HOME
DETAILS

യുഎഇയില്‍ 10 സ്‌കൂള്‍ മേഖലാ സൈറ്റുകളില്‍ ഗതാഗതവും സുരക്ഷയും വര്‍ധിപ്പിച്ചു; 27 സ്‌കൂളുകള്‍ ഗുണഭോക്താക്കള്‍

  
August 26 2025 | 05:08 AM

RTA traffic improvements reduce congestion on first day back to school

ദുബൈ: ഈ വര്‍ഷം വേനല്‍ സീസണില്‍ എമിറേറ്റിലുടനീളമുള്ള 27 സ്‌കൂളുകള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (Dubai’s Roads and Transport Authority, RTA) 10 സ്‌കൂള്‍ സോണ്‍ സൈറ്റുകളില്‍ ഗതാഗത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. സ്‌കൂള്‍ മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ദുബൈയുടെ റോഡ് ശൃംഖലയിലുടനീളം മൊബിലിറ്റി വര്‍ധിപ്പിക്കാനും, ഗതാഗത പ്രവാഹം ഏകോപിപ്പിക്കാനുമുള്ള ആര്‍.ടി.എയുടെ തന്ത്രത്തിന്റെ ഭാഗമാണീ പദ്ധതി. ദൈനംദിന ഗതാഗതത്തിലെ തടസ്സങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട സ്ഥലങ്ങളില്‍ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനായി വേനലവധിക്കാലത്ത് പ്രവൃത്തികള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു.

2025-08-2610:08:49.suprabhaatham-news.png
 
 

അല്‍ വര്‍ഖ 1, 3, 4; അല്‍ സഫ 1; അല്‍ ഖിസൈസ്, അല്‍ ബര്‍ഷ സൗത്ത് എന്നിവിടങ്ങളിലെ സ്‌കൂള്‍ സോണ്‍ പ്രദേശങ്ങളിലാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. അല്‍ വര്‍ഖ സ്‌കൂള്‍ സമുച്ചയത്തിലേക്ക് നയിക്കുന്ന റോഡുകളുടെ വീതി കൂട്ടല്‍, അല്‍ മിസ്ഹറിലെയും അല്‍ ബര്‍ഷയിലെയും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിര്‍മിക്കല്‍, അല്‍ മിസ്ഹറിലെയും അല്‍ വര്‍ഖയിലെയും നിരവധി സ്‌കൂളുകള്‍ക്കായി പുതിയ പ്രവേശന കവാടങ്ങളും എക്‌സിറ്റുകളും നിര്‍മിക്കല്‍, സ്‌കൂളുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ കാല്‍നട സിഗ്‌നലുകളും ഗതാഗതം സുഗമമാക്കല്‍ നടപടികളും സ്ഥാപിക്കല്‍ എന്നിവയാണ് പ്രധാന മെച്ചപ്പെടുത്തലുകള്‍.

2025-08-2610:08:93.suprabhaatham-news.png
 
 

നടപ്പിലാക്കിയ ഗതാഗത പരിഹാരങ്ങള്‍ ദുബൈയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം സംരക്ഷിക്കുന്നതിനൊപ്പം റോഡ് ശൃംഖല മെച്ചപ്പെടുത്തിയിട്ടുമുണ്ട്. എമിറേറ്റ് ഭരണ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും വികസനത്തിനും നഗര വളര്‍ച്ചയ്ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നതിനുമുള്ള ആര്‍.ടി.എയുടെ പ്രതിബദ്ധത ഈ മെച്ചപ്പെടുത്തലുകള്‍ അടിവരയിടുന്നു. എമിറേറ്റിലെ സ്ട്രീറ്റുകളിലുടനീളമുള്ള എല്ലാവര്‍ക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കാനും; അധ്യാപകര്‍, ബസ് ഡ്രൈവര്‍മാര്‍, രക്ഷിതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ള റോഡ് ഉപയോക്താക്കള്‍ക്ക് സൗകര്യമാകാനും ഈ പ്രവര്‍ത്തനങ്ങള്‍ ഉപാധിയാകുന്നു.

സ്‌കൂളുകളിലെ പാര്‍ക്കിംഗ് ശേഷി 90% വര്‍ധിച്ചു
ഗതാഗത മെച്ചപ്പെടുത്തലുകള്‍ നിരവധി സ്‌കൂളുകളിലെ പാര്‍ക്കിംഗ് ശേഷി 90% വര്‍ധിപ്പിച്ചു. ചില സ്‌കൂളുകളുടെ പരിസരത്ത് വാഹന പ്രവാഹം 25 മുതല്‍ 40% വരെ മെച്ചപ്പെട്ടു. ദുബൈയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സ്‌കൂള്‍ മേഖലകളില്‍ ഗതാഗത കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള ആര്‍.ടി.എയുടെ തുടര്‍ച്ചയായ ശ്രമങ്ങളെ അവ പ്രതിഫലിപ്പിക്കുന്നു. ദുബൈയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ജീവിത നിലവാരം ഉയര്‍ത്തുന്നതിനൊപ്പം സ്‌കൂള്‍ സന്ദര്‍ശകര്‍ക്ക് സുഗമവും സുരക്ഷിതവുമായ മൊബിലിറ്റി അനുഭവം നല്‍കാനും ഈ പ്രവര്‍ത്തനങ്ങള്‍ മുഖേന സാധിക്കുന്നു.

