ഗുരുസ്മരണയുടെ ധന്യതയില്‍ വിദ്യാലയങ്ങള്‍
ചെറുപുഴ : ചെറുപുഴ ജെ.എം യു.പി സ്‌കൂളില്‍ അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വാധ്യാപകരെ ആദരിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റണ്ട് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക കെ.വി നീന അധ്യാപകദിന സന്ദേശം നല്‍കി. കെ.എ ഷോജി അധ്യക്ഷനായി. പഞ്ചായത്തംഗം ലളിത ബാബു, ഷൈനി മൈക്കിള്‍, മാസ്റ്റര്‍ അമല്‍ മൈക്കിള്‍, എം ദാമോദരന്‍ സംസാരിച്ചു.
ചെറുപുഴ: തിരുമേനി എസ്.എന്‍.ഡി.പി എല്‍.പി സ്‌കൂളില്‍ അധ്യാപകദിനാഘോഷം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ ജോയി അധ്യക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കൃഷ്ണന്‍ പൂര്‍വാധ്യാപകരെ ആദരിച്ചു. കോഴിച്ചാല്‍ സെന്റ് അഗസ്റ്റിന്‍സ് എല്‍.പി സ്‌കൂളില്‍ അധ്യാപകദിനാഘോഷം ഫാ. ആന്റണി പുന്നൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റണ്ട് മോന്‍സി പുറഞ്ചിറ അധ്യക്ഷയായി. മുന്‍ പ്രധാനധ്യാപകന്‍ ടോമിച്ചന്‍ വട്ടോത്തിനെ ചടങ്ങില്‍ ആദരിച്ചു.
പെരിങ്ങോം: അരവഞ്ചാല്‍ ഗവ.യു.പി സ്‌കൂളില്‍ അധ്യാപകദിനാഘോഷവും സ്‌കൂളില്‍ നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പും സി കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി നളിനി അധ്യക്ഷയായി. ലതഗോപി, എ.ഇ.ഒ പി രാമദാസ്, കെ.എം സദാശിവന്‍, പൂന്തോടന്‍ ബാലന്‍, ടി.വി സുജിത്, അഫ്‌സല്‍ പ്രസംഗിച്ചു.
ആലക്കോട്: ഒറ്റത്തൈ ഗവ.യു.പി സ്‌കൂളില്‍ അധ്യാപക ദിനം പി.ടി.എ വൈസ് പ്രസിഡന്റ് ടോമി കാഞ്ഞിരക്കാട്ട് കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ആന്‍സി ജോര്‍ജ് അധ്യക്ഷയായി. ചടങ്ങില്‍ പൂര്‍വ അധ്യാപകരെ പുസ്തകം നല്‍കി ആദരിച്ചു.പി.എച്ച് കാസിം, കെ.ആര്‍ ഗോപാലകൃഷ്ണന്‍, എന്‍.ടി ജെയിംസ്, മേഴ്‌സികുട്ടി മാത്യു, സി.ജെ ക്രിസ്റ്റി, സോണി കാഞ്ഞിരക്കാട്ട്കുന്നേല്‍, വി.സി തങ്കമ്മ, കെ.എന്‍ രാധാമണി എന്നിവര്‍ സംസാരിച്ചു.
നടുവില്‍: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സര്‍വിസില്‍ നിന്നു വിരമിച്ച 20 അധ്യാപകരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. എ.ഇ.ഒ ഇ ശശിധരന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ അബൂബക്കര്‍, കെ.സി ജീജ എന്നിവര്‍ സംസാരിച്ചു
വെള്ളാട് ഗവ.യു.പി സ്‌കൂളില്‍ നടന്ന അധ്യാപക ദിനാഘോഷം കെ.പി അബ്ദുള്‍സലാം ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യന്‍ വടക്കേടത്ത് അധ്യക്ഷനായി. കെ.വി മേരി, സുശീല ജയപ്രകാശ്, ഷീജ രാജു, മോഹനന്‍ അളോറ സംസാരിച്ചു.
വായാട്ടു പറമ്പ് സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ നടന്ന അധ്യാപക ദിനാഘോഷം പഞ്ചായത്തംഗം എം.എം ഷനീഷ് ഉദ്ഘാടനം ചെയ്തു. മാത്തുകുട്ടി പടന്നമാക്കല്‍ അധ്യക്ഷനായി. ഫാ.ജോണി പൊന്നമ്പേല്‍, ദീപു കാരക്കാട്ട്, വിനു കിഴക്കേ കൊഴുവനാല്‍ സംസാരിച്ചു. തുടര്‍ന്ന് മധുര പലഹാര വിതരണവും വിവിധ കലാപരിപാടികളും നടന്നു.
ചപ്പാരപ്പടവ് എ.യു.പി സ്‌കൂളില്‍ അധ്യാപക ദിനം വിവിധ പരിപാടികളോടെ നടന്നു.എം.എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ബാലകൃഷ്ണന്‍ അധ്യക്ഷനായി. എം മുഹമ്മദ്, അജ്മല്‍, ത്രേസ്യകുട്ടി,പി.പി സായിദ, ഒ.വി മല്ലിക, കെ.എം റസിയ സംസാരിച്ചു.
തളിപ്പറമ്പ് : റയാന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി സ്‌കൂളില്‍ അധ്യാപകദിനം ആഘോഷിച്ചു. റയാന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അനീസ് എം.കെ ആമുഖ പ്രഭാഷണം നടത്തി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വിമല വിദ്യാര്‍ഥികളുമായി സംവദിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു. നീനാമോഹന്‍ സ്വാഗതം പറഞ്ഞു.
പയ്യാവൂര്‍:പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ദിനാഘോഷം കണ്ണൂര്‍ ജില്ലാപഞ്ചായത്ത് അംഗം പി.കെ സരസ്വതി ഉദ്ഘാടനം ചെയ്തു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സുഷ ബെന്നി അധ്യക്ഷനായി. 25 ഓളം പൂര്‍വ്വ അധ്യാപകരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാന അദ്ധ്യാപകന്‍ പി.എം മാത്യു, പി.ടി.എ വൈസ് പ്രസിഡന്റ് സിറിയക് മുത്തലക്കാട്ടില്‍, ടി.ടി കുരുവിള, ഇ.കെ മേരി, സ്‌കൂള്‍ ലീഡര്‍ റിഷാദ് അബൂബക്കര്‍, ചെയര്‍പേഴ്‌സണ്‍ പ്രിയ ജോര്‍ജ് സംസാരിച്ചു.
തളിപ്പറമ്പ് : കുപ്പം എം.എം യു.പി സ്‌കൂള്‍ അധ്യാപക ദിനവും അധ്യാപകരെ ആദരിക്കലും വാര്‍ഡ് കൗണ്‍സിലര്‍ കെ.എം ഫാത്തിമ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിടണ്ട് യു.എം ത്വയിബ് അധ്യക്ഷനായ ചടങ്ങില്‍ പൂര്‍വാധ്യാപകരായ ഹാജി, യശോദ, ശാന്ത, കാര്‍ത്ത്യായനി, ദേവി, മാലിനി, നന്ദിനി, ജനാര്‍ദ്ദനന്‍, ചന്ദ്രന്‍എന്നിവര്‍ പങ്കെടുത്തു. ടി.പി മഹമ്മൂദ് മുഖ്യപ്രഭാഷണം നടത്തി. പ്രധാനധ്യാപകന്‍ മുഹമ്മദ് അമീന്‍, ഫരൂഖ്,നിത്യ, കെ വീണ സംസാരിച്ചു.
ആലക്കോട്: ഒറ്റത്തൈ ഗവ.യു.പി സ്‌കൂളില്‍ അധ്യാപക ദിനം വിവിധ പരിപാടികളോടെ നടന്നു. പി.ടി.എ വൈസ് പ്രസിഡന്റ് ടോമി കാഞ്ഞിരക്കാട്ട് കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ആന്‍സി ജോര്‍ജ് അധ്യക്ഷയായി. ചടങ്ങില്‍ പൂര്‍വ അധ്യാപകരെ പുസ്തകം നല്‍കി ആദരിച്ചു.പി.എച്ച് കാസിം, കെ.ആര്‍ ഗോപാലകൃഷ്ണന്‍, എന്‍.ടി ജെയിംസ്, മേഴ്‌സികുട്ടി മാത്യു, സി.ജെ ക്രിസ്റ്റി, സോണി കാഞ്ഞിരക്കാട്ട്കുന്നേല്‍, വി.സി തങ്കമ്മ, കെ.എന്‍ രാധാമണി എന്നിവര്‍ സംസാരിച്ചു.
നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സര്‍വിസില്‍ നിന്നു വിരമിച്ച 20 അധ്യാപകരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. എ.ഇ.ഒ ഇ ശശിധരന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ അബൂബക്കര്‍, കെ.സി ജീജ എന്നിവര്‍ സംസാരിച്ചു
വെള്ളാട് ഗവ.യു.പി സ്‌കൂളില്‍ നടന്ന അധ്യാപക ദിനാഘോഷം കെ.പി അബ്ദുള്‍സലാം ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യന്‍ വടക്കേടത്ത് അധ്യക്ഷനായി. കെ.വി മേരി, സുശീല ജയപ്രകാശ്, ഷീജ രാജു, മോഹനന്‍ അളോറ സംസാരിച്ചു.
വായാട്ടു പറമ്പ് സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ നടന്ന അധ്യാപക ദിനാഘോഷം പഞ്ചായത്തംഗം എം.എം ഷനീഷ് ഉദ്ഘാടനം ചെയ്തു. മാത്തുകുട്ടി പടന്നമാക്കല്‍ അധ്യക്ഷനായി. ഫാ.ജോണി പൊന്നമ്പേല്‍, ദീപു കാരക്കാട്ട്, വിനു കിഴക്കേ കൊഴുവനാല്‍ സംസാരിച്ചു. ചപ്പാരപ്പടവ് എ.യു.പി സ്‌കൂളില്‍ അധ്യാപക ദിനം വിവിധ പരിപാടികളോടെ നടന്നു.എം.എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ബാലകൃഷ്ണന്‍ അധ്യക്ഷനായി. എം മുഹമ്മദ്, അജ്മല്‍, ത്രേസ്യകുട്ടി,പി.പി സായിദ, ഒ.വി മല്ലിക, കെ.എം റസിയ സംസാരിച്ചു.
പയ്യാവൂര്‍: ചാമക്കാല്‍ ഗവ.എല്‍.പി സ്‌കൂളില്‍ അധ്യാപക ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഷാജി ചെറിയാന്‍ അധ്യക്ഷനായി. മുന്‍കാല പ്രധാനാധ്യാപകരായ ദാമോദരന്‍ നായനാര്‍, ഒ.എം ആഗസ്തി, എ.ജെ ലീല, ലൗലി ജോസഫ് എന്നിവരെ പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.ടി അനില്‍കുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ദീപാ ബിജു, കെ.എ ആന്‍സി, കെ.വി മനോഹരന്‍, ജോസ്മി ജോസ്, പ്രധാനാധ്യാപിക എല്‍സമ്മ മാത്യു സംസാരിച്ചു.
ആലക്കോട്: അധ്യാപക ദിനത്തില്‍ എം.എസ്.എഫ് സംഘടിപ്പിച്ച 'സ്‌നേഹപൂര്‍വ്വം അധ്യാപകര്‍ക്ക്' പരിപാടി ശ്രദ്ധേയമായി. രയരോം ശാഖാ എം.എസ്.എഫ് കമ്മറ്റിയാണ് അധ്യാപകരെ ആദരിക്കാന്‍ വ്യത്യസ്തമാര്‍ന്ന പരിപാടി സംഘടിപ്പിച്ചത് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സി ആയിഷ ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് പ്രസിഡന്റ് എം.എ സുഹൈല്‍ അധ്യക്ഷനായി. മുരളി മാസ്റ്റര്‍, വി.വി അബ്ദുള്ള, ഷിബി സനീഷ്, വി.എം നൗഷാദ്, പി.ബിആശിഖ് ,പി.എച്ച് ശുഹൈബ് , കെ.എച്ച് അഷറഫ് , പി.സി മിഖ്ദാദ്, പി.എം ശംശാദ് സംസാരിച്ചു. സര്‍വിസ് നിന്ന് വിരമിച്ച കെ രവീന്ദ്രന്‍, ടി.വി മൂസ, കെ അഹ്മദ് , ഗിരിജാ വിജയന്‍ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."