
ആരോഗ്യകരമായ തെരുവ് ഭക്ഷണമോ?..ഇതാ പേടിക്കാതെ കഴിക്കാന്‍ ചില കിടിലന്‍ രുചിക്കൂട്ടുകള്‍

തെരുവ് ഭക്ഷണം എന്ന് പറയുമ്പോള്‍ തന്നെ പേസി..ഒയിലി..അണ്ഹെല്തി ഈ വാക്കുകളൊക്കെയാണ് നമ്മുടെ മനസ്സിലെത്തുന്നത്. നമ്മുടെ തെരുവ് ഭക്ഷണങ്ങളുടെ ഏതാണ്ട് അവസ്ഥയും ഇത് തന്നെയാണ്. എന്നാല്‍ ഇന്ത്യന്‍ തെരുവ് ഭക്ഷണങ്ങള്‍ യഥാര്‍ഥത്തില്‍ രുചിയോടൊപ്പം ആരോഗ്യകരവും കൂടിയാണ്. എന്നാല്‍ അത് എങ്ങനെ പാചകം എന്നതിനനുസരിച്ചിരിക്കും ഇതെന്ന് മാത്രം. വൃത്തിയും ഗുണവും ശ്രദ്ധിച്ചാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഭക്ഷണങ്ങള്‍ ഇന്ത്യന്‍ തെരുവ് രുചിക്കൂട്ടുകളെന്ന് കാണാം.
അനാരോഗ്യകരമല്ലാത്ത ചില തെരുവ് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
ഭേല്‍ പുരി: മുര്മെര് (പഫ്ഡ് റൈസ്) അഥവാ പൊരി, അരിഞ്ഞ പച്ചക്കറികള്‍, പുളി സോസ് തുടങ്ങിയവ ചേര്‍ത്താണ് ഈ ജനപ്രിയ ഇന്ത്യന്‍ ലഘുഭക്ഷണം ഉണ്ടാക്കുന്നത്. പൊരിയില്‍ കലോറി കുറവാണ്. മാത്രമല്ല പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും അതിന്റേതായ പോഷകമൂല്യം നല്‍കുകയും ചെയ്യുന്നു. വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയുന്നതും എന്നാല്‍ രുചികരവുമായ ജനപ്രിയ സ്നാക്സ് ആണിത്. ഡയറ്റീഷ്യന്മാര് വരെ അംഗീകരിക്കും ഇത്. അതേസമയം, ഇതിലൊഴിക്കുന്ന പുളി സോസിന്റെ അളവ് ശ്രദ്ധിക്കണം
ധോക്ല: പുളിപ്പിച്ച അരിയിലെ റവ കൊണ്ടോ ഉണ്ടാക്കുന്ന വിഭവമാണിത്. ഏറെ പ്രിയകരമാണ് ഈ ഗുജറാത്തി ഫുഡ്. ഇതില്‍ പരിപ്പോ പയറോ ചേര്‍ക്കുന്നതിനാല്‍ നല്ല പ്രോട്ടീന്‍ കണ്ടന്റുമുണ്ടാകും.
ചന ചാട്ട്: പ്രോട്ടീനിന്റെയും നാരുകളുടെയും നല്ല ഉറവിടമാണ് കടല. കുറച്ച് സുഗന്ധവ്യഞ്ജനങ്ങള്‍, തക്കാളി, ഉള്ളി, വെള്ളരിക്ക, മുളക് എന്നിവയും ഇതോടൊപ്പം ചേര്‍ക്കും. പോഷകത്തിന്റെയും രുചിയുടെയും ആരോഗ്യകരമായ മിശ്രിതമാണിത്.
പാനിപൂരി (ഗോല്‍ഗപ്പ): മസാല ചേര്‍ത്ത വെള്ളം,പുളി ചട്ണി, ഉരുളക്കിഴങ്ങ്, ഉള്ളി, കടലപ്പരിപ്പ് തുടഹ്ങിയവ ഇതില്‍ ഉള്‍ക്കൊള്ളുന്നു. ക്രിസ്പി ആയിട്ടുള്ള പൂരിയാണ് ഇതിന്റെ ഹൈലൈറ്റ്.
