HOME
DETAILS

എം.ആര്‍ അജിത് കുമാറിനെതിരെ കടുപ്പിച്ച് സിപിഐ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ പോയ ആള്‍ ഡിജിപിയാകാന്‍ സാധ്യതയില്ലെന്ന് ബിനോയ് വിശ്വം

  
June 26 2025 | 02:06 AM

CPI Opposes MR Ajith Kumars Elevation Binoy Viswam Criticizes RSS Link

തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവിയെ നിശ്ചയിക്കാനുള്ള ചുരുക്കപ്പട്ടിക തയാറാക്കാന്‍ യു.പി.എസ്.സി ഇന്ന് യോഗം ചേരാനിരിക്കെ സര്‍ക്കാര്‍ അയച്ച പട്ടികയില്‍ ഉള്‍പ്പെട്ട എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെതിരേ സിപി.ഐ.  
എം.ആര്‍ അജിത് കുമാറിനെ ഡി.ജി.പിയാക്കുന്നതിലെ വിയോജിപ്പ് പരസ്യമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ രംഗത്തെത്തി. 

എം.ആര്‍ അജിത്ത് കുമാര്‍ പൊലിസ് മേധാവിയാകാന്‍ വഴിയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. മന്ത്രി വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത ഒരാള്‍ എങ്ങനെ പൊലിസ് മേധാവിയാകുമെന്നും അദ്ദേഹം ചോദിച്ചു. 

തൃശൂര്‍ പൂരത്തിനിടെ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സംസ്ഥാനത്തെ ഒരു മന്ത്രി ഒരുവട്ടം അല്ല, പലവട്ടം ഫോണ്‍ വിളിച്ചാല്‍ എടുക്കാന്‍ തയാറാകാത്ത ഒരാള്‍ ആര്‍.എസ്.എസ് നേതാക്കളെ ഒരു വട്ടം അല്ല, പല വട്ടം കാണാന്‍ പോകുന്നയാള്‍, എന്നിങ്ങനെ പലവിധ കാരണങ്ങളാല്‍ പലപ്പോഴും ആരോപണ വിധേയനായ ആള്‍ കേരളത്തിലെ പൊലിസ് തലപ്പത്ത് എത്താന്‍ സാധ്യതയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ആര്‍.എസ്.എസ് നേതാക്കളെ അങ്ങോട്ടുപോയി കണ്ട ഒരാള്‍ പൊലിസ് തലപ്പത്ത് വരുമെന്ന് നിങ്ങളൊക്കെയാണ് പറയുന്നത്. എന്നാല്‍, താന്‍ അങ്ങനെ പറയില്ല. അതിന് സാധ്യത കുറവാണ്. കേരളം ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരാണ്. ആ സര്‍ക്കാരിന് ഇത്തരം കാര്യങ്ങളെ ഗൗരവത്തോടെ കാണാന്‍ കെല്‍പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്

qatar
  •  6 hours ago
No Image

ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്

Kerala
  •  7 hours ago
No Image

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്‌

Kerala
  •  7 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന 

Kerala
  •  7 hours ago
No Image

നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്‌ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്

Kerala
  •  7 hours ago
No Image

ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്‌നേഹോഷ്മള സ്വീകരണം

Kerala
  •  7 hours ago
No Image

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ആര്‍.എസ്.എസ് ചിത്രം; എതിര്‍പ്പ് രേഖാമൂലം അറിയിക്കാന്‍ മുഖ്യമന്ത്രി

Kerala
  •  7 hours ago
No Image

'ഇറാനുമായി അടുത്ത ആഴ്ച ആണവ ചര്‍ച്ച നടത്തും'; നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്‌

International
  •  8 hours ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്

Saudi-arabia
  •  13 hours ago
No Image

പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

Kerala
  •  14 hours ago