HOME
DETAILS

MAL
നൂറഴകില്‍ നവോത്ഥാന ചരിത്രം; സമസ്തയുടെ പോഷക സംഘടനകള്‍ | Samastha @ 100
ഇസ്മാഈല്‍ അരിമ്പ്ര
June 26 2025 | 04:06 AM

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ 1926 ജൂണ്‍ 26നാണ് രൂപീകൃതമാകുന്നത്. കോഴിക്കോട് ടൗണ്‍ ഹാളില്‍ ചേര്‍ന്ന പണ്ഡിത സംഗമത്തിലായിരുന്നു രൂപീകരണം. സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാ അലവി വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രസിഡന്റായി സമസ്ത രൂപീകരിച്ചു. 1934 നവംബര്‍ 14നു രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തു, സമസ്ത ഭരണഘടന നിലവില്‍ വന്നു. ഉന്നതവിദ്യാഭ്യാസത്തിനായി 1963ൽ ജാമിഅ നൂരിയ്യ കോളജ് സ്ഥാപിച്ചു. നിലവില്‍ സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ പ്രസിഡന്റും പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയും പി.പി ഉമര്‍ മുസ്്‌ലിയാര്‍ കൊയ്യോട് ട്രഷററുമാണ്. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്താലയമാണ് ആസ്ഥാനം.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
സമസ്തയുടെ കീഴില്‍ മതവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപംനല്‍കിയ കൂട്ടായ്മയാണിത്. 1951ല്‍ വടകരയില്‍ സമസ്ത സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന മുശാവറ യോഗത്തിലാണ് രൂപീകരണം. നിലവില്‍ 10,998 മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നു. മദ്‌റസകളുടെ എണ്ണം ഇപ്രകാരമാണ്. ഇന്ത്യ: കേരളം 9,395, തമിഴ്‌നാട് 106, കര്‍ണാടക 747, ആന്തമാന്‍ 25, ആന്ധ്രാപ്രദേശ് 97, അസം 149, ബിഹാര്‍ 63, ജാര്‍ഖണ്ഡ് 10, ലക്ഷദ്വീപ് 32, മഹാരാഷ്ട്ര 16, തെലങ്കാന 2, ഉത്തര്‍പ്രദേശ് 15, പശ്ചിമബംഗാള്‍ 209, ബിഹാര്‍ 10, മറ്റു രാഷ്ട്രങ്ങളില്‍ കുവൈത്ത് 3, മലേഷ്യ 17, ഒമാന്‍ 35, ഖത്തര്‍ 8, സഊദി അറേബ്യ 30, യു.എ.ഇ 29.
അക്കാദമിക് വര്‍ഷത്തില്‍ ഇരു ടേമുകളിലായി മുഫത്തിശുമാര്‍ (വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍) മദ്‌റസകളില്‍ പരിശോധന നടത്തുന്നു. ഖുര്‍ആന്‍ പഠന കോഴ്‌സുകള്‍ക്കു നേതൃത്വം നല്‍കുന്ന 9 മുജവ്വിദ്, വനിതാ സ്ഥാപനങ്ങളിലേക്ക് ഖുര്‍ആന്‍ പരിശീലനത്തിന് 24 മുജവ്വിദാത്ത് എന്നിവര്‍ സേവനം ചെയ്തുവരുന്നു. 572 റെയ്ഞ്ചുകളിലായാണ് മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. അധ്യാപകര്‍ക്ക് മുഅല്ലിം സര്‍വിസ് രജിസ്റ്റര്‍ (എം.എസ്. ആര്‍) നിലവിലുണ്ട്.
വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ വിവിധങ്ങളായ വിദ്യാഭ്യാസ സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തമിഴ്‌നാട് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജാമിഅ കലിമ ത്വയ്യിബ എന്ന പേരില്‍ സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എം.ഇ.ഇ എൻജിനീയറിങ് കോളജും ക്രസന്റ് ബോർഡിങ് മദ്റസയും ഇതിനു കീഴിൽ പ്രവർത്തിക്കുന്നു. ചേളാരി സമസ്താലയമാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ ആസ്ഥാനം. പി.കെ മൂസക്കുട്ടി ഹസ്‌റത്ത് പ്രസിഡന്റും എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ട്രഷററുമാണ്.
