HOME
DETAILS

മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; നീതി തേടി സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം ഛത്തീസ്ഗഢിലേക്ക്

  
Web Desk
July 29 2025 | 05:07 AM

Nuns Arrested on Human Trafficking Charges Sister Preethi Marys Family Seeks Justice in Chhattisgarh



റായ്പൂർ: ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നീതി ആവശ്യപ്പെട്ട് സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും അങ്കമാലി എം.എൽ.എ. റോജി എം. ജോണും ഛത്തീസ്ഗഢിലേക്ക് യാത്ര തിരിച്ചു. നിരപരാധികളെ വേട്ടയാടുകയാണ് ഛത്തീസ്ഗഢ് പൊലിസ് എന്ന് കുടുംബം ആരോപിക്കുന്നു. പ്രിയപ്പെട്ടവർക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ. ഈ വിഷയം ജനശ്രദ്ധയിൽ കൊണ്ടുവരാനും ഛത്തീസ്ഗഢിലെ അധികാരികളെ സമ്മർദ്ദത്തിലാക്കാനും എം.എൽ.എ.യുടെ സാന്നിധ്യം സഹായകമാകുമെന്നും കുടുംബം വിശ്വസിക്കുന്നു.

കന്യാസ്ത്രീകൾക്കൊപ്പം യാത്ര ചെയ്തിരുന്ന കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കൊണ്ടുപോകുകയായിരുന്നുവെന്ന് ആരോപിച്ചാണ് ബജ്റംഗ് ദൾ പ്രവർത്തകർ ഇവരെ തടഞ്ഞത്. തുടർന്ന് ടി.ടി.ഇ.യുടെ വിവരത്തെ അടിസ്ഥാനമാക്കി റെയിൽവേ പൊലിസ് എത്തി കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ, കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരം തങ്ങളോടൊപ്പം വന്നതാണെന്നും ഒരു ആശുപത്രിയിലെ ജോലിക്കായാണ് യാത്ര ചെയ്തതെന്നും കന്യാസ്ത്രീകൾ പൊലിസിനോട് വ്യക്തമാക്കി. കന്യാസ്ത്രീകൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയതെന്നാണ് റിപ്പോർട്ട്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റം എന്നിവയാണ് ഇവർക്കെതിരെ എഫ്.ഐ.ആറിലുള്ളതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

വെള്ളിയാഴ്ചയാണ് സിറോ മലബാർ സഭയുടെ കീഴിൽ ആലപ്പുഴ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന മേരി, പ്രീതി ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തിലുള്ള ആഗ്രയിലെ ഹോളി ഫാതിമ ആശുപത്രിയിലേക്ക് ജോലിക്ക് പോകാനായി കന്യാസ്ത്രീകക്കൊപ്പം യാത്രചെയ്യുകയായിരുന്ന 19നും 22 നും ഇടയ്ക്ക് പ്രായമുള്ള യുവതികളെയും യുവാവിനെയുമാണ് തടഞ്ഞുവയ്ക്കുകയും കൈൾയേറ്റംചെയ്യുകയും ചെയ്തത്. പാറ്റ്‌ഫോം ടിക്കറ്റ് പരിശോധന നടത്തുന്നതിനിടെ കന്യാസ്ത്രീകൾക്കൊപ്പം ഹിന്ദു പെൺകുട്ടികളും യാത്രചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ടി.ടി.ഇ ഇവരെ തടഞ്ഞുവയ്ക്കുകയും തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകരെ അറിയിക്കുകയുമായിരുന്നു. ഇതോടെ ഒരുകൂട്ടം അക്രമികൾ സ്‌റ്റേഷനിലെത്തി ഇവരെ ചോദ്യംചെയ്യുകയും ശാരീരികമായി കൈയേറ്റത്തിന് മുതിരുകയുംചെയ്തു. പെൺകുട്ടികളെയും ആൺകുട്ടിയെയും മതപരിവർത്തനത്തിന് കൊണ്ടുപോകുകയാണെന്നും സംഭവം മനുഷ്യക്കടത്താണെന്നും ആരോപിച്ചായിരുന്നു ബജ്‌റംഗ്ദൾ അക്രമം. ലൗ ജിഹാദ് തടയാനെന്ന് അവകാശപ്പെട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന വിവാദമായ മതപരിവർത്തന നിരോധനനിയമം ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരായ നടപടി.

മാതാപിതാക്കളുടെ അനുവാദത്തോടെയാണ് കന്യാസ്ത്രീകൾക്കൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതെന്ന് പെൺകുട്ടികൾ കരഞ്ഞുപറഞ്ഞ് അപേക്ഷിച്ചെങ്കിലും അക്രമികൾ അത് അവഗണിച്ച് അവഹേളനം തുടർന്നു. മാതാപിതാക്കൾ സ്വന്തം ആധാർ കാർഡുകളുടെ പകർപ്പുകൾ സഹിതം രേഖാമൂലമുള്ള സമ്മതപത്രം നൽകിയത് സമർപ്പിച്ചെങ്കിലും അക്രമികൾ അത് അവഗണിക്കുകയായിരുന്നു. പിന്നീട് റെയിൽവെ പൊലിസെത്തി മൂന്ന് യുവതികളെയും ദുർഗിലെ വനിതാ ക്ഷേമ സമിതി കേന്ദ്രത്തിലേക്ക് മാറ്റി. ബജ്‌റംഗ്ദളിന്റെ പരാതിയിൽ പിന്നീട് പ്രീതി മേരിയെയും വന്ദന ഫ്രാൻസിസിനെയും ദുർഗ് റെയിൽവേ പൊലിസ് അറസ്റ്റ്‌ചെയ്തു. 

മാതാപിതാക്കളെ പൊലിസ് ബന്ധപ്പെട്ടെങ്കിലും തങ്ങളുടെ അറിവോടെയാണ് ക്രിസ്ത്യൻ സ്ഥാപനത്തിൽ മക്കൾ ജോലിക്ക് പോയതെന്ന് അവർ മറുപടി പറഞ്ഞെങ്കിലും പെൺകുട്ടികളെ കേന്ദ്രത്തിൽനിന്ന് വിട്ടയച്ചില്ല. ഗ്രാമത്തലവനും പെൺകുട്ടികളുടെ മാതാപിതാക്കളും ദുർഗിലെത്തിയിട്ടുണ്ട്. സംഭവത്തിