ഉത്സവകാലത്തെ വിപണി ചൂഷണം തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ്
മലപ്പുറം: ഉത്സവകാലത്തെ വിപണി ചൂഷണം തടയുന്നതിനും വാങ്ങുന്ന സാധനങ്ങള്‍ കൃത്യ അളവിലും തൂക്കത്തിലും ഉപഭോക്താവിനു ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോള്‍ റൂമും ഹെല്‍പ് ഡെസ്‌കും ആരംഭിച്ചു. കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍ നടന്ന പരിപാടി അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും പായ്ക്കിങ് രജിസ്‌ട്രേഷന്‍ എടുക്കാതെ ഉല്‍പന്നം പാക്കു ചെയ്യുന്നതും പാക്കു ചെയ്ത ഉല്‍പന്നങ്ങളിലെ തൂക്കകുറവ്, പായ്ക്കറ്റുകളില്‍ നിയമപ്രകാരം പ്രഖ്യാപനങ്ങള്‍ ഇല്ലാതിരിക്കുക, അമിത വില ഈടാക്കുക, വില്‍പനവില മായ്ക്കുക, തിരുത്തുക, പായ്ക്കര്‍ ഇംപോര്‍ട്ടര്‍ രജിസ്‌ട്രേഷന്‍ എടുക്കാതിരിക്കുക, കസ്റ്റമര്‍ കെയര്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്താതിരിക്കുക, കസ്റ്റമര്‍ കെയര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുക, അളവിലും തൂക്കത്തിലും കുറവു വരുത്തുക, അളവു തൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിപ്പിക്കാതിരിക്കുക, ബന്ധപ്പെട്ട രേഖകള്‍ പരിശോധനയ്ക്കു ഹാജരാക്കാതിരിക്കുക, അളക്കലും തൂക്കലും ഉപഭോക്താക്കള്‍ കാണത്തക്കസ്ഥലത്തു വച്ച് ചെയ്യാതിരിക്കുക. വാറ്റ് പരിധിയില്‍ വരുന്നതും കണ്‍സ്യൂമര്‍ പാക്കറ്റുകള്‍ വില്‍പന നടത്തുന്നതായ സ്ഥാപനങ്ങള്‍ ഒരു ഗ്രാം കൃത്യതയുള്ള ത്രാസ് ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം സൂക്ഷിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നതാണ്.
പരിശോധനയ്ക്കായി ജില്ലയില്‍ ഇന്നലെ മുതല്‍ 12-ാം തിയതി വരെ രണ്ട് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. ക്രമക്കേടുകള്‍ കാണുന്നപക്ഷം ഉപഭോക്താക്കള്‍ക്ക് 0483 2766157 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ പരാതികള്‍ അറിയിക്കാവുന്നതാണ്.
ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ എസ്.ഡി സുഷമന്‍, മഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ആര്‍ ജയചന്ദ്രന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."