എസ്.വൈ.എസ്
1954ലാണ് സുന്നി യുവജന സംഘം (എസ്.വൈ.എസ്) രൂപീകരിച്ചത്. ബഹുജന, യുവജന വിഭാഗങ്ങളില്‍ സമസ്തയുടെ സന്ദേശപ്രചാരണമാണ് ലക്ഷ്യം. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്ത് പ്രകാരം എസ്.വൈ.എസ് ആരംഭിച്ച ആത്മീയ സംഗമമാണ് മജ്‌ലിസുന്നൂര്‍. ആമില, ടീംനെറ്റ്, ആദര്‍ശപാഠശാല, ഉറവ് തുടങ്ങിയ ഉപസമിതികള്‍ പ്രവര്‍ത്തിക്കുന്നു. സംഘടനയുടെ മുഖപത്രം സുന്നി അഫ്കാര്‍ ആണ്. 1993ല്‍ നടന്ന ശാന്തിയാത്ര, 2005ല്‍ കുറ്റിപ്പുറത്ത് സുവര്‍ണ ജൂബിലി സമ്മേളനം, 2007ല്‍ തീവ്രവാദവിരുദ്ധ സന്ദേശയാത്ര, 2014ല്‍ കാസര്‍കോട്ട്് 60ാം വാര്‍ഷിക സമ്മേളനം, 2023ലെ ജാഗരണയാത്ര, ഓഗസ്റ്റ് 15നു നടന്നുവരുന്ന രാഷ്ട്രരക്ഷാ സംഗമം എന്നിവ ശ്രദ്ധേയമാണ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ജനറല്‍ സെക്രട്ടറിയും എ.എം പരീത് ട്രഷററുമാണ്. കോഴിക്കോട് സമസ്താലയത്തിലാണ് ആസ്ഥാനം.
എസ്.എം.എഫ്
സമസ്തയുടെ കീഴിലുള്ള മഹല്ലുകളുടെ കൂട്ടായ്മയാണ് സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്). 1976ല്‍ മലപ്പുറം തിരൂര്‍ മേഖല കേന്ദ്രീകരിച്ചാണ് സംഘടന രൂപീകരിച്ചത്. 1987ല്‍ കുറ്റിപ്പുറം സമ്മേളനത്തില്‍ പ്രഥമ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. മഹല്ലുകളിലെ പുരോഗതിക്ക് വ്യവസ്ഥാപിത പദ്ധതികള്‍ക്ക് എസ്.എം.എഫ് നേതൃത്വം വഹിക്കുന്നു. സ്വദേശി ദര്‍സ് സംവിധാനം ഏകീകൃത സിലബസ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നു. പ്രീ മാരിറ്റല്‍ കോഴ്‌സ്, പാരന്റിങ് കോഴ്‌സ്, സുന്ദൂഖ് തുടങ്ങിയ പദ്ധതികളുമുണ്ട്.
മലപ്പുറം ജില്ലാ ഘടകത്തിനു കീഴില്‍ ചെമ്മാട് ദാറുല്‍ ഹുദ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി സ്ഥാപിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസിഡന്റും യു. മുഹമ്മദ് ശാഫി ഹാജി ജനറല്‍ സെക്രട്ടറിയും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ട്രഷററുമാണ്. ചേളാരി സമസ്താലയമാണ് ആസ്ഥാനം.
എസ്.കെ.എസ്.എസ്.എഫ്
1989 ഫെബ്രുവരി 19ന് കോഴിക്കോട്ടുവച്ച് സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്.കെ എസ്.എസ്.എഫ്) രൂപീകരിച്ചു. ഇബാദ്, ട്രെന്റ്, വിഖായ, സഹചാരി, സഹചാരി സെന്റര്‍, സര്‍ഗലയം, ത്വലബാ വിങ്, കാംപസ് വിങ്, മനീഷ, ഇസ്തിഖാമ, ഇസ്്‌ലാമിക് സാഹിത്യ അക്കാദമി, ഓര്‍ഗാനെറ്റ്, മീഡിയ വിങ്, എസ്.കെ.ഐ.സി.ആര്‍ തുടങ്ങിയ ഘടകങ്ങളുണ്ട്. രണ്ടുവര്‍ഷത്തിലൊരിക്കല്‍ സര്‍ഗലയം, റിപ്പബ്ലിക് ദിനത്തില്‍ മനുഷ്യജാലിക എന്നിവ സംഘടിപ്പിക്കുന്നു. നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചുവരുന്ന കമ്മ്യൂണിറ്റി ലേണിങ് സെന്റര്‍ (സി.എല്‍.സി) ആണ് പ്രധാന പ്രവര്‍ത്തനം. സംഘടനയുടെ ആഭിമുഖ്യത്തില്‍ ഫോര്‍വേഡ് ഫൗണ്ടേഷന്‍ വിദ്യാഭ്യാസ, സേവന രംഗത്ത് പ്രവത്തിക്കുന്നു.
