
'ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നെങ്കിലും എന്റെ സ്വപ്‌നങ്ങള്‍ വളരെ വലുതായിരുന്നു'; സ്‌കൂള്‍ കാലത്തുക്കുറിച്ചുള്ള ഓര്‍മകളും അപൂര്‍വ ചിത്രങ്ങളും പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍

ദുബൈ: കഴിഞ്ഞ ദിവസമാണ് യുഎഇയിൽ വേനൽ അവധിക്ക് ശേഷം സ്കൂളുകൾ തുറന്നത്. പത്തുലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സ്‌കൂളുകളിലേക്ക് എത്തിയത്. യുഎഇ പ്രസിഡന്റ് മുതൽ താഴെക്കിടയിലുള്ള പൊലിസുകാർ വരെ നിരവധി പേരാണ് രാജ്യത്തെ വിദ്യാർത്ഥികൾക്ക് ആശംസയുമായി രംഗത്തെത്തിയത്.
ഇതിനിടെ തന്റെ സ്കൂൾ കാലത്തെ ഓർത്തെടുത്തിരിക്കുകയാണ് ദുബൈ കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ. അക്കാദമിക് ലോകത്തെ ഉത്സാഹിയായ ഒരു വിദ്യാർത്ഥി എന്ന നിലയിൽ തന്റെ ജീവിതത്തിലെ അപൂർവ ചിത്രങ്ങളും സ്കൂൾ കാലത്തെക്കുറിച്ചുള്ള ഓർമയും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
"സ്കൂളിലെ എന്റെ ആദ്യ ദിവസം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഞാൻ ഒരു കുട്ടിയായിരുന്നു, പക്ഷേ എന്റെ സ്വപ്നങ്ങൾ വളരെ വലുതായിരുന്നു," ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ജിജ്ഞാസയുള്ള ഒരു വിദ്യാർത്ഥിയിൽ നിന്ന് സ്കൂളുകൾ സന്ദർശിക്കുകയും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു മുതിർന്ന വ്യക്തിയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചുള്ള പഴയകാല ഫോട്ടോകളും അദ്ദേഹം പങ്കുവെച്ചു.
രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഷെയ്ഖ് ഹംദാൻ എടുത്തുറഞ്ഞു: "അറിവ് പ്രകാശമാണ്, നമ്മൾ ഒരുമിച്ച് ഉന്നതിയിലേക്ക് ഗമിക്കും." ഓരോ പുതിയ അധ്യയന വർഷവും ഒരു പുതിയ സ്വപ്നത്തിന്റെ പിറവിയെ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ സ്വകാര്യ ജീവിതത്തിലെ അപൂർവവും മനോഹരവുമായ ചില ഫോട്ടോകളും വിഡീയോകളും ദുബൈ കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.
രണ്ട് വർഷം മുമ്പ്, തന്റെ ഹൈസ്കൂൾ കാലത്തെ മൂന്ന് സുഹൃത്തുക്കളെ കണ്ടുമുട്ടിയ സന്തോഷം ഷെയ്ഖ് ഹംദാൻ പങ്കുവെച്ചിരുന്നു. അന്ന് അദ്ദേഹം പോസ്റ്റ് ചെയ്ത സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
"ഹൈസ്കൂൾ റീയൂണിയൻ! സ്കൂൾ ബോയ്സ്" എന്ന ലളിതമായ അടിക്കുറിപ്പോടെയുള്ള ചിത്രം വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കളുടെ ഹൃദയം കവർന്നത്.
Dubai's Crown Prince Sheikh Hamdan reminisces about his school days, sharing rare childhood photos and inspiring words: "I was a small child, but my dreams were big." Explore his nostalgic journey and insights.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി
crime
• 9 hours ago
ദോഹ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; അതിവിദഗ്ദമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിൻ കസ്റ്റംസ് പിടികൂടി
qatar
• 9 hours ago
പശു ഒരു പുണ്യമൃഗം; കശാപ്പ് ചെയ്യുന്നത് സമാധാനത്തെ സാരമായി ബാധിക്കുമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി
National
• 9 hours ago
നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ മാറ്റം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജം; അബൂദബി പൊലിസ്
uae
• 9 hours ago
കൂടത്തായി പാലം തകർച്ചയുടെ വക്കിൽ; വിദഗ്ധ സംഘം പരിശോധിക്കും, ഭീതിയിൽ ജനം
Kerala
• 9 hours ago
നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday
uae
• 9 hours ago
ഉച്ച വിശ്രമ നിയമം; 64 കമ്പനികള്‍ നിയമം ലംഘിച്ചതായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി
Kuwait
• 10 hours ago
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ച്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന
Kerala
• 10 hours ago
പരീക്ഷ കഴിഞ്ഞ് അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി
Kerala
• 11 hours ago
ഇന്ത്യയിൽ നിർമിച്ച ഇവി ബാറ്ററികളും വാഹനങ്ങളും 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും: പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• 11 hours ago
'ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ കൊന്നൊടുക്കാന്‍ കൂട്ടു നില്ക്കുന്നു'; റോയിട്ടേഴ്സില്‍ നിന്ന് രാജിവച്ച് കനേഡിയന്‍ മാധ്യമപ്രവര്‍ത്തക
International
• 11 hours ago
ഡി.കെ. ശിവകുമാർ ആർ.എസ്.എസ് പ്രാർഥനാ ഗാനം ആലപിച്ച സംഭവം: കോൺഗ്രസിനുള്ളിൽ വിവാദം: മാപ്പ് പറഞ്ഞ് ഉപമുഖ്യമന്ത്രി
National
• 11 hours ago
യുഎഇയില്‍ നിങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
uae
• 11 hours ago
തീതുപ്പുന്ന ആകാശത്തിന് കീഴെ ഒന്നായവര്‍; ഇസ്റാഈല്‍ കൊന്നു കളഞ്ഞ മുഹമ്മദ് സലാമയുടെ പ്രണയകഥ
International
• 12 hours ago
നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday
uae
• 14 hours ago
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി
Kerala
• 14 hours ago
ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ
Cricket
• 14 hours ago
'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്; അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്
Kerala
• 14 hours ago
അമിതഭാരമുള്ള യാത്രക്കാരുടെ പോക്കറ്റ് കീറും; പുതിയ നിയമവുമായി പ്രമുഖ എയർലൈൻസ്
Travel-blogs
• 12 hours ago
ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Kerala
• 12 hours ago
യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ
uae
• 12 hours ago