HOME
DETAILS

ബഹ്‌റൈനില്‍നിന്ന് കോഴിക്കോട്ടേക്ക് അധിക സര്‍വിസുമായി എയര്‍ ഇന്ത്യ | Bahrain To Kozhikode Air India Flights

  
Muqthar
July 06 2025 | 05:07 AM

Air India to add additional service on Bahrain-Kozhikode route

മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളികള്‍ക്ക് ആശ്വാസമേകി കോഴിക്കോട്ടേക്ക് അധിക സര്‍വിസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ഈ മാസം 18 മുതല്‍ ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലുമാണ് ബഹ്‌റൈനില്‍നിന്ന് കോഴിക്കോട്ടേക്കു സര്‍വിസ് നടത്തുക. കോഴിക്കോട്ടുനിന്ന് തിരിച്ച് ബഹ്‌റൈനിലേക്കും എയര്‍ ഇന്ത്യ സര്‍വിസ് നടത്തുന്നതോടെ, വെള്ളിയാഴ്ചകളില്‍ ദിനേന രണ്ട് സര്‍വീസുകളാകും എയര്‍ ഇന്ത്യ ഈ റൂട്ടില്‍ നടത്തുക. നിലവില്‍ വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസങ്ങളില്‍ ഒരു സര്‍വീസ് മാത്രമാണ് ഈ റൂട്ടില്‍ എയര്‍ ഇന്ത്യക്കുള്ളത്. ഗള്‍ഫ് നാടുകളില്‍ വേനലവധി ആകാനിരിക്കെ തിരക്കേറിയ ഷെഡ്യൂള്‍ മുന്നില്‍ക്കണ്ടാണ് കൂടുതല്‍ യാത്രക്കാരെ എകര്‍ഷിപ്പിക്കുക എന്നലക്ഷ്യത്തോടെ പുതിയ സര്‍വിസ് എയര്‍ ഇന്ത്യ തുടങ്ങിയത്.

 

പുതിയ ഷെഡ്യൂള്‍ പ്രകാരം ജൂലൈ 18, 25 ആഗസ്റ്റ് 1, 8, 15, 22, 29 എന്നീ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകളാവും എയര്‍ ഇന്ത്യ നടത്തുക. ബഹ്‌റൈനില്‍ നിന്ന് രാത്രി 9.10ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.10 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നവിധത്തിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചത്. 4.10 മണിക്കൂര്‍ സമയമാണ് ഈ സര്‍വിസ് എടുക്കകു. നിലവില്‍ 15,000 രൂപയാണ് ഈ റൂട്ടില്‍ ഇപ്പോള്‍ കാണിക്കുന്ന ടിക്കറ്റ് നിരക്ക്. ഈ വിമാനം കോഴിക്കോട്ടുനിന്ന് വൈകീട്ട് ആറിന് പുറപ്പെട്ട് ബഹ്‌റൈന്‍ സമയം രാത്രി 8.10ന് മനാമ രാജ്യാന്തരവിമാനത്താവളത്തില്‍ ഇറങ്ങും.

നേരത്തെ ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 25വരെ ഡല്‍ഹിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമും പ്രഖ്യാപിച്ചിരുന്ന സര്‍വീസ് റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ എയര്‍പോര്‍ട്ടുകളിലേക്കും ഡല്‍ഹി വഴി കണക്ഷന്‍ ഫ്‌ളൈറ്റ് ഉണ്ടായിരുന്നതിനാല്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ പ്രവാസികള്‍ ഈ റൂട്ടിലെ സര്‍വീസിനെ ആശ്രയിച്ചിരുന്നു. ഇത് റദ്ദാക്കിയത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയുമായി. എന്നാല്‍ ഇതിനിടെയാണ് കോഴിക്കോട്ടേക്ക് കമ്പനി പുതിയ സര്‍വിസ് ആരംഭിച്ചത്.

Air India has announced additional services to Kozhikode, bringing relief to expatriate Malayalis in Bahrain. The service from Bahrain to Kozhikode will be operated every Friday from 18thof this month to 29th August.



 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാസല്‍ഖൈമയില്‍ വിമാനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് ആദരമായി ഉഗാണ്ടയില്‍ രണ്ട് പള്ളികള്‍ നിര്‍മിക്കുന്നു

uae
  •  a day ago
No Image

തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ വിവാദം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Kerala
  •  a day ago
No Image

ദുബൈയില്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടന്‍; 2030ഓടെ 25% യാത്രകളും ഓട്ടോണമസ്

uae
  •  a day ago
No Image

ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല

oman
  •  a day ago
No Image

കേരള സര്‍വ്വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍: ജോ. രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

സഊദി അറേബ്യയിൽ തൊഴിൽ പെർമിറ്റുകൾ കഴിവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമാക്കി

Saudi-arabia
  •  a day ago
No Image

36 ദശലക്ഷം റിയാലിന്റെ നികുതി വെട്ടിപ്പ്; ഖത്തറില്‍ 13 കമ്പനികള്‍ക്കെതിരെ നടപടി

qatar
  •  a day ago
No Image

കനത്ത മഴ തുടരും: ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  a day ago
No Image

'സണ്‍ഷേഡ് പാളി ഇളകി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ വാതില്‍ തുറക്കരുത്' തകര്‍ച്ചയുടെ വക്കിലാണ്  കൊല്ലം ജില്ലാ ആശുപത്രിയും 

Kerala
  •  a day ago
No Image

ഉപ്പ് മുതല്‍ കഫീന്‍ വരെ; റെസ്‌റ്റോറന്റുകളിലെ മെനുവില്‍ പൂര്‍ണ്ണ സുതാര്യത വേണമെന്ന് സഊദി അറേബ്യ

Saudi-arabia
  •  a day ago