HOME
DETAILS

ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ ആളിപ്പടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്ക്

  
August 26 2025 | 04:08 AM

ranni fire accident at gas crematorium injures three during funeral

 

റാന്നി: വാതകശ്മശാനത്തില്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടര്‍ന്ന് മൂന്നു പേര്‍ക്ക് പൊള്ളലേറ്റു. ആരുടെയും പൊള്ളല്‍ ഗുരുതരമല്ല. പഴവങ്ങാടി പഞ്ചായത്തിന്റെ ചുമതലയിലുള്ള ജണ്ടായിക്കലിലെ വാതകശ്മശാനത്തിലാണ് അപകടം നടന്നത്. തിങ്കളാഴ്ച പകല്‍ രണ്ടരയോടെയായിരുന്നു സംഭവം. ചിരട്ടയില്‍ വച്ചിരിക്കുന്ന കര്‍പ്പൂരത്തിലേക്ക് തീ പകരുന്നതിനിടെ ആളിപ്പടരുകയായിരുന്നു.

കര്‍പൂരത്തില്‍ തീ പകരുന്നതിനു മുമ്പുതന്നെ ഗ്യാസ് സിലിണ്ടര്‍ ഓണ്‍ ചെയ്തതാണ് കാരണമെന്നും പറയുന്നുണ്ട്. റാന്നി ബ്ലോക്കുപടി ഇളംപ്ലാശേരിയില്‍ ജാനകിയമ്മയുടെ സംസ്‌കാരച്ചടങ്ങിനിടെയാണ് അപകടം. കൊച്ചുമക്കളായ ജിജോ മോന്‍(41) രാജേഷ്(40) സുഹൃത്ത് പ്രദീപ് (40) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

തീകൊളുത്തിയ ജിജോയ്ക്കാണ് കൂടുതലും പൊള്ളലേറ്റിരിക്കുന്നത്. ശ്മശാനം പ്രവര്‍ത്തനം തുടങ്ങിയപ്പോഴുള്ള രണ്ടുപേരാണ് അന്നും അവിടെയുണ്ടായിരുന്നത്. എന്താണ് കാരണമെന്ന് അന്വേഷിച്ചു നടപടിയെടുക്കാമെന്നാണ് റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്.

 

 

A minor fire accident occurred at the Jandaikkal gas crematorium in Ranni, under the jurisdiction of Pazhavanngadi Panchayat, during a cremation ceremony on Monday around 2:30 PM. The incident happened when fire was being lit on camphor placed in the chiratta (coconut shell) near the pyre, and the flames suddenly flared up.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി

crime
  •  9 hours ago
No Image

ദോഹ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; അതിവിദ​ഗ്ദമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിൻ കസ്റ്റംസ് പിടികൂടി

qatar
  •  9 hours ago
No Image

പശു ഒരു പുണ്യമൃഗം; കശാപ്പ് ചെയ്യുന്നത് സമാധാനത്തെ സാരമായി ബാധിക്കുമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

National
  •  9 hours ago
No Image

നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ മാറ്റം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജം; അബൂദബി പൊലിസ്

uae
  •  9 hours ago
No Image

കൂടത്തായി പാലം തകർച്ചയുടെ വക്കിൽ; വിദഗ്ധ സംഘം പരിശോധിക്കും, ഭീതിയിൽ ജനം

Kerala
  •  9 hours ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  9 hours ago
No Image

ഉച്ച വിശ്രമ നിയമം; 64 കമ്പനികള്‍ നിയമം ലംഘിച്ചതായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  10 hours ago
No Image

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ച്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന

Kerala
  •  10 hours ago
No Image

പരീക്ഷ കഴിഞ്ഞ് അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

Kerala
  •  11 hours ago
No Image

ഇന്ത്യയിൽ നിർമിച്ച ഇവി ബാറ്ററികളും വാഹനങ്ങളും 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും: പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  11 hours ago