HOME
DETAILS

റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ കുറേ കല്ലുകള്‍ ഇട്ടിരിക്കുന്നത് കണ്ടിട്ടില്ലേ...? എന്തിനാണ് ഈ കല്ലുകള്‍ ട്രാക്കുകള്‍ക്കിടയില്‍ ഇങ്ങനെ ഇട്ടിരിക്കുന്നത് ..?  അറിയാമോ..? 

  
July 22 2025 | 09:07 AM

Why Are Stones Placed Between Railway Tracks  Explained in English

 

നിങ്ങള്‍ എല്ലാവരും യാത്ര ചെയ്യാന്‍ റെയില്‍ മാര്‍ഗം ഉപയോഗിക്കുന്നവരായിരിക്കും. യാത്ര ചെയ്യാനുള്ള ഏറ്റവും സുഗമമായ മാര്‍ഗം തന്നെയാണ് റെയില്‍വേ. എന്നാല്‍ റെയില്‍ ട്രാക്കുകളും നമ്മള്‍ കണ്ടിട്ടുണ്ട്. ട്രെയിന്‍ പോകുന്ന ഈ ട്രാക്കുകള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ..? 
ട്രാക്കുകള്‍ക്കിടയിലും താഴെയുമായി ചെറിയ കല്ലുകള്‍ കുറേ കൂട്ടിയിട്ടിട്ടുണ്ടാവും. (സ്റ്റോണ്‍ ഓണ്‍ റെയില്‍വേ ട്രാക്കുകള്‍). എന്നാല്‍ ഈ കല്ലുകള്‍ എന്തിനാണ് ട്രാക്കുകള്‍ക്കിടയില്‍ ഇങ്ങനെ സൂക്ഷിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എന്തിനാണ് ഈ കല്ലുകള്‍ ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നത് ..?  ഈ കല്ലുകളുടെ ധര്‍മം എന്താണ്? ഈ കല്ലുകള്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് നീക്കം ചെയ്താല്‍ എന്തെങ്കിലും സംഭവിക്കുമോ?  കല്ലുകള്‍ എന്തിനാണ് ട്രാക്കുകള്‍ക്കിടയില്‍ സൂക്ഷിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍, അതിന്റെ പിന്നിലെ ശാസ്ത്രം (റെയില്‍വേ ട്രാക്ക് ഡിസൈന്‍) നമുക്ക് നോക്കാം.

ട്രാക്കുകള്‍ക്കിടയില്‍ കല്ലുകള്‍ എന്തിനാണ്?

ഈ കല്ലുകള്‍ വെറുതെയിടുന്നതല്ല. അവയ്ക്ക് ഒരു പ്രത്യേക ലക്ഷ്യമുണ്ട്. ഇവയെ 'ബാലസ്റ്റ്' എന്ന് വിളിക്കുന്നു, റെയില്‍വേ ട്രാക്കിന്റെ സ്ഥിരത, സുരക്ഷ, ദീര്‍ഘായുസ് എന്നിവയ്ക്ക് ഈ കല്ലുകള്‍ ആവശ്യമാണ്. 

 

tra33.jpg


ട്രാക്കുകള്‍ക്ക് സ്ഥിരത നല്‍കാന്‍


തീവണ്ടിക്ക് നല്ല ഭാരമുള്ളതു കൊണ്ട് തന്നെ അത് നീങ്ങുമ്പോള്‍ ട്രാക്കുകള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകുന്നു. അപ്പോള്‍ ഈ ബാലസ്റ്റ് കല്ലുകള്‍ ട്രാക്കുകളെ ഉറപ്പിച്ചു നിര്‍ത്തുന്നതാണ്. ഈ കല്ലുകള്‍ പരസ്പരം ഇഴഞ്ഞു നീങ്ങുന്ന ഒരു ഉറച്ച അടിത്തറ ഉണ്ടാക്കുന്നു. ഇത് ട്രാക്കുകള്‍ നീങ്ങുന്നത് തടയുകയും ചെയ്യുന്നു. ഈ കല്ലുകള്‍ ഇല്ലായിരുന്നെങ്കില്‍ ട്രാക്കുകള്‍ വഴുതി വീഴുകയോ വളഞ്ഞുപോവുകയോ ചെയ്യും. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

 


ട്രെയിനിന്റെ ഭാരം

ട്രെയിനിന്റെ ഭാരം നേരിട്ട് ട്രാക്കുകളില്‍ പതിക്കുക്കയും ബാലസ്റ്റ് കല്ലുകള്‍ ഈ ഭാരം നിലത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നു. ഇത് ട്രാക്കുകളിലെ അസമമായ മര്‍ദം തടയുകയും അവ കൂടുതല്‍ നേരം നിലനില്‍ക്കുകയും ചെയ്യുന്നു. ബാലസ്റ്റ് ഇല്ലെങ്കില്‍ ട്രാക്കുകള്‍ നിലത്ത് താഴുകയോ പൊട്ടുകയോ ചെയ്യാം.