2025ലെ തന്ത്രപരമായ സമഗ്ര പദ്ധതി ഭാഗമായി സ്‌കൂള്‍ സോണുകളില്‍ വേഗത്തിലുള്ള ഗതാഗത പരിഹാരങ്ങള്‍ ആര്‍.ടി.എ തുടര്‍ന്നും നടപ്പാക്കുന്നു. അല്‍ ബര്‍ഷ 1, ഉം അല്‍ ഷീഫ്, അല്‍ ബര്‍ഷ സൗത്ത്, അല്‍ വര്‍ഖ എന്നിവ ലക്ഷ്യമിടുന്ന പ്രദേശങ്ങളാണ്. ദുബൈ പൊലിസുമായി ഏകോപിപ്പിച്ച് വികസിപ്പിച്ചെടുത്ത ഗതാഗത മാനേജ്‌മെന്റിനായുള്ള ഒരു പ്രവര്‍ത്തന ചട്ടക്കൂടും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ സ്‌കൂള്‍ സന്ദര്‍ശകരുടെ റോഡ് ശേഷി വര്‍ധിപ്പിക്കുകയും യാത്രാ സമയം കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കലാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്.

സ്‌കൂളുകളിലേക്കും തിരിച്ചും കുട്ടികളെ കൊണ്ടുപോകുമ്പോള്‍ ബസ് ഡ്രൈവര്‍മാരോടും രക്ഷിതാക്കളോടും ഗതാഗത സുരക്ഷാ നടപടികള്‍ പാലിക്കാന്‍ ആര്‍.ടി.എ ആവശ്യപ്പെടുന്നു. നിയുക്ത പിക്അപ്, ഡ്രോപ്ഓഫ് ഏരിയകള്‍ ഉപയോഗിക്കാനും, നിശ്ചയദാര്‍ഢ്യ(ഭിന്നശേഷി)ക്കാര്‍ക്കോ അടിയന്തര വാഹനങ്ങള്‍ക്കോ വേണ്ടി നീക്കി വച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ക്രമ രഹിതമായ പാര്‍ക്കിംഗ് ഒഴിവാക്കാനും, സ്‌കൂള്‍ ബസ് സിഗ്‌നലുകളിലും അടയാളങ്ങളിലും നിര്‍ത്താനും, ഇത് അവരോട് ആവശ്യപ്പെടുന്നു. സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള വിദ്യാര്‍ത്ഥികളുടെ നീക്കങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെയും സ്പീഡ് കുറയ്ക്കുന്നതിന്റെയും ഗതാഗത അടയാളങ്ങളും സിഗ്‌നലുകളും പാലിക്കേണ്ടതിന്റെയും പ്രാധാന്യം ആര്‍.ടി.എ ആവര്‍ത്തിച്ചു വ്യക്തമാക്കി. അത്തരം രീതികള്‍ സുരക്ഷിതവും അപകട രഹിതവുമായ സ്‌കൂള്‍ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ സഹായിക്കുമെന്നും അധികൃതര്‍ ശുഭാപ്തി പ്രകടിപ്പിച്ചു.

Dubai’s Roads and Transport Authority (RTA) has completed traffic works at 10 school-zone sites benefiting 27 schools across the emirate during the summer of 2025, as part of its strategy to improve safety and ease congestion around educational institutions. The upgrades, carried out during the summer break to minimise disruption, covered school areas in Al Warqa 1, 3 and 4, Al Safa 1, Al Barsha 1, Al Garhoud, Al Mizhar 1 and 4, Al Qusais and Al Barsha South.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

WAMD സേവനം വഴിയുള്ള തട്ടിപ്പ്; മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്

uae
  •  6 hours ago
No Image

ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; പത്തോളം മരണം, നിരവധിപ്പേരെ കാണാനില്ല, എൻഎച്ച് 244 ഒലിച്ചു പോയി

National
  •  6 hours ago
No Image

കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ ഏലസും മൊബൈലും കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ

crime
  •  6 hours ago
No Image

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗതം പൂർണമായും സ്തംഭിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  7 hours ago
No Image

യുഎഇ: രാത്രി വാഹനമോടിക്കുമ്പോൾ ഹെഡ്‌ലൈറ്റ് മറക്കേണ്ട; എട്ടിന്റെ പണി കിട്ടും

uae
  •  7 hours ago
No Image

ഈ ദിവസം മുതൽ ഫുഡ് ഡെലിവറി ഏജന്റുമാർക്ക് ലൈസൻസ് നിർബന്ധം; പുതിയ പദ്ധതിയുമായി ഒമാൻ

uae
  •  7 hours ago
No Image

ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടി; ഒമേഗ ബസിന്റെ പെർമിറ്റ് മൂന്നു മാസത്തേക്ക് റദ്ദാക്കി

Kerala
  •  8 hours ago
No Image

ഇത് കളറാകും, ഡെസ്റ്റിനേഷൻ സെയിലുമായി ഇത്തിഹാദ് എയർവേയ്സ്; വിമാന നിരക്കുകളിൽ 30 ശതമാനം വരെ കിഴിവ്

uae
  •  8 hours ago
No Image

ഓണാവധി വെട്ടിക്കുറയ്ക്കില്ല; വ്യാജ വാർത്ത നൽകിയ ജനം ടിവിയോട് പണിയെടുത്ത് ജീവിച്ചുകൂടെ എന്ന് മന്ത്രി വി ശിവൻകുട്ടി

Kerala
  •  8 hours ago
No Image

കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ

crime
  •  8 hours ago