
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ഏകദിന പരമ്പരയിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി യുവതാരം വൈഭവ് സൂര്യവംശംശി. മത്സരത്തിൽ 31 പന്തിൽ 86 റൺസ് നേടിയാണ് വൈഭവ് തിളങ്ങിയത്. ആറ് ഫോറുകളും ഒമ്പത് കൂറ്റൻ അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഈ വെടിക്കെട്ടോടെ ഒരു ചരിത്രവും വൈഭവ് സൃഷ്ടിച്ചു.
അണ്ടർ 19 ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമായി മാറാനാണ് വൈഭവിന് സാധിച്ചിരിക്കുന്നത്. രാജ് ഭാവ, മന്ദീപ് സിംഗ് എന്നിവരെ മറികടന്നു കൊണ്ടാണ് വൈഭവ് ഈ നേട്ടത്തിലേക്കെത്തിയത്. ഇരുവരും എട്ടു സിക്സുകളാണ് ഒരു മത്സരത്തിൽ നേടിയിട്ടുള്ളത്. രാജ് ഭാവ ഉഗാണ്ട അണ്ടർ 19 ടീമിനെതിരെ 2022ലാണ് എട്ട് സിക്സുകൾ നേടിയത്. 2009ൽ ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരെയാണ് മന്ദീപ് സിംഗ് എട്ട് സിക്സുകൾ നേടിയത്.
അതേസമയം 2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായും വൈഭവ് മിന്നും പ്രകടനങ്ങൾ നടത്തിയിരുന്നു.2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.
ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു വൈഭവ് സെഞ്ച്വറി നേടിയത്. മത്സരത്തിൽ 35 പന്തിൽ സെഞ്ച്വറി നേടിയാണ് താരം രാജസ്ഥാന്റെ വിജയ ശില്പിയായത്. ചെന്നൈക്കെതിരെ 33 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 57 റൺസും നേടി വൈഭവ് തിളങ്ങി.
ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിലാണ് വൈഭവ് ഈ സീസണിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. തന്റെ 14ാം വയസിലാണ് താരം ഈ ചരിത്രനേട്ടം തന്റെ പേരിലാക്കി മാറ്റിയത്.2025 താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ആയിരുന്നു വൈഭവിനെ സ്വന്തമാക്കിയിരുന്നത്. ലേലത്തിൽ 1.10 കോടി രൂപക്കായിരുന്നു ഈ 14കാരനെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ ഐപിഎൽ ലേലത്തിൽ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു.
Youngster Vaibhav Suryavanshmi had a brilliant batting performance in the ODI series against England Under-19 team Vaibhav shone in the match by scoring 86 runs off 31 balls His performance included six fours and nine sixes
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ
uae
• 5 days ago
അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി
Kerala
• 5 days ago
നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday
uae
• 5 days ago
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി
Kerala
• 5 days ago
ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ
Cricket
• 5 days ago
'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്; അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്
Kerala
• 5 days ago
വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ
uae
• 5 days ago
മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ
Cricket
• 5 days ago
16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ
Football
• 5 days ago
കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടു വിടാൻ എത്തിയ യുവാവിന് നേരെ സദാചാര ആക്രമണം; അക്രമികൾക്കൊപ്പം സഹായത്തിനായി വിളിച്ച പൊലിസും കൂട്ട് നിന്നതായി പരാതി
Kerala
• 5 days ago
യുഎസ് താരിഫ് പ്രാബല്യത്തിൽ വരുന്നതിനു മുന്നേ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച സമയം സ്വപ്നങ്ങളില്‍ മാത്രം!
uae
• 5 days ago
ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം
National
• 5 days ago
യുഎഇയില്‍ 10 സ്കൂള്‍ മേഖലാ സൈറ്റുകളില്‍ ഗതാഗതവും സുരക്ഷയും വര്‍ധിപ്പിച്ചു; 27 സ്കൂളുകള്‍ ഗുണഭോക്താക്കള്‍
uae
• 5 days ago
കോഴിക്കോട് മാവൂരില്‍ പുലിയെ കണ്ടതായി സംശയം; കണ്ടത് യാത്രക്കാരന്
Kerala
• 5 days ago
താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് വിട്ടുനൽകാത്ത മോഹൻ ബഗാന്റെ നടപടി വെല്ലുവിളിയായി ഏറ്റെടുക്കുന്നു: ഖാലിദ് ജമീൽ
Football
• 5 days ago
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 5 days ago
കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തയ്ക്ക് ഇന്ന് തുടക്കം; 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്
Kerala
• 5 days ago
ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെംബറുടെ ആത്മഹത്യ; മുമ്പും ശ്രമിച്ചിരുന്നതായി വിവരങ്ങള്‍
Kerala
• 5 days ago
'ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നെങ്കിലും എന്റെ സ്വപ്നങ്ങള്‍ വളരെ വലുതായിരുന്നു'; സ്കൂള്‍ കാലത്തുക്കുറിച്ചുള്ള ഓര്‍മകളും അപൂര്‍വ ചിത്രങ്ങളും പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍
uae
• 5 days ago
ക്രിക്കറ്റിൽ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചത് ആ താരമാണ്: സിറാജ്
Cricket
• 5 days ago
ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ ആളിപ്പടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്ക്
Kerala
• 5 days ago