ട്രെന്റിനു കീഴില്‍ ട്രെന്റ് പ്രീസ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. സത്യധാര മുഖപത്രമാണ്. ജില്ല, മേഖല, ക്ലസ്റ്റര്‍, യൂനിറ്റ് ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും ഒ.പി.എം അഷ്‌റഫ് ജനറല്‍ സെക്രട്ടറിയും അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ ട്രഷററുമാണ്. കോഴിക്കോട് ഇസ്്‌ലാമിക് സെന്ററാണ് ആസ്ഥാനം.
ജംഇയ്യതുല്‍ മുഅല്ലിമീന്‍
സമസ്ത മദ്‌റസകളിലെ അധ്യാപക കൂട്ടയ്മയാണ് സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ. വിദ്യാഭ്യാസ ബോര്‍ഡിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അധ്യാപകര്‍ക്കിടയിലും മദ്‌റസാതലത്തിലും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. മദ്‌റസകളിലെ പൊതുപരീക്ഷ ഒഴികെയുള്ള പരീക്ഷകള്‍ നടത്തുന്നത് എസ്.കെ.ജെ.എം.സി.സിയാണ്. ജില്ലാ, മേഖല, റെയ്ഞ്ച് തലത്തില്‍ ഘടകങ്ങളുണ്ട് .
റെയ്ഞ്ചുതല പ്രവര്‍ത്തനങ്ങള്‍ക്ക് മുദരിബ് എന്ന പേരില്‍ റിസോഴ്‌സ് ടീം അംഗങ്ങള്‍ സേവനം ചെയ്യുന്നു. ചേളാരി ആസ്ഥാനമായാണ് സെന്‍ട്രല്‍ കൗണ്‍സില്‍ പ്രവര്‍ത്തനം. ഇതിനു കീഴില്‍ മുഅല്ലിം ക്ഷേമനിധി, മുഅല്ലിം പെന്‍ഷന്‍, മുഅല്ലിം ഗ്രാറ്റുവിറ്റി, സര്‍വിസ് ആനുകൂല്യം, നിക്ഷേപ പദ്ധതി, അവാര്‍ഡുകള്‍, അധ്യാപകക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുമുണ്ട്. വനിതാ ശരീഅത്ത് കോളജ്, രണ്ടു വര്‍ഷത്തില്‍ മുസാബഖ ഇസ്്‌ലാമിക കലാമേള, പ്രസാധന രംഗത്ത് മുഅല്ലിം പബ്ലിഷിങ് ബ്യൂറോ, അല്‍ മുഅല്ലിം മാസിക, സന്തുഷ്ട കുടുംബം മാസിക, കുട്ടികളുടെ മാസിക കുരുന്നുകള്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ എന്നിവ ജംഇയ്യതുല്‍ മുഅല്ലിമീന്‍ നിര്‍വഹിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളാണ്. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി പ്രസിഡന്റും കൊടക് അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയും അബ്ദുല്‍ ഖാദിര്‍ ഖാസിമി ട്രഷററുമാണ്.
