The state-level inauguration of the DREAMS project, jointly implemented by the Kerala School Teachers' Union (KSTU) and Asset Perambra, will be held in Thiruvananthapuram on June 26, observed as International Day Against Drug Abuse.
HOME
DETAILS

MAL
ഡ്രീംസ് പദ്ധതി ഉദ്ഘാടനം; സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
June 25 2025 | 09:06 AM

തിരുവനന്തപുരം: കേരളത്തെ മാരകമായി ഗ്രസിച്ചിരിക്കുന്ന ലഹരി വിപത്തിനെതിരെ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയനും (KSTU) അസ്സറ്റ് പേരാമ്പ്രയും സംയുക്തമായി നടപ്പിലാക്കുന്ന ഡ്രീംസ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ (നാളെ) ജൂൺ 26ന് തിരുവനന്തപുരത്ത് നടക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ കർമ്മ പദ്ധതികളിലൂടെയാണ് DREAMS (Drug Resistance Education & Awareness Mission for Society) പദ്ധതി നടപ്പാക്കുക.
ഡ്രീംസിൻ്റെ പ്രഖ്യാപനവും സംസ്ഥാന തല ഉദ്ഘാടനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാളെ രാവിലെ 10 മണിക്ക് തിരുവന്തപുരം എസ് പി ഗ്രാൻ്റ് ഡെയ്‌സിൽ നിർവ്വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാഥിതിയായി പങ്കെടുക്കും. പി.കെ കുഞ്ഞാലിക്കുട്ടി, സ്വാമി ഗുരുരത്നം ജഞാനതപസ്വി, ജിജി തോംസൺ ഐ എ എസ്, ഗോപിനാഥ് മുതുകാട്, ലഫ്റ്റനൻ്റ് ജനറൽ (റിട്ട.) ചെറിഷ് മാത്‌സൺ എന്നിവർ പങ്കെടുക്കും.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കു പുറമെ വിദ്യാർത്ഥികളിലെ അക്രമോത്സുകതക്കെതിരെയും പദ്ധതികളുണ്ടാകും. മാറിയ കാലത്തെ മാറ്റങ്ങൾ ഉൾകൊണ്ടുള്ള സർഗ്ഗാത്മക പ്രതിരോധം കൂടിയായിരിക്കും ഡ്രീംസ്. ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ 100 പേർക്കും ജില്ലാ തലത്തിൽ 1000 പേർക്കും വിദഗ്ദ്ധ പരിശീലനം നൽകി റിസോഴ്‌സ് ഗ്രൂപ്പുകൾ രൂപീകരിക്കും.ഇതിനു വേണ്ടി പ്രത്യേക ശിൽപശാലകൾ നടത്തി മൊഡ്യൂളുകൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ജില്ലാ - ഉപജില്ലാ തലങ്ങളിൽ സവിശേഷ പരിപാടികളും സംഘടിപ്പിക്കും. സംസ്ഥാന ത്തുടനീളം ഡ്രീംസ് ക്ലബ്ബുകൾ രൂപീകരിക്കും. ബിഹേവിയർ വാക്‌സിൻ, ആൾട്ടർനേറ്റീവ് ഗെയിം എന്നീ പുതുവഴികൾ നടപ്പിലാക്കും.
സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് സമ്മാനങ്ങൾ നൽകും. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന കലാ രൂപങ്ങൾ, സാഹിത്യ പരിപാടികൾ എന്നിവയും ഒപ്പം ബ്രോഷറുകൾ, പുസ്‌തകങ്ങൾ, പോസ്റ്ററുകൾ പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുകയും ചെയ്യും . കുട്ടികളുടെ പാർലമെൻ്റ്. സെമിനാറുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഒരു വർഷത്തെ കലണ്ടറിന് രൂപം നൽകിയിട്ടുണ്ട്. ഫെബ്രുവരി അവസാനം ഗ്രാൻഡ് ഫിനാലെ സംഘടിപ്പിക്കുമെന്നും അസറ്റ് ചെയർമാൻ സി.എച്ച് ഇബ്രാഹിം കുട്ടി, കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അബ്ദുള്ള , ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി ,ഡ്രീംസ് പ്രൊജക്റ്റ് കൺവീനർ എ.പി അസീസ്, കോർഡിനേറ്റർ നിസാം കാരശ്ശേരി, ബിന്നി സാഹിതി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് കുവൈത്ത് എയര്‍വേയ്‌സ്
Kuwait
• 2 hours ago
വനിതാ കോൺസ്റ്റബിൾ യുവതികളെ മർദിച്ച സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ്
latest
• 2 hours ago
പ്രമേഹ ചികിത്സയെക്കുറിച്ചുള്ള വ്യാജ വീഡിയോക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
qatar
• 2 hours ago
കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 2 hours ago
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം; കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; പരിപാടി റദാക്കിയെന്ന് രജിസ്ട്രാർ, റദാക്കിയില്ലെന്ന് സംഘാടകർ
Kerala
• 2 hours ago
'പറക്കാന്‍ ആരുടേയും അനുവാദം ആവശ്യമില്ല';ഖാര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍
National
• 2 hours ago
വീണ്ടും കാട്ടാന ആക്രമണം; നിലമ്പൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Kerala
• 3 hours ago
ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ താരം കളിച്ചേക്കില്ല
Cricket
• 3 hours ago
ഇ-വിസ അവതരിപ്പിച്ചതിനു ശേഷം ഈ രാജ്യത്തേക്കുള്ള സഊദി സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Saudi-arabia
• 3 hours ago
ലൂക്ക മോഡ്രിച്ച് ഇനി പുതിയ തട്ടകത്തിൽ; ഇതിഹാസത്തെ റാഞ്ചാൻ യൂറോപ്യൻ വമ്പന്മാർ
Football
• 3 hours ago
യുകെയിലെ പിസ്സ ഡെലിവറി ബോയ് യുഎഇയിലൊരു സാമ്രാജ്യം പണിത കഥ; ആരെയും പ്രചോദിപ്പിക്കുന്ന ജേസന്റെ ജീവിതം
uae
• 4 hours ago
ജിദ്ദയിൽ ട്രക്കിന് പിന്നിൽ കാറിടിച്ച് അപകടം: വയനാട് സ്വദേശി മരണപ്പെട്ടു
Saudi-arabia
• 4 hours ago
ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് കുടുംബം; റിപ്പോര്‍ട്ട് തേടി കലക്ടര്‍
Kerala
• 4 hours ago
വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 5 hours ago
അനധികൃത പാര്‍ട്ടീഷന്‍ മുറികള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍; ദുബൈയില്‍ നിന്നും മറ്റ് എമിറേറ്റുകളിലേക്ക് മാറുന്ന താമസക്കാരുടെ എണ്ണത്തില്‍ വര്‍ധന
uae
• 6 hours ago
ഇറാന്‍-ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു
uae
• 6 hours ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
Kerala
• 6 hours ago
അടിയന്തരാവസ്ഥയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍; ഗുജറാത്ത് കലാപവും, ഗാന്ധി വധവും, ആര്‍എസ്എസ് നിരോധനവും കൂടി ഉള്‍പ്പെടുത്തണമെന്ന് ശിവന്‍ കുട്ടിയുടെ മറുപടി
Kerala
• 7 hours ago
സി.പി.ഐയെ ക്ഷണിച്ച് അടൂര്‍ പ്രകാശ്; സി.പി.എമ്മിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ബിനോയ് വിശ്വം, മോദി സ്തുതി നടത്തുന്നവര്‍ ബി.ജെ.പിയിലേക്ക് പോകാതെ നോക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും ഒളിയമ്പ്
Kerala
• 7 hours ago
പസഫിക് സമുദ്രത്തിൽ ചരക്ക് കപ്പൽ തീപിടിച്ച് മുങ്ങി: 3,000 വാഹനങ്ങൾ കടലിൽ
International
• 8 hours ago
ഇസ്‌റാഈല്‍ സൈന്യം 'വധിച്ച' ഇറാന്‍ കമാന്‍ഡര്‍ തെഹ്റാനിലെ വിജയാഘോഷത്തില്‍
International
• 5 hours ago
ഹിജ്റ പുതുവര്‍ഷ ദിനത്തില്‍ ദുബൈയില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ആര്‍ടിഎ
uae
• 5 hours ago
'നമ്മുടെ ശക്തി ലോകം നോക്കിക്കണ്ടു, ശത്രുക്കള്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയതും; ഈ വിജയം രാജ്യത്തെ ജനതക്കുള്ളതാണ്' ഇറാന്‍ പ്രസിഡന്റിന്റെ സന്ദേശം
International
• 5 hours ago