HOME
DETAILS

ബഹ്‌റൈനില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗംചെയ്ത രണ്ടുപേര്‍ക്ക് തടവും പിഴയും; പിന്നാലെ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം

  
July 25 2025 | 05:07 AM

Two Social Media Users Jailed for Violating Public Decency Laws in Bahrain

മനാമ: സമൂഹമാധ്യമ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുകയും പൊതു ധാര്‍മികതയ്ക്കും സാമൂഹിക മൂല്യങ്ങള്‍ക്കും എതിരായി പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ക്ക് തടവും പിഴയും. ബഹ്‌റൈന്‍ മൂന്നാം മൈനര്‍ ക്രിമിനല്‍ കോടതിയാണ് രണ്ട് സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ക്ക് ആറുമാസം തടവും 200 ദിനാറും (അരലക്ഷത്തിലേറെ രൂപ) വീതം ശിക്ഷ വിധിച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പ്രതികളിലൊരാളെ അധാര്‍മിക പെരുമാറ്റത്തിന് പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട അധിക കുറ്റത്തില്‍ നിന്ന് കുറ്റവിമുക്തനാക്കി. രാജ്യത്തിന്റെ നിയമപരവും ധാര്‍മികവുമായ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ കുറ്റകൃത്യ വിരുദ്ധ വകുപ്പില്‍നിന്ന് പബ്ലിക് പ്രോസിക്യൂഷന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയുണ്ടായി.

രണ്ട് കേസുകളും പരസ്പര ബന്ധമില്ലാത്തവയാണെങ്കിലും രണ്ടിലും വ്യാപകമായി പിന്തുടരുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അനുചിതമായ ഉള്ളടക്കം പരസ്യമായി പങ്കിടുന്നത് ഉള്‍പ്പെടുന്നവെന്നും ഈ ഉള്ളടക്കം ബഹ്‌റൈനിലെ പൊതു മാന്യത മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ബാധകമായ നിയമങ്ങള്‍ ലംഘിക്കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

ശിക്ഷകള്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്ക് മാത്രമല്ല, അനുചിതമായ ഉള്ളടക്കം പങ്കിടാന്‍ പൊതു പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് പരിഗണിച്ചേക്കാവുന്ന മറ്റുള്ളവര്‍ക്കും പാഠമാണെന്നും സൈബര്‍ ക്രൈം പ്രോസിക്യൂഷന്‍ മേധാവി മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തങ്ങളുമായി വരുന്നതാണെന്നും എല്ലാവരും നിയമം പാലിക്കണമെന്നും ബഹ്‌റൈന്‍ സമൂഹത്തിന്റെ മൂല്യങ്ങളെ മാനിക്കണമെന്നും അവര്‍ പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

Bahrain’s Third Minor Criminal Court has sentenced two individuals to six months in prison and fined each BD 200 for misusing their public social media accounts by posting content deemed offensive to public morals and societal values.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും

Kerala
  •  a day ago
No Image

ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്‌സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും

uae
  •  a day ago
No Image

ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്‌റ്റോറുകള്‍ തുറന്നു

uae
  •  a day ago
No Image

കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും

National
  •  a day ago
No Image

ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ

Kerala
  •  a day ago
No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago