
തട്ടിപ്പിനായി വിളിച്ചത് വനിതാ ഇൻസ്പെക്ടറെ; ഒടുവിൽ കോൾ സെന്ററും പൂട്ടിച്ച് തട്ടിപ്പുകാരെയും വലയിലാക്കി ഇൻസ്‌പെക്ടർ

ചെന്നൈ: അബദ്ധത്തിൽ വനിതാ പൊലിസ് ഇൻസ്പെക്ടറുടെ ഫോണിലേക്ക് വിളിച്ച് സംഘം സ്വയം കുരുക്കിൽ വീണ് തട്ടിപ്പു സംഘം. ചെന്നൈയിലാണ് സംഭവം. ഇത് തുടർന്ന് ചെന്നൈയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു കോൾ സെന്റർ പൊലിസ് കണ്ടെത്തി അടപ്പിച്ചു. സംഭവത്തിൽ കോൾ സെന്ററിന്റെ ഉടമയായ മുനീർ ഹുസൈനെയും സഹായി അശോകനെയും പൊലിസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് സോൺ സൈബർ ക്രൈം വിഭാഗത്തിലെ ഇൻസ്പെക്ടർ ശാന്തിദേവിയുടെ സമയോചിതമായ ഇടപെടലാണ് തട്ടിപ്പുകാരെ പിടികൂടാൻ സഹായിച്ചത്. കഴിഞ്ഞ ദിവസമാണ് ചെന്നൈ നഗരത്തിൽ തേനാംപേട്ടിൽ വ്യാജ കോൾ സെന്റർ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയത്.
പുലർച്ചെ ഇൻസ്പെക്ടർ ശാന്തിദേവിക്ക് ഒരു ഫോൺ കോൾ ലഭിച്ചു. ഒരു സ്വകാര്യ ബാങ്കിൽ നിന്നെന്ന വ്യാജേന നന്ദിനി എന്നൊരു സ്ത്രീയാണ് വിളിച്ചത്. ഇൻഷുറൻസ് പോളിസിയുടെ കാലാവധി അവസാനിച്ചുവെന്നും, 2.85 ലക്ഷം രൂപയ്ക്ക് അർഹതയുണ്ടെന്നും, പണം ലഭിക്കാൻ 15,000 രൂപ ജിഎസ്ടി ആയി അടയ്ക്കണമെന്നും അവർ അറിയിച്ചു. ഗൂഗിൾ പേ വഴി പണം അടച്ചാൽ മതിയെന്നും, ഒരാഴ്ചയ്ക്കുള്ളിൽ തുക ലഭിക്കുമെന്നും വിശ്വസിപ്പിക്കാൻ ശ്രമിച്ചു. താൻ ആശുപത്രിയിലാണെന്നും പിന്നീട് തിരികെ വിളിക്കാമെന്നും പറഞ്ഞ് ശാന്തിദേവി കോൾ അവസാനിപ്പിച്ചു.
തുടർന്ന്, തന്നെ വിളിച്ച നമ്പറിന്റെ ഉറവിടം കണ്ടെത്താൻ ശാന്തിദേവി ശ്രമം തുടങ്ങി. മണിക്കൂറുകൾക്കുള്ളിൽ സ്ഥലം കണ്ടെത്തിയപ്പോൾ, തേനാംപേട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ കോൾ സെന്റർ പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടു. അവിടെ ഏകദേശം അൻപത് ടെലികോളർമാർ കുറഞ്ഞ വേതനത്തിന് ജോലി ചെയ്തിരുന്നു. ഇവരിൽ പലർക്കും തങ്ങൾ തട്ടിപ്പിന്റെ ഭാഗമാണെന്ന് അറിവുണ്ടായിരുന്നില്ലെന്ന് പൊലിസ് വ്യക്തമാക്കി.
2020-ൽ സമാനമായ തട്ടിപ്പിന് പിടിയിലായ മുനീർ ഹുസൈനെതിരെ അന്ന് ഗുണ്ടാആക്ട് പ്രകാരം കേസെടുത്തിരുന്നെങ്കിലും, ജയിൽ മോചിതനായ ശേഷം ഇയാൾ വീണ്ടും വ്യാജ കോൾ സെന്റർ ആരംഭിച്ചു. മുനീറിന്റെ ഭാര്യാ സഹോദരൻ ജാവിദും മറ്റൊരു അനധികൃത കോൾ സെന്റർ നടത്തിയിരുന്നതായി പൊലിസിന് വിവരം ലഭിച്ചെങ്കിലും, പൊലിസ് എത്തും മുമ്പ് ജാവിദ് സ്ഥാപനം പൂട്ടി മുങ്ങിയിരുന്നു.
A call center scam in Chennai was foiled after the scammers accidentally called a woman police inspector's phone, leading to their own downfall. The police subsequently raided and shut down the illegally operating call center. The center's owner, Munir Hussain, and his associate, Ashokan, were arrested in connection with the scam [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 20 hours ago
'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍
International
• a day ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• a day ago
ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര
auto-mobile
• a day ago
കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം
oman
• a day ago
'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ്
Kerala
• a day ago
കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• a day ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• a day ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം
Kerala
• a day ago
വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല
Kerala
• a day ago
റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍
Kerala
• a day ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• a day ago
നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ
International
• a day ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്ഷ്യന്‍ കോഴ്സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• a day ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• a day ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• a day ago
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്നാട്; പരാതി നൽകാൻ കേരളം
Kerala
• a day ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• a day agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്ക്കാരവുമായി റെയിൽവേ
National
• a day ago
കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം
Kerala
• a day ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• a day ago