HOME
DETAILS

എല്ലാ കിടപ്പുരോഗികൾക്കും പരിചരണം: 'കേരള കെയർ' ജൂൺ 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  
June 25 2025 | 06:06 AM

Care for All Bedridden Patients Kerala Care to be Inaugurated by Chief Minister on June 28

 

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികൾക്കും ശാസ്ത്രീയ പരിചരണം ഉറപ്പാക്കുന്ന സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതി അടുത്ത മാസം മുതൽ നടപ്പാകും. 'കേരള കെയർ' പാലിയേറ്റീവ് ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 28ന് വൈകിട്ട് 4 മണിക്ക് എറണാകുളം കളമശ്ശേരി രാജഗിരി സ്കൂൾ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം നടത്തുന്ന നിർണായക ചുവടുവയ്പാണ് ഈ പദ്ധതിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. നവകേരളം കർമപദ്ധതിയുടെ ഭാഗമായ ആർദ്രം മിഷനിലെ പ്രധാന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയർ. ഇതിനായി തയ്യാറാക്കിയ സമഗ്ര ആക്ഷൻ പ്ലാൻ പ്രകാരം 'കേരള കെയർ' പാലിയേറ്റീവ് ഗ്രിഡ് രൂപീകരിച്ചു. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ രൂപീകരിച്ച ഈ ഗ്രിഡ്, എല്ലാ സന്നദ്ധ സംഘടനകളേയും കൂട്ടായ്മകളേയും ഏകോപിപ്പിക്കും.

നിലവിൽ 1043 സ്ഥാപനങ്ങൾ ഗ്രിഡിന്റെ ഭാഗമാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രാഥമിക രജിസ്ട്രേഷനും ആരോഗ്യ വകുപ്പ് ആരോഗ്യ സേവനങ്ങൾ നൽകുന്നവർക്ക് രജിസ്ട്രേഷനും നൽകുന്നു. രോഗികളെ പരിചരിക്കാൻ തയ്യാറായ സന്നദ്ധപ്രവർത്തകർക്ക് (https://sannadhasena.kerala.gov.in/volunteerregistration) വഴി രജിസ്റ്റർ ചെയ്യാം. ഇതുവരെ 7765 പേർ രജിസ്റ്റർ ചെയ്തു. ഇവർക്ക് ആവശ്യമായ പരിശീലനവും നൽകും. പാലിയേറ്റീവ് ഗ്രിഡിലൂടെ എല്ലാ കിടപ്പുരോഗികൾക്കും ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും പരിചരണം ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിന്റെ പാലിയേറ്റീവ് പരിചരണ മാതൃക ലോകത്തിന് തന്നെ മാതൃകയാണ്," മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.

 

Kerala is set to launch the Universal Palliative Care Project, "Kerala Care," ensuring comprehensive care for all bedridden patients. Chief Minister Pinarayi Vijayan will inaugurate the initiative on June 28 at 4 PM in Ernakulam. The project, part of the Navakeralam Mission, aims to provide scientific care through a palliative care grid, integrating voluntary organizations and trained volunteers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  a day ago
No Image

കനത്ത മഴയില്‍ എറണാകുളം ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി

Kerala
  •  a day ago
No Image

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്‌സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു

Saudi-arabia
  •  a day ago
No Image

എം.ആര്‍ അജിത് കുമാറിനെതിരെ കടുപ്പിച്ച് സിപിഐ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ പോയ ആള്‍ ഡിജിപിയാകാന്‍ സാധ്യതയില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  a day ago
No Image

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്

qatar
  •  a day ago
No Image

ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്

Kerala
  •  a day ago
No Image

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്‌

Kerala
  •  a day ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന 

Kerala
  •  a day ago
No Image

നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്‌ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്

Kerala
  •  a day ago
No Image

ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്‌നേഹോഷ്മള സ്വീകരണം

Kerala
  •  a day ago