HOME
DETAILS

ഏകസിവില്‍ കോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡില്‍ ബി.ജെ.പി നേതാവിന്റെ രണ്ടാം വിവാഹം; വിവാദമായതോടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

  
June 26 2025 | 03:06 AM

BJP Leader and ex MLAs second marriage sparks UCC row in Uttarakhand party issues show-cause notice

ഡെറാഡൂണ്‍: ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഏകസിവില്‍ കോഡ് ലംഘിച്ച് പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എയുടെ രണ്ടാം വിവാഹം. ജ്വാലാപൂരിലെ മുതിര്‍ന്ന നേതാവുകൂടിയ സുരേഷ് റാത്തോഡാണ് ആദ്യ ഭാര്യ ജീവിച്ചിരിക്കെ മുന്‍ നിയമസഭാംഗവും നടിയുമായ ഊര്‍മിള സനവാറിനെ വിവാഹം കഴിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. വിവാഹച്ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മുന്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായി.

ഈ വര്‍ഷം ജനുവരി 27ന് ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവില്‍ കോഡ് പ്രകാരം ആദ്യ ഭാര്യ ജീവിച്ചിരിക്കെ രണ്ടാമത് വിവാഹം കഴിക്കുന്നത് ശിക്ഷാര്‍ഹമാണ്. പുതിയ നിയമനിര്‍മ്മാണത്തിനെതിരായ നേരിട്ടുള്ള വെല്ലുവിളിയായിട്ടാണ് റാത്തോഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാണുന്നത്.

ബഹുഭാര്യത്വം നിയമവിരുദ്ധമാക്കിയ സംസ്ഥാനത്ത് ഭരണകക്ഷി നേതാവു തന്നെ പരസ്യമായി നിയമലംഘനം നടത്തിയതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു. സംഭവത്തില്‍ ബി.ജെ.പി നേതൃത്വം പ്രതിരോധത്തിലായതോടെ സുരേഷ് റാത്തോഡില്‍ നിന്ന് പാര്‍ട്ടി വിശദീകരണം തേടിയിരിക്കുകയാണ്. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി റാത്തോഡിന് ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

വീഡിയോ പ്രചരിച്ചത് പാര്‍ട്ടിക്ക് നാണക്കേടും പ്രശസ്തിക്ക് കോട്ടവും വരുത്തിയിട്ടുണ്ടെന്ന് നേതാക്കള്‍ സമ്മതിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര ഭട്ടിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേന്ദ്ര ബിഷ്ത് ആണ് സുരേഷ് റാത്തോഡിന് നോട്ടീസ് അയച്ചത്. നോട്ടീസില്‍ ഇങ്ങനെ പറയുന്നു:

'വളരെക്കാലമായി, നിങ്ങളുടെ മോശം പെരുമാറ്റം മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി അച്ചടക്കമില്ലായ്മയുടെ പരിധിയില്‍ വരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ പാര്‍ട്ടി ഓഫീസില്‍ രേഖാമൂലമുള്ള മറുപടി സമര്‍പ്പിക്കാന്‍ റാത്തോഡിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വലിയ ആഘോഷത്തോടെ തന്നെയാണ് വിവാഹ ചടങ്ങ് സംഘടിപ്പിച്ചതും. സഹാറന്‍പൂരില്‍ നടന്ന ചടങ്ങിന്റെ വീഡിയോകള്‍ സംസ്ഥാനത്തുടനീളം വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, താന്‍ രണ്ടാം വിവാഹം കഴിച്ചിട്ടില്ലെന്നും വിവാഹമെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ താന്‍ അഭിനയിച്ചതാണെന്നുമാണ് സുരേഷ് റാത്തോഡ് പറയുന്നത്. 

Former BJP MLA from Jwalapur, Suresh Rathore, has publicly defied Uttarakhand's recently enacted  (UCC) by allegedly remarrying while his first wife is still alive, putting the ruling BJP in an embarrassing situation. The incident comes barely months after the Uniform Civil Code, implemented in the state on January 27 this year, explicitly prohibited bigamy or polygamy for individuals whose spouse is still living. Rathore's actions are seen as a direct challenge to the new legislation.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് വഴിയാത്രക്കാരിയായ യുവതി മരിച്ചു; മകൾക്ക് പരുക്ക്

Kerala
  •  17 hours ago
No Image

ക്രൂരതയെ കൂടപ്പിറപ്പാക്കി ഇസ്റാഈൽ: ​ഗസ്സയിലും ലെബനനിലും ആക്രമണം: 36 ഫലസ്തീനികൾ കൊല്ലപ്പെട്ടു

International
  •  17 hours ago
No Image

കാലാവധി കഴിഞ്ഞ സന്ദർശന വിസ ഉടമകൾക്ക് രാജ്യം വിടാൻ 30 ദിവസത്തെ ഗ്രേസ് പിരീഡ്; പുതിയ പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  18 hours ago
No Image

കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി

latest
  •  18 hours ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

Kerala
  •  18 hours ago
No Image

നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  19 hours ago
No Image

സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ​​ഗുണകരമല്ല; സർക്കാരിനും ​ഗവർണർക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി

Kerala
  •  19 hours ago
No Image

റിയാദ് മെട്രോ ശൃംഖല വിപുലീകരിക്കാൻ സഊദി അറേബ്യ; ഓറഞ്ച് ലൈനിൽ പുതിയ സ്റ്റേഷൻ തുറക്കുന്നു

Saudi-arabia
  •  19 hours ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല

Kerala
  •  19 hours ago
No Image

'ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?.. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്?' : ജെഎസ്‌കെ സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Kerala
  •  20 hours ago