ജംഇയ്യതുല്‍ മുദരിസീന്‍
പള്ളിദര്‍സുകള്‍, ശരീഅത്ത് കോളകള്‍ എന്നിവിടങ്ങളില്‍ അധ്യാപനം നിര്‍വഹിക്കുന്ന മുദരിസുമാരുടെ കൂട്ടായ്മയാണിത്. മേല്‍സ്ഥാപനങ്ങളുടെ പുരോഗതിക്കു വേണ്ട പ്രവര്‍ത്തനങ്ങളാണ് അജണ്ട. മുദരിസ് സര്‍വിസ് രജിസ്റ്റര്‍ (എം.ഡി.എസ്.ആര്‍) സംവിധാനം നിലവിലുണ്ട്. കേരളം, കൊടക് എന്നിവിടങ്ങളില്‍ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പള്ളിദര്‍സുകളില്‍ എകീകൃത പരീക്ഷ, പൊതുപരീക്ഷ എന്നിവ നടത്തി, കേന്ദ്രീകൃത മൂല്യനിര്‍ണയവും റാങ്കു നിര്‍ണയവും നടത്തിവരുന്നു. ഇതിനായി പരീക്ഷാ ബോര്‍ഡ് സംവിധാനമുണ്ട്. സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ പ്രസിഡന്റും എ.വി അബ്ദു റഹ്മാന്‍ മുസ്്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയും ഉസ്മാന്‍ ഫൈസി തോടാര്‍ ട്രഷററുമാണ്.
ജംഇയ്യതുല്‍ ഖുത്വബ
മഹല്ല് ഖതീബുമാരുടെ കൂട്ടായ്മ. 2017ലാണ് സംഘടനാ രൂപീകരണം. പ്രബോധനരംഗത്ത് ആവശ്യമായ നിര്‍ദേശങ്ങളും മഹല്ലുകളില്‍ അവ നടപ്പാക്കുന്നതും കൂട്ടായി ആലോചിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കാലികവിഷയങ്ങളില്‍ ബോധവല്‍ക്കരണത്തിന് ഖതീബുമാര്‍ക്ക് വിഷയസംബന്ധമായ കാര്യങ്ങള്‍ കൈമാറുകയും ചെയ്യുന്നു. അംഗങ്ങള്‍ക്ക് ഖുത്വബ സര്‍വിസ് രജിസ്റ്റര്‍ (ക്യു.എസ്.ആര്‍) നിലവിലുണ്ട്. ഇതുപ്രകാരം ഐ.ഡി കാര്‍ഡുകള്‍ നല്‍കുന്നു. കൊയ്യോട് ഉമര്‍ മുസ്്‌ലിയാര്‍ പ്രസിഡന്റും നാസര്‍ ഫൈസി കൂടത്തായി ജനറല്‍ സെക്രട്ടറിയും സുലൈമാന്‍ ദാരിമി ഏലംകുളം ട്രഷററുമാണ്.
എസ്.കെ.എം.എം.എ
സമസ്ത മദ്‌റസകളുടെ മാനേജ്‌മെന്റ് പ്രതിനിധികളുടെ സംഘടനയായി വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നു. 2009ലാണ് രൂപീകരണം. മദ്‌റസകളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് അജണ്ട. 2023 മുതല്‍ ആരംഭിച്ച ബി സ്മാര്‍ട്ട് പദ്ധതി ഇതിന്റെ ഭാഗമാണ്. മാനേജ്‌മെന്റ് പരിശീലന പരിപാടികളും മദ്‌റസാ തലങ്ങളില്‍ വിദ്യാഭ്യാസ ബോര്‍ഡ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളും ചെയ്യുന്നു. കെ.ടി ഹംസ മുസ്്‌ലിയാര്‍ വയനാട് പ്രസിഡന്റും ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ജനറല്‍ സെക്രട്ടറിയും പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ട്രഷററുമാണ്.
സമസ്ത എംപ്ലോയീസ് അസോസിയേഷന്‍
സമസ്തയ്്ക്കു കീഴില്‍ പ്ലാറ്റിനം ജൂബിലി കാലയളവിലാണ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ രൂപീകരിച്ചത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരാണ് സംഘടനാ അംഗങ്ങള്‍. ദീനീബോധത്തോടെ, തൊഴില്‍മേഖലയില്‍ ധാര്‍മികചിട്ട പാലിക്കുന്നതിനും വിദ്യാഭ്യാസ തൊഴില്‍ രംഗത്ത് നൂതനമായ സാധ്യതകളെ അടിസ്ഥാനമാക്കി അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചകളും ക്യാംപുകളും സംഘടിപ്പിക്കുന്നു. മുസ്തഫ മുണ്ടുപാറ പ്രസിഡന്റും ഡോ. ബഷീര്‍ പനങ്ങാങ്ങര ജനറല്‍ സെക്രട്ടറിയും സിറാജ് ഖാസിലേന്‍ ട്രഷററുമാണ്.
