സഊദി അറേബ്യയില്‍ ടാല്‍റോപ് ടെക്സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ്
ദമ്മാം/അല്‍ ജുബൈല്‍: അറബ് രാജ്യങ്ങളില്‍ നിന്നും 100 സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലെക്കെത്തിക്കുന്നതിന്റെ ഭാഗമായി ടെക്സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകളുമായി ടാല്‍റോപ്. ജൂലൈ മൂന്ന്, നാല് തീയതികളില്‍ ദമ്മാം, അല്‍ ജുബൈല്‍ എന്നിവിടങ്ങളിലാണ് സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകള്‍ നടക്കുക. ടാല്‍റോപിന്റെ സിലിക്കണ്‍ വാലി മോഡല്‍ കേരളം മിഷനില്‍ സഊദി മലയാളികളെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് 6.30 മുതല്‍ ദമ്മാമിലെ അല്‍ ഖോബാറിലെ അല്‍ ഗോസൈബി ഹോട്ടലിലും നാളെ വൈകുന്നേരം 6.30 മുതല്‍ അല്‍ ജുബൈലിലെ പുലി കണ്ടംപററി മള്‍ട്ടി ക്യുസിനിലുമാണ് കോണ്‍ഫറന്‍സുകള്‍ നടക്കുക.
ടാല്‍റോപ് നടപ്പിലാക്കി വരുന്ന വിവിധ പ്രൊജക്ടുകളും വികസിപ്പിച്ചെടുത്തു വരുന്ന ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പുകളും കേരളത്തിലെ ഗ്രാമങ്ങള്‍ മുതല്‍ ലോകരാജ്യങ്ങള്‍ വരെ എത്തി നില്‍ക്കുന്ന ടാല്‍റോപിന്റെ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റവും കോണ്‍ഫറന്‍സുകളില്‍ പരിചയപ്പെടുത്തും.
കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ അറിയുന്നതിനും 966 54 149 8264, 971 54 279 5080 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ടാല്‍റോപ് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."