മഞ്ചേരി മെഡിക്കല്‍ കോളജ്: യു.ഡി.എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു
മഞ്ചേരി: മഞ്ചേരി ജനറല്‍ ആശുപത്രി നഷ്ടപ്പെടുത്തുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടികള്‍ക്കെതിരേയും മെഡിക്കല്‍ കോളജിന്റെ ദുരവസ്ഥക്കെതിരേയും ശക്തമായ ബഹുജനപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ മഞ്ചേരി നിയോജക മണ്ഡലം യു.ഡി.എഫ് യോഗം തീരുമാനിച്ചു. ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവയുടെ നിജസ്ഥിതിയെ കുറിച്ച് മുഖ്യമന്ത്രി, വകുപ്പ്മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് നിവേദനം നല്‍കും.
അനുകൂല നടപടികള്‍ ഇല്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിക്ക് വേണ്ടി ബജറ്റില്‍ അനുവദിച്ച 10 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാറിന്റെ സാമ്പത്തികസ്ഥിതി അനുവദിക്കുന്നില്ലെന്ന് വകുപ്പ് സെക്രട്ടറി അഡ്വ. ഉമ്മര്‍ എം.എല്‍.എക്ക് നല്കിയ കത്തില്‍ സൂചിപ്പിച്ചിരുന്നു. ജനറല്‍ ആശുപത്രി ഒരു കാരണവശാലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്ന് യോഗം തീരുമാനിച്ചു.
ചെയര്മാന് ടി.പി വിജയകുമാര്‍ അധ്യക്ഷനായി. അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, അഡ്വ. യു.എ ലത്തീഫ്, വല്ലാഞ്ചിറ മുഹമ്മദലി, അസീസ് ചീരാന്തൊടി, പ്രൊഫ. ഹരിപ്രിയ, അഡ്വ. എന്‍.സി ഫൈസല്‍, വി.പി ഫിറോസ്, എം അഹമ്മദ് നാണി, ടി.പി രാമചന്ദ്രന്, വല്ലാഞ്ചിറ ഹുസൈന്, കണ്ണിയന്‍ അബൂബക്കര്‍, ഇ.ടി മോയിന്‍കുട്ടി, ടി കുഞ്ഞിപ്പ, വല്ലാഞ്ചിറ മജീദ്, പി.എച്ച് ഷമീം, എന്‍.പി മുഹമ്മദ്, അഡ്വ. ബീനാജോസഫ്, ഹനീഫ മേച്ചേരി, സലീല്‍ പാണ്ടിക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."