
930 കോടിയുടെ മയക്കുമരുന്ന് സാമ്രാജ്യം പടുത്തുയര്‍ത്തിയത് 65 കാരി; 'ക്വീന്‍ ബി' എന്നും 'ഗ്യാങ്സ്റ്റര്‍' എന്നും അറിയപ്പെട്ടിരുന്ന മുത്തശ്ശി ഒടുവില്‍ അറസ്റ്റില്‍

മയക്കുമരുന്ന് സാമ്രാജ്യങ്ങള്‍ നടത്തിയിരുന്ന പുരുഷന്മാരെ കുറിച്ചു നിരവധി കഥകള്‍ കേട്ടിട്ടുണ്ട് നമ്മള്. എന്നാല്‍ ലോകത്ത് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് 65 കാരിയായ സ്ത്രീയെയാണ്. ഇവരെ ഇംഗ്ലണ്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡെബോറ മേസണ്‍ എന്നാണ് ഇവരുടെ പേര്. സ്വന്തം കുടുംബത്തെ ഉപയോഗിച്ച് തന്നെയായിരുന്നു ഇവരുടെ വില്പനയും. 930 കോടി രൂപയുടെ മയക്കുമരുന്ന് സാമ്രാജ്യമാണ് ഇവര്‍ക്കുള്ളത്. അതും ആര്‍ക്കും ഒരു സംശയവും ഇല്ലാതെയാണ് ഇവര്‍ വില്പന നടത്തിക്കൊണ്ടിരുന്നത്.
ഇംഗ്ലണ്ടിലുടനീളം പ്രവര്‍ത്തിക്കുന്ന ഒരു കുറ്റകൃത്യ കുടുംബത്തിലെ മുത്തശ്ശിയാണ് ഡെബോറ മേസണ്‍ എന്നാണ് പൊലിസുകാര്‍ പറയുന്നത്. ഇവരോടൊപ്പം കുടുംബത്തിലെ മറ്റു എട്ട് പേരെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖലയാണ് ഡെബോറയുടേത്. 2023 ഏപ്രിലിലാണ് കേസിന് ആസ്പദമായ ഈ സംഭവം നടക്കുന്നത്.
ഇംഗ്ലണ്ടിലെ എസെക്സിലെ ഹാര്‍വിച്ച് തുറമുഖത്തിനടുത്ത് നിന്നു പ്രായമായ ഒരു സ്ത്രീ കുറച്ച് പെട്ടികളും എടുത്ത് വാടകയ്ക്കു വിളിച്ച കാറില്‍ കയറ്റി കൊണ്ടു പോകുന്നു. രഹസ്യ പൊലിസ് ഇവരെ പിന്തുടരുകയും ചെയ്യുന്നു. ഇപ്സ്വിച്ചില്‍ വച്ച് ഇവര്‍ പെട്ടികള്‍ മറ്റൊരാള്‍ക്ക് കൈമാറുകയാണ് ചെയ്തത്. സംശയാസ്പദമായി ഒന്നും തോന്നിയില്ലെങ്കിലും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രഹസ്യ പൊലിസിന്റെ നിരീക്ഷണവും.
ആ സംഭവത്തോടെ അന്വേഷണം എത്തിനിന്നത് 'ഗ്യാങ്സ്റ്റ ഡബാസ്' എന്നും 'ക്വീന്‍ ബീ' എന്നും അറിയപ്പെട്ടിരുന്ന ഡെബോറ മേസണിന്റെ എട്ടംഗ കുടുംബത്തിലാണ്. അന്വേഷണം വ്യാപിച്ചപ്പോള്‍ ഞെട്ടിപ്പോയത് പൊലിസ്. തന്റെ നാല് മക്കളെയും സഹോദരിയെയും കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുക്കളെയും ഒക്കെ ഉള്‍പ്പെടുത്തിയായിരുന്നു ഡെബോറ മേസണ്‍ തന്റെ 920 കോടിയുടെ മയക്കുമരുന്ന് സാമ്രാജ്യം കെട്ടിപ്പൊക്കിയത്.
രാജ്യം മുഴുവനും കൊക്കൈയ്ന്‍ വില്പനയ്ക്കായി ഇറങ്ങിത്തിരിച്ചതും ഇതേ കുടുംബാംഗങ്ങള്‍ തന്നെ. ഇവരുടെ കച്ചവടം മയക്കുമരുന്നും. അത്യാഡംബര ജീവിതവുമാണ് ഇവര്‍ നയിച്ചത്. ഏറ്റവും വില കൂടിയ ബ്രാന്‍ഡഡ് ഉത്പന്നങ്ങളായിരുന്നു പൊലിസ് ഇവരുടെ വീട്ടില്‍ നിന്നു പിന്നീട് കണ്ടെത്തിയത്. ഏതാണ്ട് ഒരു വര്‍ഷം നീണ്ട രഹസ്യമായ അന്വേഷണമായിരുന്നു അത്.
ഏഴ് മാസത്തോളം നീണ്ട വീട് നിരീക്ഷണം എന്നിവയ്ക്ക് ശേഷം ഒടുവില്‍ ബ്രിട്ടിഷ് പൊലിസ് ഡെബോറ മേസണെയും അവരുടെ മയക്കുമരുന്ന് കുടുംബത്തെയും ഒന്നാകെ അറസ്റ്റ് ചെയ്തു. 65 കാരി ഡെബോറ മേസണിന് 20 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചിരിക്കുന്നതത്. സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്ക് 10 മുതല്‍ 15 വര്‍ഷം വരെയാണ് തടവ് ശിക്ഷ.
In a major breakthrough, UK authorities arrested 65-year-old Deborah Mason, the alleged kingpin of a massive drug trafficking operation worth nearly ₹930 crore. Contrary to the usual image of drug lords, Deborah—a grandmother—ran this vast narcotics empire discreetly, allegedly using her own family members to distribute drugs across England.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ചു; കണ്ട് രസിച്ച് ഉടമ; കേസ്
National
• 12 hours ago
പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ
National
• 13 hours ago
നിയമ വ്യവഹാരങ്ങളിലെ എഐ ഉപയോഗം: അംഗീകൃത എഐ ടൂളുകൾ മാത്രം ഉപയോഗിക്കണം; വിധിന്യായങ്ങളിൽ എഐ വേണ്ട; ഹൈക്കോടതി
Kerala
• 13 hours ago
പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്
Kerala
• 13 hours ago
നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി
Saudi-arabia
• 13 hours ago
പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ
latest
• 14 hours ago
ആംബുലന്‍സ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവം; പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala
• 14 hours ago
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയില്‍
Kerala
• 14 hours ago
യാത്രക്കാർക്ക് തിരിച്ചടി; നാളത്തെ ബഹ്റൈൻ - കൊച്ചി സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
bahrain
• 14 hours ago
വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ
Kerala
• 15 hours ago
പുതിയ രോഗബാധകളോ ലക്ഷണങ്ങളോ ഇല്ല; പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ നീക്കി, മാസ്ക് നിർബന്ധം
Kerala
• 15 hours ago
നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷി മന്ത്രി, വീഡിയോ പുറത്ത്; പ്രതികരണവുമായി മന്ത്രി
National
• 16 hours ago
കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്; സാദിഖലി തങ്ങള്‍
Kerala
• 16 hours ago.jpeg?w=200&q=75)
നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങിത്താണു; 20 കാരന് ദാരുണാന്ത്യം
Kerala
• 17 hours ago
ഇത് എങ്ങനെ സഹിക്കും: അപകടത്തിൽ പെട്ടത് റോൾസ് റോയിസ് സ്പെക്ട്രേം കാർ
auto-mobile
• 18 hours ago
കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരന് വേണ്ടി തിരച്ചിൽ
Kerala
• 18 hours ago
ബോയിംഗ് വിമാനങ്ങളിൽ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കി ഒമാൻ എയർ
oman
• 18 hours ago
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ഒരു കിലോ എംഡിഎംഎയുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിൽ
Kerala
• 18 hours ago
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം; ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; എം സ്വരാജ്
Kerala
• 17 hours ago
എയർ അറേബ്യയുടെ നേതൃത്വത്തിൽ സഊദിയുടെ പുതിയ ലോ-കോസ്റ്റ് വിമാന കമ്പനി: പ്രവർത്തനം ദമ്മാമിൽ നിന്ന്
uae
• 17 hours ago
ഇനി ലുക്കിനൊപ്പം ആഡംബരവും; വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ അവതരിപ്പിച്ച് റേഞ്ച് റോവർ
auto-mobile
• 17 hours ago