
മുമ്പ് ഗസ്സയില്‍, ഇപ്പോള്‍ ഇറാനിലും പരാജയം; ഒരുലക്ഷ്യവും നേടിയെടുക്കാനാകാതെ ഇസ്റാഈല്‍

തെഹ്റാന്: ഇറാനുമായി വെടിനിര്‍ത്തിയതോടെ ഗസ്സയ്ക്ക് പിന്നാലെ മറ്റൊരു സൈനികനടപടിയില്ക്കൂടി പരാജയപ്പെട്ടിരിക്കുകയാണ് ഇസ്റാഈല്‍. 2023 ഒക്ടോബറില്‍ ഹമാസിന്റെ മിന്നലാക്രമണത്തിന് പിന്നാലെ ഗസ്സയില്‍ ഇസ്റാഈല്‍ നടത്തിവരുന്ന ആക്രമണം 20 മാസം പിന്നിട്ടെങ്കിലും ഇതുവരെ വിജയിക്കാനായിട്ടില്ല. ഹമാസിനെ ഇല്ലാതാക്കി എല്ലാ ബന്ദികളെയും മോചിപ്പിക്കും എന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ഇസ്റാഈല്‍ ആക്രമണം തുടങ്ങിയത്. ഗസ്സ മുന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഹമാസ് നേതാക്കളടക്കം 60,000 ഓളം പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭക്ഷണത്തിന് വരിനില്ക്കുന്നവരെ വെടിവച്ചുകൊന്നും ആശുപത്രിയും സ്കൂളും അഭയകേന്ദ്രങ്ങളും ഉള്‍പ്പെടെ ആക്രമിച്ചും ഇസ്റാഈല്‍ കൂട്ടക്കെല തുടര്‍ന്നെങ്കിലും അവര്‍ക്ക് ഗസ്സയെന്ന ചെറിയ വിസ്തൃതിയിലുള്ള ഭൂമിയില്‍ വിജയിക്കാനായില്ല.
ഈ സമയത്താണ്, ഹമാസിന് പരോക്ഷപിന്തുണ നല്‍കുന്നുവെന്ന് കരുതുന്ന ഇറാനെ ഇസ്റാഈല്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചത്. യു.എസുമായി ആണവര്ച്ചകള് നടക്കുന്നതിനിടെ ഇറാന്റെ സൈനികമേധാവികളെയും മുതിര്‍ന്ന ആണവശാസ്ത്രജ്ഞരെയും ഉള്‍പ്പെടെയാണ്, എല്ലാ രാജ്യാന്തരമര്യാദകളും ലംഘിച്ച് ഇസ്റാഈല്‍ കൊലപ്പെടുത്തിയത്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ ഇതിന് ഇറാന് തിരിച്ചടി തുടങ്ങി. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയെ കൊലപ്പെടുത്തുമെന്ന് യു.എസ് ഭീഷണിമുഴക്കിയെങ്കിലും ഇറാന്, ഇസ്റാഈലില്‍ പ്രത്യാക്രമണം തുടര്‍ന്നു. ഇസ്റാഈലിലെ സാമ്പത്തിക തലസ്ഥാനമായ ഹൈഫയിലും തലസ്ഥാനമായ തെല്‍ അവീവിലെ സുപ്രധാന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇറാന് ആക്രമിച്ചു. സൈറണ്‍മുഴക്കം കേട്ട് ഇസ്റാഈലികള്‍ ബങ്കറുകളിലേക്ക് മാറിയിരുന്നില്ല എങ്കില്‍ മരണസംഖ്യ എത്രയോ ഇരട്ടിയാകേണ്ടതായിരുന്നു.