ജംഇയ്യതുല്‍ മുഫത്തിശീന്‍
സമസ്ത മദ്‌റസകളില്‍ പരിശോധന നടത്തുന്ന വിദ്യാഭ്യാസ ബോര്‍ഡ് ഉദ്യോഗസ്ഥരായ മുഫത്തിശുമാരുടെ കൂട്ടായ്മയാണിത്. 1960ലാണ് രൂപീകരണം. മാസാന്തം യോഗം ചേര്‍ന്ന് പ്രവര്‍ത്തന അവലോകനവും തുടര്‍മാസത്തെ അക്കാദമിക് പ്രവര്‍ത്തനങ്ങളും ക്രോഡീകരിക്കുന്നു. 114 പേരാണ് നിലവില്‍ മുഫത്തിശുമാര്‍. എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ പ്രസിഡന്റും കെ.എച്ച് കോട്ടപ്പുഴ ജനറല്‍ സെക്രട്ടറിയും ടി.പി അബൂബക്്ര്‍ മുസ്‌ലിയാര്‍ ട്രഷററുമാണ്.
സമസ്ത പ്രവാസി സെല്‍
സമസ്ത തൊണ്ണൂറാം വാര്‍ഷികത്തിനു ശേഷം രൂപം നല്‍കിയ ഘടകമാണ് സമസ്ത പ്രവാസി സെല്‍. വിദേശത്ത് തൊഴില്‍, സേവന മേഖലയില്‍ പ്രവര്‍ത്തിച്ച് പ്രവാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ സമസ്ത പ്രവര്‍ത്തകര്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്. ആദ്യശ്ശേരി ഹംസക്കുട്ടി മുസ്്‌ലിയാര്‍ ചെയര്‍മാനും ഇസ്മാഈല്‍ കുഞ്ഞ് ഹാജി മന്നാര്‍ കണ്‍വീനറുമാണ്.
സമസ്ത ലീഗല്‍ സെല്‍
മഹല്ലുകള്‍, മതസ്ഥാപനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍, നിയമപരമായ വിഷയങ്ങള്‍ എന്നിവയില്‍ അവബോധം നല്‍കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന വേദിയാണ് സമസ്ത ലീഗല്‍ സെല്‍. സമുദായത്തിന്റെ അവകാശ സംരക്ഷണ രംഗത്തും നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുഞ്ഞിമോന്‍ ഹാജി വാണിയമ്പലം ചെയര്‍മാനും ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍ കണ്‍വീനറുമായി സമിതി പ്രവര്‍ത്തിക്കുന്നു. ചേളാരി സമസ്താലയം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
സമസ്ത ഇസ്‌ലാമിക് സെന്റര്‍
വിദേശ മലയാളികള്‍ക്കിടയില്‍ സമസ്ത സന്ദേശ പ്രചാരണം നിര്‍വഹിക്കുന്ന ഘടകമാണ് സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്.ഐ.സി). സഊദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സമസ്ത നൂറാം വാര്‍ഷിക ഉപഹാരമായി സഊദി എസ്.ഐ.സി പാലക്കാട് ജില്ലയിലെ അട്ടപ്പാടി കേന്ദ്രീകരിച്ച് അട്ടപ്പാടി ചാരിറ്റബിള്‍ സര്‍വിസസ് ആന്‍ഡ് എജ്യുക്കേഷനല്‍ സൊസൈറ്റി (ആക്‌സസ്) ആരംഭിച്ചു. സഊദി എസ്.ഐ.സി സയ്യിദ് ഉബൈദുല്ല തങ്ങള്‍ (ചെയര്‍മാന്‍), മുഹമ്മദ് റാഫി ഹുദവി (കണ്‍വീനര്‍) ആണ്. ഒമാന്‍ എസ്.ഐ.സി അന്‍വര്‍ ഹാജി (ചെയര്‍മാന്‍), ഷുകൂര്‍ ഹാജി (കണ്‍വീനര്‍), ഇബ്രാഹീം ഓമശ്ശേരി (ട്രഷറര്‍) ആണ്. ഇതിനു പുറമെ ജി.സി.സി രാഷ്ടങ്ങളില്‍ സമസ്ത പോഷക ഘടകങ്ങളുടെ ഗള്‍ഫ് ഘടകങ്ങളും, സമസ്ത പ്രവര്‍ത്തകരുടെ കൂട്ടായ്മയായി വിവിധ സംഘടനകളും പ്രവര്‍ത്തിക്കുന്നു.
