HOME
DETAILS

ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ താരം കളിച്ചേക്കില്ല

  
Web Desk
June 25 2025 | 12:06 PM

Indian pacer Jasprit Bumrah will reportedly not play in the second match of the five-match Test series against England

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അഞ്ച് വിക്കറ്റുകൾക്കായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റുകൾ ബാക്കിനിൽക്കെ അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു. 

പരമ്പരയിലെ രണ്ടാം മത്സരം ജൂലൈ രണ്ട് മുതൽ ആറ് വരെയാണ് നടക്കുന്നത്. ഈ മത്സരത്തിൽ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഉയർന്ന ജോലിഭാരം കാരണം ബുംറക്ക് വിശ്രമം അനുവദിക്കാൻ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നതിനാലാണ് താരത്തിന് രണ്ടാം മത്സരം നഷ്ടമാകുന്നത്.

ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ബൗളിംഗ് നിരയിൽ നിർണായകമായ പ്രകടനം കാഴ്ചവെച്ചത് ബുംറയായിരുന്നു. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ ആയിരുന്നു ബുംറ നേടിയിരുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ അഭാവം അടുത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആയിരിക്കും നൽകുക.  

ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഒരുപിടി തകർപ്പൻ റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ സേന രാജ്യങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഏഷ്യൻ താരമായും ബുംറ മാറിയിരുന്നു. 146 വിക്കറ്റുകൾ നേടിയ മുൻ പാക്കിസ്ഥാൻ താരം വസിം അക്രമിനെ മറികടന്നുകൊണ്ടാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. 

ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കുവേണ്ടി എവേ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഫൈഫർ സ്വന്തമാക്കുന്ന ബൗളറായി മാറാനും ബുംറക്ക് സാധിച്ചു. 12 തവണയാണ് എതിരാളികളുടെ തട്ടകത്തിൽ ബുംറ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 64 ഇന്നിംഗ്സുകളിൽ നിന്നുമാണ് ബുംറ ഈ റെക്കോർഡ്‌ കൈപ്പിടിയിലാക്കിയത്. ഇതോടെ 108 ഇന്നിങ്സുകളിൽ നിന്നും 12 ഫൈഫറുകൾ നേടിയ മുൻ ഇന്ത്യൻ താരം കപിൽദേവിന്റെ റെക്കോർഡിന് ഒപ്പമെത്താനും ബുംറക്ക് സാധിച്ചു. 

Indian pacer Jasprit Bumrah will reportedly not play in the second match of the five-match Test series against England



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം;കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ സംഘർഷം; ഏറ്റുമുട്ടി എസ്എഫ്ഐ എബിവിപി പ്രവർത്തകർ

Kerala
  •  6 hours ago
No Image

ആദ്യം കോഹ്‌ലി ഇപ്പോൾ ഗിൽ; ആദ്യ കളിയിൽ തന്നെ മോശം നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  6 hours ago
No Image

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്

Kerala
  •  6 hours ago
No Image

പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; 30,000 കുട്ടികളുടെ ഭാവി അപകടത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെപിഎസ്‌ടിഎ

Kerala
  •  6 hours ago
No Image

യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് കുവൈത്ത് എയര്‍വേയ്‌സ്

Kuwait
  •  6 hours ago
No Image

വനിതാ കോൺസ്റ്റബിൾ യുവതികളെ മർദിച്ച സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ്

latest
  •  7 hours ago
No Image

പ്രമേഹ ചികിത്സയെക്കുറിച്ചുള്ള വ്യാജ വീഡിയോക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

qatar
  •  7 hours ago
No Image

കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  7 hours ago
No Image

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം; കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; പരിപാടി റദാക്കിയെന്ന് രജിസ്ട്രാർ, റദാക്കിയില്ലെന്ന് സംഘാടകർ

Kerala
  •  7 hours ago
No Image

'പറക്കാന്‍ ആരുടേയും അനുവാദം ആവശ്യമില്ല';ഖാര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍ 

National
  •  7 hours ago