HOME
DETAILS

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്

  
June 26 2025 | 02:06 AM

Muharram Begins Today in Gulf Nations Except Oman

ദുബൈ/റിയാദ്: ഒമാന്‍ ഒഴികെയുള്ള ജിസിസി രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്. ഇതോടെ ഈ രാജ്യങ്ങളില്‍ ഇസ്‌ലാമിക പുതുവര്‍ഷത്തിന് തുടക്കമായി. സഊദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന്, മുഹറം 1447 ജൂണ്‍ 25ന് മഗ്‌രിബ് നമസ്‌കാരത്തോടെ തന്നെ ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, സഊദി അറേബ്യ എന്നിവിടങ്ങളില്‍ ജൂണ്‍ 27, വെള്ളിയാഴ്ച പൊതുഅവധിയായി പ്രഖ്യാപിച്ചിരുന്നു. യുഎഇയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസും മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ആന്റ് എമിറേറ്റൈസേഷനും അവധി പ്രഖ്യാപിച്ചിരുന്നു.

യുഎഇയില്‍, ദുബൈയില്‍ പുതുവര്‍ഷ ദിനത്തില്‍ പൊതു പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബൈ ആര്‍ടിഎ അറിയിച്ചിരുന്നു.

എഡി 622ല്‍ പ്രവാചകന്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് നടത്തിയ ഹിജ്‌റ, അഥവാ കുടിയേറ്റം, മുസ്‌ലിം സമൂഹത്തിന്റെ മതപരവും സാമൂഹികവും രാഷ്ട്രീയവുമായ ഏകീകരണത്തിന് അടിത്തറയിട്ടു. ഈ ചരിത്ര സംഭവത്തോടെയാണ് ഹിജ്‌റ കലണ്ടര്‍ ആരംഭിക്കുന്നത്.

ഇസ്‌ലാമില്‍ യുദ്ധം നിരോധിക്കപ്പെട്ട നാല് പുണ്യ മാസങ്ങളില്‍ ഒന്നാണ് മുഹറം. ഈ ദിനം ഉത്സവപരിവേഷത്തേക്കാള്‍ ഗൗരവപൂര്‍ണമാണ്. യുഎഇ, മൊറോക്കോ, സിറിയ ഉള്‍പ്പെടെ 20ലധികം രാജ്യങ്ങള്‍ ഹിജ്‌റ പുതുവര്‍ഷ ദിനം ദേശീയ അവധിയായി ആചരിക്കുന്നു.

The Islamic New Year begins today with 1st Muharram 1447 AH observed in Gulf countries including Saudi Arabia, UAE, Qatar, Kuwait, and Bahrain. Oman will mark Muharram 1 tomorrow due to delayed moon sighting.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്

Kerala
  •  7 hours ago
No Image

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്‌

Kerala
  •  7 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന 

Kerala
  •  7 hours ago
No Image

നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്‌ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്

Kerala
  •  7 hours ago
No Image

ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്‌നേഹോഷ്മള സ്വീകരണം

Kerala
  •  8 hours ago
No Image

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ആര്‍.എസ്.എസ് ചിത്രം; എതിര്‍പ്പ് രേഖാമൂലം അറിയിക്കാന്‍ മുഖ്യമന്ത്രി

Kerala
  •  8 hours ago
No Image

'ഇറാനുമായി അടുത്ത ആഴ്ച ആണവ ചര്‍ച്ച നടത്തും'; നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്‌

International
  •  8 hours ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്

Saudi-arabia
  •  13 hours ago
No Image

പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

Kerala
  •  15 hours ago
No Image

ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

International
  •  15 hours ago