HOME
DETAILS

അനധികൃത പാര്‍ട്ടീഷന്‍ മുറികള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍; ദുബൈയില്‍ നിന്നും മറ്റ് എമിറേറ്റുകളിലേക്ക് മാറുന്ന താമസക്കാരുടെ എണ്ണത്തില്‍ വര്‍ധന

  
Web Desk
June 25 2025 | 09:06 AM

Crackdown on Illegal Partition Rooms Forces Residents to Relocate from Dubai to other emirates

ദുബൈ: ദുബൈയില്‍ അനധികൃത പാര്‍ട്ടീഷന്‍ മുറികള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ, നിരവധി താമസക്കാര്‍ താമസസ്ഥലം നഷ്ടപ്പെട്ട് ഷാര്‍ജ, അജ്മാന്‍ തുടങ്ങിയ അയല്‍ എമിറേറ്റുകളിലേക്ക് മാറുകയാണ്. ഇവിടെ കുറഞ്ഞ വാടകയില്‍ മുറികള്‍ ലഭ്യമാണെങ്കിലും ദീര്‍ഘദൂര യാത്രയും പൊതുഗതാഗതത്തിന്റെ അസൗകര്യവും ഇവരുടെ ദൈനംദിന ജീവിതത്തെ ദുഷ്‌കരമാക്കുന്നു.

ജെഎല്‍ടിയിലെ റസ്റ്റോറന്റ് ജീവനക്കാരനായ മുഹമ്മദ് ഇര്‍ഫാന്‍, മുമ്പ് അല്‍ റിഗ്ഗയില്‍ 1,400 ദിര്‍ഹത്തിന് പാര്‍ട്ടീഷന്‍ മുറിയിലാണ് താമസിച്ചിരുന്നത്. റെയ്ഡിനെ തുടര്‍ന്ന് ഷാര്‍ജയിലെ അബു ഷഗാരയിലേക്ക് മാറി. ഇപ്പോള്‍ 700 ദിര്‍ഹത്തിന് മൂന്ന് പേര്‍ക്കൊപ്പം മുറി പങ്കിടുന്നു. 

'ഇപ്പോള്‍ പണം ലാഭിക്കുന്നുണ്ട്, പക്ഷേ ജോലിസ്ഥലത്തേക്ക് 90 മിനിറ്റിലധികം യാത്ര ചെയ്യണം,' അദ്ദേഹം പറഞ്ഞു.

ദെയ്‌റയിലെ സെയില്‍സ് ജീവനക്കാരിയായ മേരി മുറാഖബത്തില്‍ 13 പേര്‍ക്കൊപ്പം 800 ദിര്‍ഹത്തിനാണ് താമസിച്ചിരുന്നത്. ഇപ്പോള്‍ അല്‍ നഹ്ദയില്‍ 1,000 ദിര്‍ഹത്തിന് മറ്റു ചിലരുമായി മുറി പങ്കിടുന്നു. 

'വാടകയും യാത്രാസമയവും വര്‍ധിച്ചു,' അവര്‍ പറഞ്ഞു. സലൂണ്‍ ജീവനക്കാരിയായ രൂപ 600 ദിര്‍ഹത്തിന് താമസിച്ചിരുന്ന സ്ഥലം നഷ്ടമായതോടെ ഷാര്‍ജയില്‍ 850 ദിര്‍ഹത്തിന് പുതിയ മുറി തേടുകയാണ്.

ദുബൈയില്‍ 1,500 ദിര്‍ഹത്തിന് താമസിച്ചിരുന്ന ഫരീദ അവിടെ നിന്ന് ഷാര്‍ജയിലേക്ക് മാറി. ഇപ്പോള്‍ 1,200 ദിര്‍ഹമാണ് ഇവര്‍ വാടക നല്‍കുന്നത്. 

'മകളുടെ സ്‌കൂള്‍ വളരെ ദൂരെയാണ്, പുതിയൊരിടത്തേക്ക് താമസം മാറുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും,' അവര്‍ പറഞ്ഞു. ഡെലിവറി റൈഡറായ ഷാഹിദ്, ഷാര്‍ജയില്‍ 450 ദിര്‍ഹത്തിന് റൂമാക്കി മാറ്റിയ ഒരു സ്റ്റോര്‍ റൂമിലാണ് താമസിക്കുന്നത്. ഇങ്ങനെ താമസിക്കുന്നവര്‍ വായുസഞ്ചാരമില്ലാത്ത അവസ്ഥയില്‍ ബുദ്ധിമുട്ടുന്നു.

'നിയമപരമായ, എന്നാല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകുന്ന താമസസൗകര്യങ്ങള്‍ ഞങ്ങള്‍ക്ക് ആവശ്യമാണ്,' ഷാര്‍ജയിലേക്ക് മാറിയ സെയില്‍സ്മാന്‍ ജാവേദ് പറഞ്ഞു. അധികൃതരുടെ നടപടികള്‍ തുടരുന്നതിനാല്‍ താമസക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്തുക എന്നത് വെല്ലുവിളിയായി തുടരുകയാണ്.

Authorities intensify action against illegal partitioned accommodations in Dubai, prompting many residents to move to more affordable emirates like Sharjah and Ajman.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴയില്‍ എറണാകുളം ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി

Kerala
  •  a day ago
No Image

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്‌സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു

Saudi-arabia
  •  a day ago
No Image

എം.ആര്‍ അജിത് കുമാറിനെതിരെ കടുപ്പിച്ച് സിപിഐ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ പോയ ആള്‍ ഡിജിപിയാകാന്‍ സാധ്യതയില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  a day ago
No Image

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്

qatar
  •  a day ago
No Image

ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്

Kerala
  •  a day ago
No Image

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്‌

Kerala
  •  a day ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന 

Kerala
  •  a day ago
No Image

നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്‌ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്

Kerala
  •  a day ago
No Image

ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്‌നേഹോഷ്മള സ്വീകരണം

Kerala
  •  a day ago
No Image

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ആര്‍.എസ്.എസ് ചിത്രം; എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago