HOME
DETAILS

സെപ്തംബര്‍ 8 ലോക സാക്ഷരത ദിനം

  
backup
September 06 2016 | 19:09 PM

%e0%b4%b8%e0%b5%86%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-8-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4-%e0%b4%a6

അച്ചടിച്ചതോ എഴുതപ്പെട്ടതോ ആയ ഭാഷ സന്ദര്‍ഭോചിതമായി മനസിലാക്കാനും ബോധ്യപ്പെടുത്താനും  സൃഷ്ടിക്കാനും  വിനിമയം ചെയ്യാനും ഗണിക്കാനും ഉപയോഗിക്കാനുമുള്ള കഴിവാണ് സാക്ഷരത എന്നാണ് യുനെസ്‌കോയുടെ നിര്‍വചനം. വിദ്യാഭ്യാസത്തിനു മതങ്ങളും ഇസങ്ങളും നല്‍കുന്ന പ്രാധാന്യം ഏറെ വലുതാണ്. ഇസ്‌ലാമിക ചരിത്രത്തിലെ ബദര്‍യുദ്ധത്തില്‍ തടവില്‍ പിടിച്ച ശത്രുക്കളെ  മോചിപ്പിക്കാന്‍ പ്രവാചകന്‍ മുഹമ്മദ് (സ) മോചനദ്രവ്യമായി ആവശ്യപ്പെട്ടത് പത്തു വിശ്വാസികള്‍ക്ക് അക്ഷരാഭ്യാസം നല്‍കാനായിരുന്നു.  

സാക്ഷരതയും
കേരളവും

ഇന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമാണ് കേരളം. 1991 ഏപ്രില്‍ 18 ന് ആണ് കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടത്. 90.86 ശതമാനമാണ് പ്രഖ്യാപനം നടക്കുമ്പോള്‍ കേരളത്തിലെ സാക്ഷരത. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ സാക്ഷരതാ നിരക്ക് 93.91 ശതമാനമാണ്. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം എന്ന ബഹുമതി 2015 ല്‍ കേരളത്തെ തേടിയെത്തി. ആദിവാസി മേഖലയിലെ സാക്ഷരതാ നിരക്ക് 90 ശതമാനത്തിനു താഴെയായിരുന്നെങ്കിലും 1993 ല്‍ കൊല്ലം ജില്ലയിലെ കൊളത്തുപുഴയില്‍വച്ച് നടന്ന സമ്പൂര്‍ണ ആദിവാസി മേഖല സാക്ഷരത പ്രഖ്യാപനത്തിലൂടെ കേരളത്തിന്റെ ചരിത്രം തന്നെ മാറ്റിമറിച്ചു.


അമ്പതിന്റെ നിറവില്‍

1965 സെപ്തംബര്‍ എട്ടിന്  ഇറാനിലെ ടെഹ്‌റാനില്‍ ചേര്‍ന്ന സമ്മേളനത്തിലാണ്   നിരക്ഷരതാ നിര്‍മാര്‍ജനത്തെക്കുറിച്ച്  ലോക രാഷ്ട്രങ്ങള്‍ ആദ്യമായി ചിന്തിച്ചു തുടങ്ങിയത്. സമ്മേളനത്തിന്റെ സ്മരണ നിലനിര്‍ത്തിക്കൊണ്ട് തൊട്ടടുത്ത വര്‍ഷം മുതല്‍ ലോകമെങ്ങും സെപ്തംബര്‍ എട്ടിന് ലോകസാക്ഷരതാ ദിനമായി ആചരിക്കാന്‍ തുടങ്ങി. സാക്ഷരതാ ദിനാചരണത്തിന്റെ അമ്പതാം വാര്‍ഷികമാണ് ഈ വര്‍ഷം ലോകമെങ്ങും ആഘോഷിക്കുന്നത്. ഓരോ വര്‍ഷവും ഓരോ ആപ്തവാക്യം സാക്ഷരതാ ദിനത്തിന് സ്വന്തമാണ്. യുനെസ്‌കോയുടെ നേതൃത്വത്തില്‍ നടക്കുന്ന സാക്ഷരതാ നിര്‍മാര്‍ജനത്തിന്റെ ഈ വര്‍ഷത്തെ ആപ്തവാക്യം 'റീഡിംഗ് ദ പാസ്റ്റ്, റൈറ്റിംഗ് ദ ഫ്യൂചര്‍' എന്നാണ്.

ആദ്യം

1990 ഫെബ്രുവരി നാലിന്  സമ്പൂര്‍ണ  സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയിലായി എറണാകുളത്തെ തിരഞ്ഞെടുത്തു. ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലുടനീളം നടന്ന സാക്ഷരത യജ്ഞത്തിന്റെ ഫലമായി ഏകദേശം പന്ത്രണ്ടു ലക്ഷം പേരെ വിദ്യാഭ്യാസത്തിലേക്കു കൈപിടിച്ചുയര്‍ത്താന്‍ സാക്ഷരതാ മിഷനു കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ഏഴോം ഗ്രാമപഞ്ചായത്താണ് സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യത്തെ ഗ്രാമപഞ്ചായത്ത്.

ചേലക്കോടന്‍ ആയിഷ

സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപനത്തിലൂടെ പ്രസിദ്ധയായ വനിതയാണ് മലപ്പുറം കാവനൂരിലെ ചേലക്കോടന്‍ ആയിഷ. കേരള സാക്ഷരത മിഷന്റെ ബ്രാന്റ് അംബാസിഡറായിരുന്നു ഈ സാക്ഷരത പ്രവര്‍ത്തക. സ്‌കൂള്‍ വിദ്യാഭ്യാസം കൈവരിച്ചിട്ടില്ലാത്ത ഇവര്‍ സാക്ഷരത പ്രസ്ഥാനത്തിന്റെ സഹായത്തോടു കൂടിയാണ് എഴുതാനും വായിക്കാനും പഠിച്ചത്. തന്റെ അമ്പത്തെട്ടാം വയസിലാണ് സമ്പൂര്‍ണ സാക്ഷരത പദ്ധതിയുമായി ബന്ധപ്പെട്ട് കുറ്റിപുള്ളി പറമ്പ് അങ്കണവാടിയിലെ സാക്ഷരത കേന്ദ്രത്തില്‍ ആയിഷ സാക്ഷരാഭ്യാസത്തിനു ചേര്‍ന്നത്. നാല്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ് തുല്യതാ പരീക്ഷകള്‍ വിജയിച്ച ഇവര്‍ ഈ സമയം കൊണ്ട് കമ്പ്യൂട്ടര്‍ പരിജ്ഞാനവും കരസ്ഥമാക്കി. പഠനത്തിലുള്ള ആയിഷയുടെ മികവു കണ്ടാണ് സാക്ഷരത പ്രഖ്യാപനത്തിന് ഇവരെ തിരഞ്ഞെടുത്തത്. 1991 ഏപ്രില്‍ 18 ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്തുവച്ചു നടന്ന ചടങ്ങിലാണ് ആയിഷ പ്രഖ്യാപനം നടത്തിയത്. 2013 ഏപ്രില്‍ നാലിന്് മരണപ്പെടുമ്പോള്‍ ഇവര്‍ക്ക്  91 വയസുണ്ടായിരുന്നു.

സാക്ഷരതയെന്ന അഗ്നി

സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിനു ശേഷം കേരളത്തില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാനം കൈവന്നു. സാക്ഷരത നേടിയവര്‍ക്കു തുടര്‍പഠനത്തിനുള്ള അവസരമൊരുക്കാനായി തുടര്‍വിദ്യാ കേന്ദ്രങ്ങളും തുല്യതാ പദ്ധതികളും നിലവില്‍വന്നു. സംസ്ഥാന സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി എന്ന സ്വയംഭരണ സ്ഥാപനത്തിനു രൂപം നല്‍കി. 1998 ഒക്ടോബര്‍ രണ്ടിന്  സ്ഥാപനത്തിനു കീഴില്‍ കേരളത്തില്‍ തുടര്‍വിദ്യാഭ്യാസ പദ്ധതിക്കു തുടക്കം കുറിച്ചു. കേരളത്തിന്റെ സമഗ്ര സാക്ഷരത ലക്ഷ്യമാക്കി വിവിധ ജില്ലകളില്‍ വിവിധ പദ്ധതികള്‍ നടന്നു വരുന്നുണ്ട്. പാലക്കാട് ജില്ലയില്‍ നടക്കുന്ന ആദിവാസി സാക്ഷരതാ പദ്ധതി, കോഴിക്കോട് ജില്ലയിലെ ഉണര്‍വ്, വയനാട് ജില്ലയിലെ അക്ഷരദീപം പദ്ധതി, മലപ്പുറം ജില്ലയില്‍ നടക്കുന്ന തീരജ്യോതി തുടങ്ങിയ പദ്ധതികള്‍ ഇവയില്‍പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  25 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  25 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago