പ്രസിദ്ധീകരിക്കുന്ന നൂറ് പുസ്തകങ്ങളില്‍ 10 പുസ്തകങ്ങളുടെ പ്രകാശനവും നൂറാം വാര്‍ഷിക പ്രചാരണ പോസ്റ്റര്‍ പ്രകാശനവും ചടങ്ങില്‍ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1925ല്‍ കുറ്റിച്ചിറയിലെ വലിയ ജമാഅത്ത് പള്ളിയില്‍ നടന്ന യോഗത്തില്‍ രൂപംകൊണ്ട പ്രസ്ഥാനം | Samastha @ 100

Kerala
  •  4 hours ago
No Image

സമസ്ത നടത്തിയ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ | Samastha @ 100

Kerala
  •  4 hours ago
No Image

നിറഞ്ഞൊഴുകുന്ന നദിയിലേക്ക് യാത്രക്കാരുമായി ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാതായി

National
  •  4 hours ago
No Image

താങ്ങായി എപ്പോഴും കൂടെനില്‍ക്കുന്ന സമസ്തയുടെ ജനത | Samastha @ 100

Kerala
  •  4 hours ago
No Image

ഷാര്‍ജയിലെ ആദ്യ സൗരോര്‍ജ നിലയം തുറന്നു; 13,780 വീടുകള്‍ക്ക് വെളിച്ചമേകും | Sharjah’s 1st solar plant ‘SANA’

uae
  •  4 hours ago
No Image

'നിലപാടില്‍ മാറ്റമില്ല'; നൂറാം വാര്‍ഷിക ദിനത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അഭിമുഖം | Interview with Jifri Thangal

Kerala
  •  4 hours ago
No Image

രണ്ടു വയസ്സുള്ള ഇറാനിയന്‍ കുഞ്ഞിനെ എടുത്തുയര്‍ത്തി തറയിലടിച്ച് യുവാവ്; സംഭവം മോസ്‌കോ വിമാനത്താവളത്തില്‍, കുട്ടി കോമയില്‍/video

International
  •  4 hours ago
No Image

ഇമാറാത്തികള്‍ക്കിടയിലെ ജനന നിരക്ക് കുറയുന്നു; ഫെഡറല്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ യുഎഇ

uae
  •  4 hours ago
No Image

പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കിന് ആറു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  5 hours ago
No Image

റാസല്‍ഖൈമയില്‍ ഉണ്ടൊരു നെല്‍ കര്‍ഷകന്‍: പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത് 60 കിലോഗ്രാം നെല്ല്; നെല്‍പ്പാടത്ത് ഇന്ത്യയുടെ 'ബസുമതിയും'

uae
  •  5 hours ago