HOME
DETAILS

സച്ചിനല്ല! ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഗോട്ട് ആ താരമാണ്: ബെൻ സ്റ്റോക്സ്

  
July 24 2025 | 12:07 PM

England Test captain Ben Stokes has named his England teammate Root as the goat of Test cricket

ടെസ്റ്റ് ക്രിക്കറ്റിലെ ഗോട്ട് ആരാണെന്ന് പറയുകയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഇംഗ്ലണ്ടിലെ തന്റെ സഹതാരമായ റൂട്ടിനെയാണ് ബെൻ സ്റ്റോക്സ് ടെസ്റ്റിലെ ഗോട്ട് എന്ന് വിശേഷിപ്പിച്ചത്. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായാണ് ബെൻ സ്റ്റോക്സ് റൂട്ടിനെ പ്രശംസിച്ചത്. 

''ഞാൻ കൂടുതലൊന്നും പറയേണ്ടതില്ല. റൂട്ട് ടെസ്റ്റിലെ സമ്പൂർണ ഗോട്ടാണ്'' ഇംഗ്ലണ്ട് നായകൻ പറഞ്ഞതായി ഫോക്സ്സ്പോർട്ട് റിപ്പോർട്ട് ചെയ്തു. 

ടെസ്റ്റ് ക്രിക്കറ്റിൽ റൂട്ട് 156 മത്സരങ്ങളിൽ നിന്ന് 50.80 എന്ന മികച്ച ശരാശരിയിൽ 13259 റൺസ് ആണ് നേടിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് റൂട്ട്. 37 സെഞ്ച്വറികളും 66 അർദ്ധ സെഞ്ച്വറികളും റൂട്ട് റെഡ് ബോൾ ക്രിക്കറ്റിൽ സ്വന്തമാക്കിയിട്ടുണ്ട്. 

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയും റൂട്ട് തിളങ്ങിയിരുന്നു. 199 പന്തിൽ 104 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്. 10 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. തന്റെ ടെസ്റ്റ് കരിയറിലെ മുപ്പത്തി ഏഴാം സെഞ്ച്വറിയാണ് റൂട്ട് ലോർഡ്‌സിൽ നേടിയത്. ലോർഡ്‌സിൽ റൂട്ട് നേടുന്ന എട്ടാം സെഞ്ച്വറി ആണിത്. ഇതോടെ ടെസ്റ്റിൽ ഒരേ വേദോയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടാനും റൂട്ടിന് സാധിച്ചു.

ഈ പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് റൂട്ട്. കൊളബോയിൽ എട്ട് സെഞ്ച്വറികൾ നേടിയ മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ നേട്ടത്തിനൊപ്പമാണ് റൂട്ട് ഉള്ളത്. ഡോൺ ബ്രാഡ്മാൻ, ജാക് കാലിസ് എന്നിവരാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഇരുവരും ഒമ്പത് തവണയാണ് ഒരേ വേദിയിൽ സെഞ്ച്വറികൾ നേടിയിട്ടുമുള്ളത്. ബ്രാഡ്മാൻ മെൽബണിലും കാലിസ് കേപ് ടൗണിലുമാണ് സെഞ്ച്വറികൾ നേടിയത്. മുൻ ലങ്കൻ താരം മഹേള ജയവർധനെയാണ്‌ പട്ടികയിലെ ഒന്നാമൻ. കൊളോമ്പോയിൽ 11 സെഞ്ച്വറികളാണ് ജയവർധനെ നേടിയത്.  

England Test captain Ben Stokes has named his England teammate Root as the goat of Test cricket. Ben Stokes praised Root ahead of the fourth Test against India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ എന്റെ റോൾ മോഡൽ അദ്ദേഹമാണ്: ലുക്കാക്കു

Football
  •  a day ago
No Image

ജമ്മു കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ, രണ്ട് സൈനികർക്ക് വീരമൃത്യു; 'ഓപ്പറേഷൻ അഖൽ' ഒമ്പതാം ദിവസത്തിലേക്ക് | Indian Soldiers Killed

National
  •  a day ago
No Image

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം: കാണാതായവർക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം, മലയാളികൾ മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തും

National
  •  a day ago
No Image

സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ആ താരമാണ്: തുറന്നു പറഞ്ഞ് മുൻ താരം

Cricket
  •  a day ago
No Image

ഡല്‍ഹി വംശഹത്യാ കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖാലിദ് സെയ്ഫിക്ക് 10 ദിവസത്തെ ഇടക്കാല ജാമ്യം

National
  •  a day ago
No Image

പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

Kerala
  •  a day ago
No Image

വിദ്യാർത്ഥികളെ കയറ്റിയില്ല; സ്വകാര്യ ബസിന് മുന്നിൽ കിടന്ന് ഹോം ഗാർഡിന്റെ പ്രതിഷേധം

Kerala
  •  a day ago
No Image

സാമൂഹിക ഉന്നമനം: കൈകോർത്ത് ജി.ഡി.ആർ.എഫ്.എ ദുബൈയും 'താങ്ക്യൂ ഫോർ യുവർ ഗിവിങ്' ടീമും | GDRFA Dubai & 'Thank You for Your Giving

uae
  •  a day ago
No Image

'വാക്കുമാറിയത് കേരള സര്‍ക്കാര്‍; വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ല' രൂക്ഷ വിമര്‍ശനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

Kerala
  •  a day ago
No Image

ചെന്നൈയല്ല, സഞ്ജുവിനെ സ്വന്തമാക്കേണ്ടത് ആ ടീമാണ്: ആകാശ് ചോപ്ര

Cricket
  •  a day ago