യുദ്ധത്തിന് മുന്നോടിയായുള്ള ആക്രമണം എന്ന് പറഞ്ഞാണ് ഇറാനെതിരായ സൈനികനടപടി തുടങ്ങിയെങ്കിലും ഇസ്റാഈലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ഇതിനിടെ ഇറാന് ആണവായുധം നിര്‍മിക്കുന്നില്ലെന്ന യു.എസിന്റെ തന്നെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സമ്മര്‍ദ്ദത്തിലായ ട്രംപ്, പെട്ടെന്ന് ഇറാനെ ആക്രമിക്കുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി ഇതിനും 24 മണിക്കൂറിനുള്ളില്‍ ഇറാന് തിരിച്ചടിച്ചു, അതും സുഹൃദ്രാജ്യമായി കരുതുന്ന ഖത്തറിലെ യു.എസ് വ്യോമതാവളം ആക്രമിച്ച്. ആക്രമണം തുടര്‍ന്നാല്‍ മേഖളയിലെ യു.എസ് കേന്ദ്രങ്ങളെ വീണ്ടും ലക്ഷ്യംവയ്ക്കുമെന്ന് ഇറാന് മുന്നറിയിപ്പും നല്കി. ഒപ്പം നേരത്തെ നടത്തിവന്നതിനെക്കാള് അതിതീവ്രമായി ഇസ്റാഈലില്‍ ഇറാന് മിസൈല്വര്ഷവും നടത്തി. 12 ദിവസത്തെ അക്രമണ, പ്രത്യാക്രമണങ്ങള്‍ക്കിടെ ഇസ്റാഈലില്‍ ഏറ്റവും കനത്ത ആക്രമണം നടന്ന സമയമായിരുന്നു ഇന്നലെ രാവിലെ. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഖുറംഷഹര്‍ 4 മിസൈലും ക്ലസ്റ്റര്‍ ബോംബുകളും ഇസ്റാഈലിനെതിരേ പ്രയോഗിച്ചു. ഇതോടെ, ഏകപക്ഷീയമായി തന്നെ നെതന്യാഹു വെടിനിര്‍ത്തല്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. വൈറ്റ്ഹൗസില്‍വച്ച് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഇസ്റാഈല്‍ അംഗീകരിക്കുമ്പോള്‍, അയണ്‍ഡോം പ്രതിരോധസംവിധാനം തങ്ങളെ രക്ഷിക്കുമെന്ന അവകാശവാദം തെറ്റാണെന്ന് ബോധ്യപ്പെടുത്താന്‍ ഇറാന് കഴിഞ്ഞുവെന്നത് അവരുടെ വിജയമായിട്ടാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇറാനിലെ ഭരണമാറ്റം, ആണവപദ്ധതിയില്‍നിന്ന് പിന്തിരിപ്പിക്കല് എന്നീ രണ്ട് ലക്ഷ്യങ്ങളാണ് ഇറാന്റെ കാര്യത്തില്‍ നെതന്യാഹു പ്രഖ്യാപിച്ചത്. രണ്ടും നടപ്പായില്ലെന്ന് മാത്രമല്ല, ഇറാന് ഇനി ആണവപദ്ധതികള്‍ സജീവമാക്കുമെന്ന സൂചന പുറത്തുവിടുകയുംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Weather
• a day ago
കനത്ത മഴയില്‍ എറണാകുളം ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി
Kerala
• a day ago
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു
Saudi-arabia
• a day ago
എം.ആര് അജിത് കുമാറിനെതിരെ കടുപ്പിച്ച് സിപിഐ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ പോയ ആള് ഡിജിപിയാകാന്‍ സാധ്യതയില്ലെന്ന് ബിനോയ് വിശ്വം
Kerala
• a day ago
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്
qatar
• a day ago
ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്
Kerala
• a day ago
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്
Kerala
• a day ago
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന
Kerala
• a day ago
നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്
Kerala
• a day ago
ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്നേഹോഷ്മള സ്വീകരണം
Kerala
• a day ago
'ഇറാനുമായി അടുത്ത ആഴ്ച ആണവ ചര്‍ച്ച നടത്തും'; നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്
International
• a day ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• a day ago
പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
Kerala
• a day ago
ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
International
• a day ago
റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി
Football
• 2 days ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി
Kerala
• 2 days ago
ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്
International
• 2 days ago
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം;കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ സംഘർഷം; ഏറ്റുമുട്ടി എസ്എഫ്ഐ എബിവിപി പ്രവർത്തകർ
Kerala
• 2 days ago
തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
Kerala
• 2 days ago
വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്
Cricket
• 2 days ago
യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്
International
• 2 days ago