HOME
DETAILS

2015ല്‍ ദുബൈയില്‍ വച്ച് ഭാര്യയ്‌ക്കൊപ്പം ഇസ്ലാം സ്വീകരിച്ചു; നാട്ടിലെത്തി ദീനി പ്രവര്‍ത്തനങ്ങളില്‍ സജീവം; പിന്നാലെ മതംമാറ്റം ആരോപിച്ച് യു.പി പൊലിസ് അറസ്റ്റ് ചെയ്തു, ഓഫിസും വീടും തകര്‍ത്തു

  
Muqthar
July 10 2025 | 01:07 AM

Bulldozer Action Against Chhangur Baba after alleged religious Conversion

ന്യൂഡല്‍ഹി: മതംമാറ്റം ആരോപിച്ച് യു.പി ഭീകരവിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റ്‌ചെയ്ത ഉത്തര്‍പ്രദേശിലെ പ്രമുഖ വ്യവസായി ജമാലുദ്ദീന്റെ (ചങ്കൂര്‍ ബാബ എന്ന പീര്‍ ബാബ) വീടും ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടവും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. ബല്‍റാംപൂര്‍ ജില്ലയിലെ മധുപൂരിലുള്ള കൂറ്റന്‍ വീടും കെട്ടിടങ്ങളുമാണ് തകര്‍ത്തത്. ജമാലുദ്ദീനെയും ഭാര്യ നസ്‌റിനെയും കഴിഞ്ഞദിവസം ലഖ്‌നൗവില്‍വച്ച് പൊലിസ് അറസ്റ്റ്‌ചെയ്തിരുന്നു. അറസ്റ്റിലായ ജമാലുദ്ദീനെയും ഭാര്യയെയും ലഖ്‌നൗ ജില്ലാ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ദമ്പതികളെ പിടികൂടുന്നവര്‍ക്ക് അരലക്ഷം രൂപ യു.പി പൊലിസ് പ്രഖ്യാപിച്ചിരുന്നു.

വിധവകള്‍, ദരിദ്രര്‍ തുടങ്ങിയ പാര്‍ശ്വവല്‍കരിക്കപ്പെട്ട വിഭാഗങ്ങളെ സ്വാധീനിച്ചും പ്രലോഭിപ്പിച്ചും ഇസ്ലാമിലേക്ക് മതംമാറ്റുന്ന സംഘടിതനീക്കങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചാണ് പൊലിസിന്റെ നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 121എ, 153എ, 417, 420 എന്നീ വകുപ്പുകളും 2021 ലെ യു.പി മതപരിവര്‍ത്തന നിരോധന നിയമത്തിലെ 3, 5(1), 5(2), 5(3), 8(1) എന്നീ വകുപ്പുകളും പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. കേസെടുക്കുകയും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തതോടെ 80 ദിവസത്തോളം ഇരുവരും ഹോട്ടലില്‍ കഴിയുകയായിരുന്നു. ഇദ്ദേഹം 40 തവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും പൊലിസ് പറയുന്നു.

നവീന്‍ ഘനശ്യാം റോഹ്‌റ എന്നായിരുന്നു ജമാലുദ്ദീന്റെ പഴയ പേര്. 2015 ല്‍ ഭാര്യ നീതുവിനൊപ്പം ദുബൈയിലേക്കു പോയ ജമാലുദ്ദീന്‍ അവിടെവച്ച് ഇസ്ലാമില്‍ ആകൃഷ്ടനാകുകയും ഇസ്ലാം സ്വീകരിക്കുകയുമായിരുന്നു. പിന്നാലെ ഭാര്യയും മതംമാറുകയും നസ്‌റിന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നാലഞ്ചുവര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇരുവരും മതപ്രബോധനരംഗത്ത് സജീവമായി വരുന്നതിനിടെയാണ് ഹിന്ദുത്വവാദികളുടെ പരാതിയില്‍ പൊലിസ് കേസെടുത്തത്.

പ്രാഥമിക അന്വേഷണത്തില്‍ പ്രതിയുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക വിരുദ്ധവും ദേശവിരുദ്ധവുമാണെന്ന് കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 'സ്ത്രീകളുടെ അന്തസ്സില്‍ കളിച്ചിരുന്ന ഒരു അക്രമാസക്തനായ കുറ്റവാളിയെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു.സമൂഹത്തെ തകര്‍ക്കാനും നശിപ്പിക്കാനും ഞങ്ങള്‍ അനുവദിക്കില്ല- യോഗി ആദിത്യനാഥ് പറഞ്ഞു.

The Uttar Pradesh government on Tuesday demolished the residence and commercial establishments of Jamaluddin alias Chhangur Baba, a man accused of orchestrating religious conversion racket.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  7 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  7 hours ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  8 hours ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  8 hours ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  8 hours ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  8 hours ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  8 hours ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  9 hours ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  9 hours ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  9 hours ago