
ഹൂതികള്‍ മുക്കിയ കപ്പലില്‍ നിന്ന് ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാലു പേരെ കൂടി രക്ഷിച്ചു, 11 പേരെ കാണാനില്ല; ആറുപേരെ ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ട്

സന്‍ആ: യമനിലെ സായുധ ഗ്രൂപ്പായ ഹൂതികള്‍ ചെങ്കടലില്‍ മുക്കിയ ഗ്രീക്ക് കപ്പലായ എറ്റേണിറ്റി സി യിലെ (Greek ship Eternity C) 11 ജീവനക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാലു ജീവനക്കാരെ രക്ഷാസംഘം ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇതോടെ ഇതുവരെ രക്ഷപ്പെടുത്തിയവരുടെ എണ്ണം 10 ആയി. ഇതില്‍ ഒരു ഇന്ത്യക്കാരനും ഒരു ഗ്രീക്ക് സുരക്ഷാ ഗാര്‍ഡും ഉള്‍പ്പെടും. ബാക്കി എട്ടു പേരും ഫിലിപ്പൈന്‍സ് സ്വദേശികളാണ്. 48 മണിക്കൂറോളം കടലില്‍ കഴിഞ്ഞ ശേഷമാണ് ഇവരെ രക്ഷപ്പെടുത്താനായത്.
കപ്പലില്‍ ആകെ 25 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ (മൂന്ന് ഫിലിപ്പിനികളും ഒരു റഷ്യക്കാരനും) കൊല്ലപ്പെട്ടു. 11 പേര്‍ ഇപ്പോഴും കാണാമറയത്താണ്. ഇതില്‍ ആറുപേരെ ഹൂതികള്‍ ബന്ദികളാക്കി കൊണ്ടുപോയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്‌ചെയ്തു. കപ്പലിനു നേരെ നടന്ന ആക്രമണത്തിന്റെ വിവിധ ആംഗിളുകളില്‍ നിന്നുള്ള വിഡിയോ ഹൂതികള്‍ ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങുന്നതിന്റെ വിഡിയോയും പുറത്തുവിട്ടിരുന്നു. ഇസ്‌റാഈലിന് പങ്കാളിത്തമുള്ളതാണ് മുക്കിയ കപ്പലെന്നാണ് ഹൂതികള്‍ പറയുന്നത്. എന്നാല്‍, ഇത് കപ്പല്‍ കമ്പനി നിഷേധിച്ചിട്ടുണ്ട്.
ഈ ആഴ്ച ചെങ്കടലില്‍ ഹൂതികള്‍ മുക്കുന്ന രണ്ടാമത്തെ കപ്പലാണ് എറ്റേര്‍ണിറ്റി സി. കപ്പലിന്റെ നാവിഗേഷന്‍ ബ്രിഡ്ജിനു നേരെ ഡ്രോണ്‍ ആക്രമണം നടത്തി സ്‌ഫോടനത്തിലൂടെ കപ്പലിന്റെ പ്രവര്‍ത്തനം തകരാറിലാക്കിയിരുന്നു. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് കപ്പലിന്റെ പാര്‍ശ്വഭാഗത്ത് ആക്രമണം നടത്തി പൊളിച്ചു. ഇതിലൂടെ വെള്ളം കയറിയാണ് കപ്പല്‍ മുങ്ങിയത്. കപ്പലിലേക്ക് വെള്ളം കയറുന്നതും മുങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ ദിവസം മാജിക് സീ എന്ന കപ്പലും ഹൂതികള്‍ തകര്‍ത്ത് മുക്കിയിരുന്നു. കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടാന്‍ അനുവദിച്ചിട്ടുണ്ടെന്നാണ് ഹൂതികള്‍ പറയുന്നത്. എന്നാല്‍, ഇവര്‍ സുരക്ഷിതരാണോയെന്ന് വ്യക്തമായിരുന്നില്ല. ഇസ്‌റാഈലിലേക്ക് പോകുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് നേരത്തെ ഹൂതികള്‍ മുന്നറിയിപ്പ് നല്‍കുകയും 100 ലേറെ കപ്പലുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ഇന്നലെ മുക്കിയ രണ്ടു കപ്പലുകളും ഗ്രീക്ക് കമ്പനിയുടേതാണ്.
ഗസ്സയിലെ കൂട്ടക്കൊലക്കുള്ള പ്രതികാരമായി മാസങ്ങളായി ഹൂതികള്‍ ഇസ്‌റാഈലിനെ ലക്ഷ്യംവച്ചു വരുന്നുണ്ട്. ഇസ്‌റാഈലിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടിനു നേരെ ഇന്നലെ ഹൂതി ആക്രമണം അഴിച്ചുവിട്ടിരുന്നു. രണ്ടു കപ്പലുകള്‍ ചെങ്കടലില്‍ മുക്കിയതിനു പിന്നാലെയാണ് ഹൂതികളുടെ ആക്രമണം. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണമെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരീ അറിയിച്ചു. ഹൂതികളുടെ ആക്രമണം തടഞ്ഞതായി ഇസ്‌റാഈല്‍ സൈന്യവും പ്രതികരിച്ചു.
Four seafarers have been rescued after spending more than 48 hours in the waters of the Red Sea, as the search continued for the remaining crew of the Greek ship Eternity C, which was sunk by Houthi militants in an attack that killed at least four people.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ
uae
• 17 hours ago
ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'
International
• 17 hours ago
'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
International
• 17 hours ago
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി
National
• 18 hours ago
കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു
Kuwait
• 18 hours ago
വിപഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു
International
• 19 hours ago
കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്
Kuwait
• 19 hours ago
ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും
auto-mobile
• 19 hours ago
ദുബൈയിൽ ഊബർ-ബൈഡു സഹകരണത്തോടെ ഓട്ടോണമസ് റോബോ ടാക്സികൾ ഉടൻ
uae
• 19 hours ago
തെലങ്കാനയിൽ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളടക്കം 5 മാവോവാദികൾ കീഴടങ്ങി; പുനരധിവാസ പദ്ധതികൾ ശക്തമാക്കി സർക്കാർ
National
• 19 hours ago
ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 20 hours ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 20 hours ago
സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
National
• 20 hours ago
ബെംഗളൂരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി: രണ്ട് അധ്യാപകരും സുഹൃത്തും അറസ്റ്റിൽ
National
• 20 hours ago
ചരിത്രം രചിച്ച് ശുഭാംശു മടങ്ങി; ആക്സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി
International
• a day ago
വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക്
International
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും
Kerala
• a day ago
കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ
Kerala
• a day ago
ദുബൈ വിമാനത്താവളത്തിൽ ലഗേജ് കൈകാര്യം ചെയ്യാൻ സെൽഫ് ഡ്രൈവിങ്ങ് ട്രാക്ടറുകൾ
uae
• 20 hours ago
യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ
uae
• 21 hours ago
സ്കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി
Kerala
• 21 hours ago