ഡ്രെയിനേജ് സൗകര്യങ്ങള്‍

മഴക്കാലത്ത് ട്രാക്കുകള്‍ക്ക് ചുറ്റും വെള്ളം അടിഞ്ഞുകൂടാവുന്നതാണ്. ഇത് ട്രാക്കുകള്‍ തുരുമ്പെടുക്കാനോ ദുര്‍ബലമാകാനോ കാരണമായേക്കും. ബാലസ്റ്റ് കല്ലുകള്‍ക്കിടയില്‍ വിടവുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ വെള്ളം എളുപ്പത്തില്‍ പുറത്തേക്ക് ഒഴുകിപ്പോകാനും ട്രാക്കുകള്‍ വരണ്ടതാക്കാനും ഇതിനു കഴിയുന്നു. ഈ ഡ്രെയിനേജ് സംവിധാനം റെയില്‍വേ ട്രാക്കിനെ വെള്ളം കെട്ടിനില്‍ക്കുന്നതില്‍ നിന്നും മണ്ണൊലിപ്പില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.

 

tri2.jpg

 ശബ്ദം കുറയ്ക്കല്‍

ഒരു ട്രെയിന്‍ പോകുമ്പോള്‍ ട്രാക്കുകള്‍ വൈബ്രേറ്റ് ചെയ്യുകയും ഇത് ശബ്ദമുണ്ടാവാന്‍ കാരണമാവുകയും ചെയ്യുന്നു. ബാലസ്റ്റ് കല്ലുകള്‍ ഈ വൈബ്രേഷനുകളെ ആഗിരണം ചെയ്ത് ശബ്ദം കുറയ്ക്കുന്നതാണ്. ഈ കല്ലുകള്‍ ഇല്ലായിരുന്നുവെങ്കില്‍, ട്രെയിന്‍ നീങ്ങുമ്പോള്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുകയും പരിസര പ്രദേശങ്ങളില്‍ ശബ്ദമലിനീകരണം വര്‍ധിക്കുകയും ചെയ്യുന്നതായിരിക്കും.


വേനല്‍ക്കാലത്തും ശൈത്യകാലത്തും ലോഹ ട്രാക്കുകള്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. ബാലസ്റ്റ് കല്ലുകള്‍ ട്രാക്കുകള്‍ക്ക് വഴക്കം നല്‍കുകയും താപനില വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന വികാസമോ സങ്കോചമോ സന്തുലിതമാക്കുകയും ചെയ്യുന്നു. ഇത് ട്രാക്കുകളുടെ വിള്ളലുകള്‍ തടയുകയും ദീര്‍ഘകാലത്തേക്ക് അവയെ സുരക്ഷിതമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

തടയുക

ട്രാക്കുകള്‍ക്കിടയില്‍ മണ്ണുണ്ടെങ്കില്‍, അവിടെ സസ്യങ്ങള്‍ വളരാന്‍ സാധ്യത കൂടുതലുണ്ട്. ഇത് ട്രാക്കുകളെ ദുര്‍ബലപ്പെടുത്തുന്നതാണ്. ബാലസ്റ്റ് കല്ലുകളില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടില്ലാത്തതിനാലും സസ്യ വേരുകള്‍ വളരാന്‍ അനുവദിക്കാത്തതിനാലും അവ സസ്യവളര്‍ച്ചയെ തടയുകയും ചെയ്യുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വതന്ത്രവ്യാപാര കരാര്‍ ഇന്ത്യക്കും ബ്രിട്ടണും ഒരുപോലെ ഗുണം, നിരവധി വസ്തുക്കളുടെ വില കുറയും, തൊഴില്‍സാധ്യതകൂടും; കേരളത്തിനും മെച്ചം | India-UK Trade Deal

International
  •  a day ago
No Image

ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി; സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

National
  •  a day ago
No Image

തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം; ‌ രണ്ട് യുവതികൾ പിടിയിൽ

Kerala
  •  a day ago
No Image

സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ സന്ദർശിച്ച് വൃക്ഷത്തൈ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  a day ago
No Image

ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 27 പേർക്ക് പരുക്ക്

National
  •  a day ago
No Image

കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; പയ്യന്നൂർ സ്വദേശിയായ യുവതി പിടിയിൽ

Kerala
  •  a day ago
No Image

സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം 

National
  •  a day ago
No Image

കാഞ്ഞങ്ങാട്ട് പ്രാദേശിക അവധി; സ്കൂളുകളും കടകളും അടച്ചിടണം, ഗതാഗത നിയന്ത്രണവും

Kerala
  •  a day ago
No Image

കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ വൻ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  a day ago
No Image

ഐപിഎസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; പോക്സോ വിവാദത്തിൽപെട്ട പത്തനംതിട്ട എസ്പിയ്ക്ക് ഉയർന്ന ചുമതല

Kerala
  •  a day ago