എസ്.കെ.എസ്.ബി.വി
1993 ഡിസംബര്‍ 26ന് ചേളാരിയില്‍ മുഅല്ലിം സമ്മേളനത്തിലാണ് സമസ്ത കേരള സുന്നി ബാലവേദിയുടെ രൂപീകരണം. മദ്‌റസാ വിദ്യാര്‍ഥികള്‍ക്കിടയിലാണ് പ്രവര്‍ത്തനം. സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ മദ്‌റസാ യൂനിറ്റ്, റെയ്ഞ്ച്, മേഖല, ജില്ലാ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. അലിഫ് (വിദ്യാഭ്യാസ പ്രവര്‍ത്തനം), അദബ് (ആത്മീയ അവബോധം), ടെക് അഡ്മിന്‍ (നവ സാങ്കേതികവിദ്യ), ഖിദ്മ (സേവനം) എന്നീ നാലു ഘടകങ്ങള്‍ ബാലവേദിക്കു കീഴിലുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ ബാല ഇന്ത്യ, ജ്ഞാനതീരം പരീക്ഷ, വിവിധ കാംപയിനകള്‍ എന്നിവ നടത്തുന്നു. ഹാഫിള് മിയാസലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും ഹര്‍ഷദ് കുറ്റിക്കടവ് ജനറല്‍ സെക്രട്ടറിയും അലി ഉനൈസ് തങ്ങള്‍ ജമലുല്ലൈലി ട്രഷററുമാണ്. ചേളാരി സമസ്താലയമാണ് ആസ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൃശൂരിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് വഴിയാത്രക്കാരിയായ യുവതി മരിച്ചു; മകൾക്ക് പരുക്ക്
Kerala
• 18 hours ago
ക്രൂരതയെ കൂടപ്പിറപ്പാക്കി ഇസ്റാഈൽ: ഗസ്സയിലും ലെബനനിലും ആക്രമണം: 36 ഫലസ്തീനികൾ കൊല്ലപ്പെട്ടു
International
• 18 hours ago
കാലാവധി കഴിഞ്ഞ സന്ദർശന വിസ ഉടമകൾക്ക് രാജ്യം വിടാൻ 30 ദിവസത്തെ ഗ്രേസ് പിരീഡ്; പുതിയ പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 18 hours ago
കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി
latest
• 18 hours ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
Kerala
• 19 hours ago
നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു
Kerala
• 19 hours ago
സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ല; സർക്കാരിനും ഗവർണർക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി
Kerala
• 19 hours ago
റിയാദ് മെട്രോ ശൃംഖല വിപുലീകരിക്കാൻ സഊദി അറേബ്യ; ഓറഞ്ച് ലൈനിൽ പുതിയ സ്റ്റേഷൻ തുറക്കുന്നു
Saudi-arabia
• 20 hours ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല
Kerala
• 20 hours ago
'ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?.. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്?' : ജെഎസ്‌കെ സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി
Kerala
• 20 hours ago
ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍
Kerala
• 21 hours ago
തൃശൂരില്‍ കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളികള്‍ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവന്‍കുട്ടി
Kerala
• a day ago
ഗസ്സയില്‍ കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊലപ്പെടുത്തിയത് 70 ലേറെ ഫലസ്തീനികളെ, ഒരു മാസത്തിനിടെ സഹായം തേടിയെത്തിയ 549 മനുഷ്യര്‍ കൊല്ലപ്പെട്ടു
International
• a day ago
മഴ ശക്തം, ജലനിരപ്പ് ഉയരുന്നു; എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട്
Weather
• a day ago
യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും
International
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ
Kerala
• a day ago
ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു
Kerala
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു
Kerala
• a day ago
ഭരണഘടന'തിരുത്താന്‍' ആര്‍.എസ്.എസ്; ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി
National
• a day ago
മുസ്ലിം സ്ത്രീക്ക് വിവാഹമോചനം തേടാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി
National
• a day ago
കണ്ണൂരില്‍ മൂന്ന് ദിവസം മുമ്പ് കടലില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Kerala
• a day ago