കോണ്‍ കോബ് : പുകയുടെ ചൂടിലോ ആവിലിയലോ വെന്ത കോണ്‍ ഉപ്പ് ചേര്‍ത്ത് ബട്ടര്‍ ചേര്‍ത്ത് മസാല പൊടികള്‍ ചേര്‍ത്തുണ്ടാക്കുന്ന വിഭവം. നാരുകളുടെയും ആന്റിഓക്സിഡന്റുകളുടെയും നല്ല ഉറവിടമാണ് ചോളം. ഇത് ഏറെ ആരോഗ്യകരമാണ് എന്നതില്‍ ഒരു സംശയവുമില്ല.
ഇഡ്ഡലി: മൃദുവായതും, ആവിയില്‍ വേവിച്ചതും ആയ ഈ ദക്ഷിണേന്ത്യന്‍ വിഭവം പുളിപ്പിച്ച അരിയും ഉഴുന്നും ചേര്‍ത്ത് ഉണ്ടാക്കുന്ന മാവ് കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇതില്‍ കലോറി കുറവാണ്. പക്ഷേ നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതും ദഹനത്തിന് അനുയോജ്യവുമാണ്.
ഫ്രൂട്ട് ചാറ്റ് : ഇന്ത്യന്‍ തെരുവുകളില്‍ കാണാവുന്ന മറ്റൊരു വിഭവമാണ് ഫ്രൂട്ട്ചാട്ട്. പലതരം പഴങ്ങള്‍ ചേര്‍ക്കുന്നതിനാല്‍ നാരുകളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ വിഭവമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതില്‍ ചാട്മസാല കൂടി ചേര്‍ക്കുമ്പോള്‍ വിഭവത്തിന്റെ ലെവല്‍ തന്നെം മാറുന്നു.
വേവിച്ച മുട്ടകള്‍ : മുട്ടകള്‍ എത്രത്തോളം ആരോഗ്യകരമാണെന്ന് പറയുന്നതില്‍ അതിശയിക്കാനില്ല. സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത് താളിക്കുക, മല്ലിയില വിതറി അലങ്കരിക്കുക, വില്‍പ്പനക്കാരന്റെ വണ്ടിയില്‍ നിന്ന് നേരിട്ട് പ്രോട്ടീന്‍ നിറഞ്ഞ ലഘുഭക്ഷണം ആസ്വദിക്കുക.
മൂങ് ദാല്‍ ചീല : ചെറുപയര്‍ പരിപ്പ് ഉപയോഗിച്ചുണ്ടാക്കുന്ന രുചികരമായ വിഭവമാണിത്. പ്രോട്ടീന്റേും ഫൈബറിന്റേയും നല്ല ഉറവിടമാണ് ഈ വിഭവം.
കബാബുകള്‍. ഇഡലി, വെജിറ്റബിള്‍ റോളുകള്‍ തുടങ്ങിയവയെല്ലാം ഇന്ത്യന്‍ തെരുവുകളില്‍ ലഭിക്കുന്ന രുചിയൂറുന്നതും ഹെല്തിയുമായി വിഭവങ്ങളാണ്.
Indian street food is often labeled oily, greasy, and unhealthy — but that’s not always true. When prepared with care and hygiene, these flavorful dishes can also be surprisingly nutritious. It all depends on how they’re made.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല
National
• 2 days ago
11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ
National
• 2 days ago
പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു
Kerala
• 2 days ago
സംസ്ഥാനത്തെ സ്കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ
Kerala
• 2 days ago
യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും
Kerala
• 2 days ago
റാഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ
Kerala
• 2 days ago
നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു
National
• 2 days ago
ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം
National
• 2 days ago
'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം
Kerala
• 2 days ago
2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും
Football
• 2 days ago
നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍
International
• 2 days ago
അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര
Cricket
• 2 days ago
റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ
Football
• 2 days ago.jpeg?w=200&q=75)
മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert
bahrain
• 2 days ago
ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി
Football
• 2 days ago
UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും
uae
• 2 days ago
ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra
National
• 2 days ago
പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍
Kerala
• 2 days ago
'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്
National
• 2 days ago
വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്
Kerala
• 2 days ago
കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍
Kerala
• 2 days ago