HOME
DETAILS

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

  
Web Desk
August 26 2025 | 03:08 AM

isolated rainfall likely in kerala today yellow alert in 4 districts

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

വടക്കന്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  നാളെ ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കാസര്‍കോട് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വരും ദിവസങ്ങളിലും മഴ കനത്തേക്കും.

മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. റെഡ് അലര്‍ട്ട് തുടരുന്ന ഡാമുകള്‍ക്കരികില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. 

28/08/2025 : തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
29/08/2025 : തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനേയും യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഉത്തരാഖണ്ഡില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തബാധിത മേഖലകളായ ധരാലി, തരാളി എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ധാരാലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 68 പേര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഉത്തരകാശി, ഡെറാഡൂണ്‍ നൈനിറ്റാള്‍ തുടങ്ങിയ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിലും ജമ്മുകശ്മീരിലും ശക്തമായ മഴ തുടരുകയാണ്. ഡല്‍ഹിയിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

the imd has predicted isolated rainfall in kerala today. yellow alert issued for kasaragod, kannur, wayanad, and kozhikode districts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി

crime
  •  9 hours ago
No Image

ദോഹ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; അതിവിദ​ഗ്ദമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിൻ കസ്റ്റംസ് പിടികൂടി

qatar
  •  9 hours ago
No Image

പശു ഒരു പുണ്യമൃഗം; കശാപ്പ് ചെയ്യുന്നത് സമാധാനത്തെ സാരമായി ബാധിക്കുമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

National
  •  9 hours ago
No Image

നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ മാറ്റം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജം; അബൂദബി പൊലിസ്

uae
  •  9 hours ago
No Image

കൂടത്തായി പാലം തകർച്ചയുടെ വക്കിൽ; വിദഗ്ധ സംഘം പരിശോധിക്കും, ഭീതിയിൽ ജനം

Kerala
  •  9 hours ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  9 hours ago
No Image

ഉച്ച വിശ്രമ നിയമം; 64 കമ്പനികള്‍ നിയമം ലംഘിച്ചതായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  10 hours ago
No Image

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ച്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന

Kerala
  •  10 hours ago
No Image

പരീക്ഷ കഴിഞ്ഞ് അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

Kerala
  •  11 hours ago
No Image

ഇന്ത്യയിൽ നിർമിച്ച ഇവി ബാറ്ററികളും വാഹനങ്ങളും 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും: പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  11 hours ago