HOME
DETAILS

സൊമാറ്റോയ്ക്കും സ്വിഗിയ്ക്കും തിരിച്ചടി; 10 മിനിറ്റിനുള്ളിൽ ഡെലിവറി നൽകാൻ ഈ വമ്പൻ കമ്പനി വരുന്നു, ക്വിക്ക് കൊമേഴ്‌സിലേക്ക് മാറി ഇന്ത്യ

  
Muhammed Salavudheen
July 11 2025 | 07:07 AM

new platform entry to q-commerce services in the national capital

ഓൺലൈൻ ഉത്പന്നങ്ങൾ വാങ്ങുന്നവരുടെ എണ്ണം രാജ്യത്ത് വലിയ തോതിൽ വർധിച്ച് വരികയാണ്. അപ്പോഴും ഏറ്റവും വലിയ പ്രശ്നം സാധനങ്ങൾ ലഭിക്കാൻ എടുക്കുന്ന സമയമാണ്. എന്നാൽ ഈ പ്രശ്നം പരിഹരിച്ച് ക്വിക്ക് കൊമേഴ്‌സ് അഥവാ ക്യു-കൊമേഴ്‌സിലേക്ക് മാറുകയാണ് ഇന്ത്യ. പലചരക്ക് സാധനങ്ങൾ, ദൈനംദിന അവശ്യവസ്തുക്കൾ, ഗാഡ്‌ജെറ്റുകൾ, മരുന്നുകൾ തുടങ്ങിയവയാണ് ഇത്തരത്തിൽ പെട്ടെന്ന് കിട്ടുന്ന വസ്തുക്കൾ. രാജ്യതലസ്ഥാനത്ത് ഇത്തരത്തിലുള്ള സേവനങ്ങൾ നൽകിയിരുന്ന കമ്പനികളുടെ പട്ടികയിലേക്ക് ആമസോൺ കൂടി എത്തുകയാണ്.

ന്യൂഡൽഹിയിൽ അതിവേഗം വളരുന്ന ക്വിക്ക് കൊമേഴ്‌സ് മത്സരത്തിൽ ആമസോണും പങ്കുചേരുകയാണ്. പത്ത് മിനിറ്റിനുള്ളിൽ ഡെലിവറികൾ വാഗ്ദാനം ചെയ്താണ് ആമസോൺ എത്തുന്നത്. ഇ-കൊമേഴ്‌സ് ഭീമൻ തങ്ങളുടെ "നൗ" സേവനം ദേശീയ തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചതോടെ ബെംഗളൂരുവിന് ശേഷം അൾട്രാ-ഫാസ്റ്റ് ഡെലിവറി സവിശേഷത ലഭ്യമാകുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമായി ഇത് മാറിയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

ആമസോണിന്റെ ഈ നീക്കം സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സെപ്‌റ്റോ തുടങ്ങിയ പ്രാദേശിക കമ്പനികൾക്ക് തിരിച്ചടിയാകും. ഡൽഹി ഇനി കാണാനിരിക്കുന്നത് ഇവർ തമ്മിൽ നേരിട്ടുള്ള മത്സരമായിരിക്കും. പലചരക്ക് സാധനങ്ങൾ, ദൈനംദിന അവശ്യവസ്തുക്കൾ, ഗാഡ്‌ജെറ്റുകൾ എന്നിവ മിനിറ്റുകൾക്കുള്ളിൽ ഡെലിവറി ചെയ്യുന്നതിലൂടെ ഇതിനകം തന്നെ ക്വിക്ക് ഡെലിവറി മേഖലയിൽ ആധിപത്യം പുലർത്തുന്ന സ്ഥാപനങ്ങളാണ് ഇവ.

അതേസമയം, ഇന്ത്യയിൽ ക്വിക്ക് കൊമേഴ്‌സ് അഥവാ ക്യു-കൊമേഴ്‌സ് ഏറെ പ്രചാരം നേടുകയാണ്. പലചരക്ക് സാധനങ്ങളിൽ ആരംഭിച്ച ഡെലിവറി  ഇപ്പോൾ ഇലക്ട്രോണിക്സ്, ലഘുഭക്ഷണങ്ങൾ, മരുന്നുകൾ, സ്റ്റേഷനറി എന്നിവയുൾപ്പെടെയുള്ള വിശാലമായ ഇനങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നീ കമ്പനികളാണ് ഈ നീക്കത്തിന് നേതൃത്വം നൽകിയത്. ഡാർക്ക് സ്റ്റോറുകൾ സ്ഥാപിക്കുകയും ഹൈപ്പർലോക്കൽ ലോജിസ്റ്റിക്സ് ഉപയോഗിച്ച് പല മേഖലകളിലും ഡെലിവറി സമയം 15 മിനിറ്റിൽ താഴെയാക്കുകയും ചെയ്തു. 

ഇന്ത്യൻ കമ്പനികളുടെ ഈ അൾട്രാ-ഫാസ്റ്റ് ഡെലിവറി ആമസോൺ, വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് തുടങ്ങിയ വലിയ കമ്പനികളെ അവരുടെ ഡെലിവറി രീതികളെ കുറിച്ച് പുനർവിചിന്തനം നടത്താൻ നിർബന്ധിതരാക്കി. ഇപ്പോൾ ആമസോൺ കൂടി ഈ മേഖലയിലേക്ക് കടന്നിരിക്കുകയാണ്. ഫ്ലിപ്കാർട്ട് വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 Amazon joined the list of players offering Q-commerce services in the national capital, marking a major push into ultra-fast delivery. This move by Amazon is expected to intensify competition in the segment currently led by players like Blinkit, Zepto, Swiggy Instamart, and others — reshaping how Indians shop for their daily needs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 days ago
No Image

പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല

National
  •  2 days ago
No Image

11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ

National
  •  2 days ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ

Kerala
  •  2 days ago
No Image

യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും 

Kerala
  •  2 days ago
No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  2 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  2 days ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  2 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago