
ഹേമ കമ്മിറ്റി റിപ്പോർട്ട്; 34 കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് അന്വേഷണ സംഘം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് അന്വേഷണ സംഘം. 34 കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർ പിന്നീട് അന്വേഷണവുമായി സഹകരിച്ചില്ല. ഈ മൊഴികളുമായി ബന്ധപ്പെട്ട് ആരെയും നിർബന്ധിക്കേണ്ടെന്ന് ഹൈക്കോടതി അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചത്. അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി നൽകാൻ സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടപ്പിലാക്കാൻ പോകുന്ന നയത്തിന്റെ കരട് രൂപരേഖ ഒക്ടോബറിനുള്ളിൽ തയ്യാറാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പോഷ് ആക്ടിന് സമാനമായ പ്രത്യേക നിയമമാണ് സിനിമ മേഖലയ്ക്കായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും സർക്കാർ അറിയിച്ചു.
നീണ്ട നാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗങ്ങൾ പുറത്തുവന്നത്. തൊഴിലിടങ്ങളിൽ നേരിട്ട മോശം അനുഭവങ്ങളും സിനിമയിൽ അവസരം ലഭിക്കാനായി നേരിടേണ്ടി വന്ന ദുരിതാനുഭവങ്ങളും വിവരിക്കുന്നതായിരുന്നു ഹേമ കമ്മിറ്റിയിലെ മൊഴികൾ. മണിയൻപിള്ള രാജു, രഞ്ജിത്ത്, മുകേഷ്, ജയസൂര്യ, സിദ്ദിഖ് എന്നിവർക്കെതിരെയുള്ള കേസുകളിൽ ആയിരുന്നു കുറ്റപത്രം നൽകിയിരുന്നത്. എന്നാൽ പലരും കോടതിയിൽ മൊഴി നൽകാൻ വിമൂഖത കാണിക്കുകയായിരുന്നു.
കമ്മിറ്റിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദ്ദേശപ്രകാരം 34 കേസുകൾ പൊലിസ് രജിസ്റ്റർ ചെയ്തത്. മൊഴി നൽകിയ ആളുകൾക്ക് കേസുമായി മുന്നോട്ടു പോകാൻ താല്പര്യം ഇല്ല എന്നായിരുന്നു മറുപടി ലഭിച്ചിരുന്നത്. കോടതി വഴി നൽകിയ ആളുകൾക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ കേസുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് ആയിരുന്നു സിനിമ പ്രവർത്തകരായ സ്ത്രീകൾ മൊഴി നൽകിയത്.
Hema Committee report Investigation team concludes investigation in all 34 cases
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹിജ്റ പുതുവർഷം: ദുബൈയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പാർക്കിൻ
uae
• 16 hours ago
കോഴിക്കോട് വെർച്വൽ അറസ്റ്റ് തട്ടിപ്പ്; 18 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ
Kerala
• 16 hours ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് തീപാറും!
Cricket
• 16 hours ago
കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി
Kerala
• 16 hours ago
സമസ്ത സ്ഥാപക ദിന പരിപാടികൾ പ്രൌഡമായി
organization
• 16 hours ago
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഹെൽത്ത് കാർഡ്; കർശന പരിശോധനയ്ക്ക് മന്ത്രിയുടെ നിർദേശം, ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
Kerala
• 16 hours ago
ജബൽ അലി മെട്രോ സ്റ്റേഷൻ ഇനി നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ; പേര് മാറ്റം പത്ത് വർഷത്തേക്ക്
uae
• 16 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; രണ്ട് അധ്യാപകരെ കൂടി പുറത്താക്കി
Kerala
• 16 hours ago
2024 ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കളി മാറ്റിമറിച്ചത് അവനാണ്: രോഹിത്
Cricket
• 16 hours ago
അബൂദബിയിലാണോ? ട്രാഫിക് പിഴകൾ നേരത്തെ അടച്ചോളൂ, 35ശതമാനം വരെ ഡിസ്കൗണ്ട് നേടാം
uae
• 17 hours ago
'മികച്ച മന്ത്രിയും സുഹൃത്തും'; വിവാദങ്ങള്‍ക്കിടെ കൃഷി മന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍
Kerala
• 17 hours ago
കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി
Kerala
• 17 hours ago
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശനിയാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്
Kerala
• 17 hours ago
സഞ്ജുവും ചെന്നൈയെ വിറപ്പിച്ചവനും കേരളത്തിന്റെ 'ഐപിഎല്ലിൽ' കളിക്കും; ഒരുങ്ങുന്നത് വമ്പൻ പോരാട്ടങ്ങൾ
Cricket
• 17 hours ago
'അയാൾ 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ'; ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സ്ഥാനാർഥിയെ അധിക്ഷേപിച്ച് ട്രംപ്
International
• a day ago
ഇറാന്റെ തിരിച്ചടിയില്‍ തകര്‍ന്ന് തരിപ്പണമായി ഇസ്രാഈല്‍; 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം, കരകയറാന്‍ ഫണ്ട് പിരിവ്
International
• a day ago
തുടർക്കഥയാകുന്ന ഭക്ഷ്യവിഷബാധ; "വിളമ്പുന്നത് അന്നമാണ്" ഓർമ്മ വേണം
Kerala
• a day ago
'ഇറാന് മിസൈലുകള്‍ വിക്ഷേപിക്കുമ്പോള്‍ ഇരുപതിനായിരത്തിലധികം യാത്രക്കാരുമായി 90ലധികം ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ ദോഹയിലേക്ക് പറക്കുകയായിരുന്നു'; വെളിപ്പെടുത്തലുമായി അധികൃതര്‍
qatar
• a day ago
ചരിത്ര നിമിഷം! ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍, ഡോക്കിങ് പൂർത്തിയായി
Science
• 19 hours ago
നിലയിൽ പുരോഗതിയില്ല; വി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
Kerala
• 19 hours ago
പൊലിസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറായി; എം.ആർ അജിത് കുമാർ പട്ടികയിൽ ഇല്ല
Kerala
• 20 hours ago