HOME
DETAILS

പേപ്പർ ടിക്കറ്റുകൾക്ക് വിട: അബൂദബി അൽ വഹ്ദ മാളിൽ എഐ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു

  
Web Desk
July 26 2025 | 11:07 AM

Goodbye Paper Tickets AI-Powered Smart Parking System Arrives at Abu Dhabis Al Wahda Mall

 

അബൂദബി: അൽ വഹ്ദ മാളിലെ പാർക്കിംഗ് സംവിധാനം കൂടുതൽ സുഗമമാക്കുന്നു. അത്യാധുനിക എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് പുതിയ സ്മാർട്ട് പാർക്കിംഗ് സംവിധാനം അടുത്ത ആഴ്ച മുതൽ നിലവിൽ വരും. പേപ്പർ ടിക്കറ്റുകളുടെയും മറ്റ് തടസ്സങ്ങളുടെയും ഉപയോ​ഗം ഇല്ലാതാക്കുന്ന പാർക്കോണിക്‌സിന്റെ ഈ നൂതന സംവിധാനം, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

പാർക്കിം​ഗ് സ്ഥലത്ത് വാഹനങ്ങൽ  പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും നിരീക്ഷിക്കാൻ ANPR സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ സംവിധാനം, പാർക്കിംഗ് പ്രക്രിയയെ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അൽ വഹ്ദ മാളിന്റെ ജനറൽ മാനേജർ മായങ്ക് പാൽ പറഞ്ഞു. ഇതോടെ പരമ്പരാഗത ടിക്കറ്റ് സംവിധാനം താൽക്കാലികമായി നിർത്തിവച്ച്, കോൺടാക്റ്റ്‌ലെസ് പ്ലാറ്റ്‌ഫോമിലേക്ക് അൽ വഹ്ദ മാൾ മാറും. പുതിയ എഐ സാങ്കേതികവിദ്യ വരുന്നതോടുകൂടി വാഹനങ്ങൾ പ്രവേശിക്കുമ്പോഴും, പുറത്ത്പോകുമ്പോഴും പോയിന്റുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കും," മായങ്ക് പാൽ വ്യക്തമാക്കി. പാർക്കിംഗ് ഫീസ് നിരക്കുകൾ മാറ്റമില്ലാതെ തുടരും. രാവിലെ 8 മുതൽ 10 മണി വരെ മണിക്കൂറിന് 10 ദിർഹം ഈടാക്കും. രാവിലെ 10 മണിക്ക് ശേഷം ആദ്യ മൂന്ന് മണിക്കൂർ സൗജന്യമാണ്. തുടർന്നുള്ള നിരക്കുകൾ ഇപ്രകാരമാണ്:

3-4 മണിക്കൂർ: 10 ദിർഹം
4-5 മണിക്കൂർ: 20 ദിർഹം
5-6 മണിക്കൂർ: 30 ദിർഹം
6-7 മണിക്കൂർ: 50 ദിർഹം
7 മണിക്കൂറിനു മുകളിൽ: 100 ദിർഹം

എങ്ങനെ പ്രവർത്തിക്കും?

ANPR സാങ്കേതികവിദ്യ വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റ് സ്കാൻ ചെയ്ത് പാർക്കിംഗിന് എടുക്കുന്ന സമയം സ്വയം രേഖപ്പെടുത്തും. ഇതുവഴി പാർക്കിംഗ് ഫീസ് കൃത്യമായി കണക്കാക്കും. ദുബായിലെ സമാന സംവിധാനങ്ങൾ സാലിക്കുമായി സംയോജിപ്പിച്ച് ഫീസ് നേരിട്ട് അക്കൗണ്ടിൽ നിന്ന് കുറയ്ക്കുന്നുണ്ടെങ്കിലും, അൽ വഹ്ദ മാളിൽ സന്ദർശകർക്ക് മൊബൈൽ ആപ്പ്, QR കോഡുകൾ, അല്ലെങ്കിൽ പേ സ്റ്റേഷനുകൾ വഴി പണമടയ്ക്കാം. പണമോ കാർഡോ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം. പാർക്കിംഗ് ഏരിയകളിൽ ഈ പുതിയ എഐ സാങ്കേതികവിദ്യ സുഗമമാക്കാൻ പ്രത്യേകം ജീവനക്കാരും ഉണ്ടാകും.

ഷോപ്പർമാർക്ക് ആനുകൂല്യങ്ങൾ

ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള ഉപഭോക്തൃ സേവന കൗണ്ടറുകളിൽ പർച്ചേസ് രസീതും വാഹന പ്ലേറ്റ് നമ്പറും ഹാജരാക്കി ഷോപ്പർമാർക്ക് പാർക്കിംഗ് വാലിഡേഷനോ സൗജന്യ സമയ വിപുലീകരണമോ ലഭിക്കും. ഇതിന് കുറഞ്ഞ ചെലവ് ആവശ്യമില്ല. ഈ എഐ സാങ്കേതിക സംവിധാനം അൽ വഹ്ദ മാളിലെ പാർക്കിംഗ് അനുഭവത്തെ കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമാക്കുമെന്നാണ് പ്രതീക്ഷ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത; ശക്തമായ കാറ്റ് വീശാനും സാധ്യത

Kerala
  •  3 days ago
No Image

വയനാട് ദുരിതബാധിതർക്കുള്ള സഹായം: 'മോദി ആദ്യം തഴുകി,  പിന്നെ കരണത്തടിച്ചു'

Kerala
  •  3 days ago
No Image

സംസ്ഥാനത്ത ഐഎഎസ് തലപ്പത്ത് വമ്പൻ അഴിച്ചുപണി; നാല് കളക്ടർമാർ അടക്കം 25 ഉദ്യോഗസ്ഥർക്ക് മാറ്റം

Kerala
  •  3 days ago
No Image

വയനാട് ഉരുൾപൊട്ടലിൽ വീട് ലഭിക്കാതെ ദുരന്തബാധിതർ; സർക്കാർ  ഇതുവരെ ചെലവഴിച്ചത് 113.58 കോടി മാത്രം; ദുരിതാശ്വാസ നിധിയിൽ 772.11 കോടി

Kerala
  •  3 days ago
No Image

ലുലുവിന്റ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ദമ്മാമിൽ പ്രവർത്തനമാരംഭിച്ചു

Saudi-arabia
  •  3 days ago
No Image

ഉരുൾ, ഇരുൾ, ജീവിതം: മരണമെത്തുന്ന നേരത്ത് ഉറ്റവരെ തിരഞ്ഞ്... 

Kerala
  •  3 days ago
No Image

ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങളിൽ ട്രാക്കിങ് ഡിവൈസ് നിർബന്ധമാക്കിയ നടപടിക്കെതിരെ ഹരജി

Kerala
  •  3 days ago
No Image

ഇത്തവണയും ഓണപ്പരീക്ഷയ്ക്ക് പൊതുചോദ്യപേപ്പറില്ല; ചോദ്യപേപ്പർ സ്‌കൂളിൽ തന്നെ തയ്യാറാക്കണം, പ്രതിഷേധം

Kerala
  •  3 days ago
No Image

രക്തക്കൊതി തീരാതെ ഇസ്റാഈൽ; ഗസ്സയിൽ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം 60,000 കവിഞ്ഞു

International
  •  3 days ago
No Image

ബ്രിട്ടന്റെ മുന്നറിയിപ്പ്: ഇസ്രാഈൽ വെടിനിർത്തൽ നടപ്പിലാക്കിയില്ലെങ്കിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും

International
  •  4 days ago