ആംബുലന്‍സ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു
കുന്നംകുളം: അഞ്ഞൂര് മണികണ്ഠേശ്വരത്ത് ആംബുലന്‍സ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു. പരുക്കേറ്റ നായരങ്ങാടി സേവാ സമിതി ആംബുലന്‍സിന്റെ ഡ്രൈവര്‍ അകലാട് മൂന്നൈനി തെക്കെകാട്ടില്‍ അക്ബര്‍ (25) നെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെ മണികണ്ഠേശ്വരത്ത് വെച്ചായിരുന്നു ആക്രണമുണ്ടായത്. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഗുരുതരവാസ്ഥയിലുള്ള രോഗിയെ തൃശൂരിലെത്തിക്കാനായി വരികയായിരുന്നു ഇയാള്‍.
ബൈക്കിലെത്തിയ മൂന്നംഗ സംഘം ആംബുലന്‍സിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ശേഷം ഇറങ്ങി വന്നു അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇരു കൈകള്‍ക്കും പരുക്കേറ്റെങ്കിലും അക്ബര്‍ കുന്നംകുളത്ത് നിന്നും രോഗിയെ തൃശൂരിലെത്തിച്ച ശേഷം വാഹനമോടിക്കാനാകാതെ തളര്‍ന്ന് വീണതോടെയാണ് വിവരമറിഞ്ഞെത്തിയ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ ജില്ലാ ആംബുലന്‍സ് ഡ്രൈവേഴ്സ് അസോസിയേഷന് പ്രതിഷേധം രേഖപെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."