HOME
DETAILS

വാഴപ്പഴത്തിന്റെ ആകൃതി വളഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്..? എപ്പോഴെങ്കിലും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ..?

  
Laila
July 02 2025 | 11:07 AM

Why Bananas Are Curved The Science Behind the Superfood

 

വാഴപ്പഴം ഒരു സൂപ്പര്‍ ഫുഡാണ്. ഊര്‍ജം നല്‍കാനും രോഗങ്ങളില്‍ നിന്നു നമ്മെ സംരക്ഷിക്കാനുമൊക്കെ കഴിവുള്ള പഴമാണ് വാഴപ്പഴം. ചിലര്‍ രാവിലത്തെ പ്രഭാതഭക്ഷണത്തിനു വരെ വാഴപ്പഴം കഴിക്കാറുണ്ട്. ഇത് വെറുമൊരു പഴമല്ല, മറിച്ച് അനവധി ഗുണങ്ങളുള്ള ഒരു നിധിയാണ്. ഇതിന് പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിനുമുള്ള കഴിവുണ്ട്.

എന്നാല്‍ മിക്ക വാഴപ്പഴത്തിന്റെയും ഘടന ശ്രദ്ധിച്ചിട്ടുണ്ടോ..?  വാഴപ്പഴത്തിന് ചെറിയൊരു വളവു കണ്ടിട്ടില്ലേ..! എന്തുകൊണ്ടാണിത്. എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടുകാണുന്ന ഒന്നു തന്നെയല്ലേ വാഴപ്പഴം വളഞ്ഞിരിക്കുന്നത്. ഇതില്‍ പ്രകൃതിയുടെ വല്ല രഹസ്യവും ഒളിഞ്ഞിരിക്കുന്നുണ്ടോ..?  നോക്കാം.

 

baba.jpg


നിവര്‍ന്നു നേരെ നില്‍ക്കുന്ന വാഴപ്പഴം വളരെ അപൂര്‍വമേ കാണപ്പെടുന്നുള്ളൂ. എന്താണ് വളവിനു പിന്നിലെ രഹസ്യം. വാസ്തവത്തില്‍ ഇവ വളഞ്ഞിരിക്കാനുള്ള കാരണം ഫോട്ടോട്രോപിസം ആണ്. അതായത് സസ്യങ്ങള്‍ സൂര്യനിലേക്ക് ചായുന്നു. അതായത് ഒരു വാഴ കായ്ചു തുടങ്ങുമ്പോള്‍ വാഴയുടെ മുകുളങ്ങള്‍ താഴേക്ക് വളയുന്നതു കാണാം. അതായത് ഇതിന്റെ പ്രാരംഭ വളര്‍ച്ച ഗുരുത്വാകര്‍ഷണ ദിശയിലാണ്.

 

 

പഴം വളരാന്‍ തുടങ്ങുമ്പോള്‍ അതിലടങ്ങിയ കോശങ്ങള്‍ സൂര്യപ്രകാശത്തിലേക്ക് വളയാന്‍ തുടങ്ങുന്നു. ഇത് ഒരു സ്വാഭാവിക പ്രക്രിയയാണ്. അതില്‍ ഫലം ക്രമേണ മുകളിലേക്ക് വളരാന്‍ തുടങ്ങും. ഇത്തരം സാഹചര്യത്തില്‍ സൂര്യനിലേക്കുള്ള ചെരിവ് കാരണം വാഴപ്പഴം നേരെ കാണുകയില്ല. മറിച്ച് മുകളിലേക്ക് വളഞ്ഞു കാണപ്പെടുന്നു. 

 

banan2.jpg


എന്താണ് നെഗറ്റീവ് ജിയോട്രോപിസം ?

മിക്ക മരങ്ങളും സസ്യങ്ങളും ഗുരുത്വാകര്‍ഷണത്തിലേക്ക് വളരുന്നു. അവയുടെ വേരുകള്‍ നിലത്ത് താഴേക്കു വളരുകയും തണ്ട് മുകളിലേക്കും വളരുന്നു. എന്നാല്‍ വാഴയുടെ കാര്യത്തില്‍ ഇത് അല്‍പം വ്യത്യാസമുണ്ട്. വാഴപ്പഴം തുടക്കത്തില്‍ വളരാന്‍ തുടങ്ങുമ്പോള്‍ ഗുരുത്വാകര്‍ഷണം മൂലം അവ താഴേക്ക് വളരുന്നു. പിന്നീട് സൂര്യപ്രകാശത്തിനു വേണ്ടി അത് പതുക്കെ മുകളിലേക്കു തിരിയാന്‍ തുടങ്ങുന്നു. ഈ ഭ്രമണ പ്രക്രിയയെ നെഗറ്റീവ് ജിയോട്രോപ്പിസം എന്നു വിളിക്കുന്നു. 

 

laiia.jpg

 

രുചിയെ ബാധിക്കുമോ?

വാഴപ്പഴത്തിന്റെ ഈ വളവ് ഒരിക്കലും രുചിയെ ബാധിക്കാറില്ല. ഒരു വാഴപ്പഴത്തിനും അതിന്റെ ആകൃതിക്ക് രുചിയുമായി യാതൊരു ബന്ധവുമില്ല. അതിന്റെ രുചി പ്രധാനമായും അതിന്റെ ഇനം, മണ്ണ്, കാലാവസ്ഥ, പാകമാകുന്ന ഘട്ടം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. വാഴപ്പഴം നേരെയായാലും വളഞ്ഞതായാലും അത് പഴുത്തതാണെങ്കില്‍ മധുരവും പോഷകസമൃദ്ദവുമായിരിക്കും. 

വാഴപ്പം വളഞ്ഞിരുന്നാല്‍ ഉള്ള ഗുണം അതിലെ വിത്തുകളെയും പോഷകങ്ങളെയും സംരക്ഷിക്കാന്‍ സഹായിക്കുന്നുവെന്നാണ്. കൂടാതെ വളഞ്ഞ ആകൃതി കാരണം ഇത് എളുപ്പത്തില്‍ തൊലി കളയുകയും കഴിക്കാന്‍ സൗകര്യപ്രദവുമാണ്. ഇതിനു പുറമെ നേരായ പാത എല്ലായിപ്പോഴും ആവശ്യമില്ലെന്നും പ്രകൃതിയില്‍ നിന്ന് മനോഹരമായ ഒരു പാഠവും നമുക്ക് നല്‍കുന്നു. ചിലപ്പോള്‍ വളഞ്ഞ വഴികളും ഒരാളെ ലക്ഷ്യത്തിലേക്ക് എത്തിക്കാം.

 

 

Bananas are not just a delicious and energy-rich fruit; they are also a nutritional powerhouse with multiple health benefits. Many people consume bananas as a part of their breakfast due to their ability to provide energy, support muscle growth, and maintain electrolyte balance. But have you ever wondered why bananas are curved?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  2 hours ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  2 hours ago
No Image

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

Kerala
  •  2 hours ago
No Image

വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 hours ago
No Image

മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല

Kerala
  •  2 hours ago
No Image

'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും

National
  •  2 hours ago
No Image

വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും 

National
  •  3 hours ago
No Image

രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  3 hours ago
No Image

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Kerala
  •  3 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ

Kerala
  •  4 hours ago