
കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തയ്ക്ക് ഇന്ന് തുടക്കം; 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്ത ഇന്നു മുതല്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം സ്റ്റാച്യുവില്‍ വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
ദിനേശ്, റെയ്ഡ്‌കോ, മില്‍മ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളും പ്രത്യേകം വിലക്കുറവില്‍ ലഭിക്കുന്നതാണ്. ഓണ വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും അവശ്യസാധനങ്ങള്‍ക്ക് വിലക്കുറവ് ലഭ്യമാക്കാനുമുള്ള സര്‍ക്കാര്‍ ഇടപെടലാണ് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍. ഇന്ന് മുതല്‍ സെപ്റ്റംബര്‍ നാലു വരെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നതാണ്. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും സഹകരണസംഘങ്ങളിലുമാണ് ഓണച്ചന്തകള്‍ നടത്തുക.
സബ്‌സിഡി സാധനങ്ങളുടെ വില
ജയ അരി (8 കിലോ) 264, കുറുവ അരി (8 കിലോ) 264, കുത്തരി (8 കിലോ) 264, പച്ചരി (രണ്ട് കിലോ) 58, പഞ്ചസാര (ഒരു കിലോ.) 34.65, ചെറുപയര്‍ (ഒരു കിലോ) 90, വന്‍കടല (ഒരു കിലോ) 65, ഉഴുന്ന് (ഒരു കിലോ) 90, വന്‍പയര്‍ (ഒരു കിലോ) 70, തുവരപ്പരിപ്പ് (ഒരു കിലോ) 93, മുളക് (ഒരു കിലോ) 115.50, മല്ലി (500 ഗ്രാം) 40.95, വെളിച്ചെണ്ണ (ഒരു ലിറ്റര്‍) 349.
സംസ്ഥാന സര്‍ക്കാരിന്റെ എഎവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണവും ഇന്ന് ആരംഭിക്കും. രാവിലെ 9.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയര്‍ പരിപ്പ്, വന്‍ പയര്‍, കശുവണ്ടി, മില്‍മ നെയ്യ്, ഗോല്‍ഡ് ടീ, പായസം മിക്‌സ്, സാമ്പാര്‍ പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യവസ്തുക്കള്‍ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. ഓണത്തിനു മുമ്പ് മുഴുവന്‍ എഎവൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും കിറ്റ് ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
The Consumerfed Onam Fair 2025 begins today across Kerala, with the state-level inauguration scheduled at 5 PM at Statue Junction, Thiruvananthapuram, by Chief Minister Pinarayi Vijayan.As part of the fair, the public can purchase 13 essential commodities — including Andhra Jaya rice, Matta rice, green gram, sugar, urad dal, toor dal, coconut oil, chili, coriander, and more — at 30% to 50% lower prices than the regular market rate, thanks to government subsidies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി
Kerala
• 14 hours ago
ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ
Cricket
• 14 hours ago
'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്; അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്
Kerala
• 14 hours ago
വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ
uae
• 15 hours ago
മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ
Cricket
• 15 hours ago
16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ
Football
• 15 hours ago
കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടു വിടാൻ എത്തിയ യുവാവിന് നേരെ സദാചാര ആക്രമണം; അക്രമികൾക്കൊപ്പം സഹായത്തിനായി വിളിച്ച പൊലിസും കൂട്ട് നിന്നതായി പരാതി
Kerala
• 16 hours ago
പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി
Kerala
• 16 hours ago
യുഎസ് താരിഫ് പ്രാബല്യത്തിൽ വരുന്നതിനു മുന്നേ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച സമയം സ്വപ്‌നങ്ങളില്‍ മാത്രം!
uae
• 16 hours ago
ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം
National
• 16 hours ago
കോഴിക്കോട് മാവൂരില്‍ പുലിയെ കണ്ടതായി സംശയം; കണ്ടത് യാത്രക്കാരന്
Kerala
• 16 hours ago
'ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നെങ്കിലും എന്റെ സ്വപ്നങ്ങള്‍ വളരെ വലുതായിരുന്നു'; സ്കൂള്‍ കാലത്തുക്കുറിച്ചുള്ള ഓര്‍മകളും അപൂര്‍വ ചിത്രങ്ങളും പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍
uae
• 16 hours ago
ക്രിക്കറ്റിൽ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചത് ആ താരമാണ്: സിറാജ്
Cricket
• 16 hours ago
ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ ആളിപ്പടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്ക്
Kerala
• 17 hours ago
ലുലുവിനെതിരായ പരാതിക്കാരന് സിപിഐ പ്രവര്ത്തകന്; പാര്‍ട്ടി സെക്രട്ടറിയായാലും തനിക്ക് പ്രശ്നമില്ലെന്ന് പരാതി നല്കിയ മുകുന്ദന്, തള്ളി ബിനോയ് വിശ്വം
latest
• 19 hours ago
ധൃതിപ്പെട്ട് എംഎല്‍എസ്ഥാനം രാജിവയ്ക്കേണ്ട; സസ്പെന്‍ഷനിലൂടെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ്
Kerala
• 19 hours ago
ബി.സി.സി.ഐയുമായുള്ള സ്പോൺസർഷിപ്പിൽനിന്ന് പിന്മാറി ഡ്രീം ഇലവൻ
Others
• 19 hours ago
അഴിമതി: 40 എം.വി.ഡി ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം; കൈക്കൂലി കുറ്റത്തിന് 112 പേർക്കെതിരേ അച്ചടക്ക നടപടി
Kerala
• 19 hours ago
യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക; ഇസ്റാഈലില്‍ ഇന്ന് 'സമരദിനം' , വന്‍ റാലി
International
• 17 hours ago
താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് വിട്ടുനൽകാത്ത മോഹൻ ബഗാന്റെ നടപടി വെല്ലുവിളിയായി ഏറ്റെടുക്കുന്നു: ഖാലിദ് ജമീൽ
Football
• 18 hours ago
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 18 hours ago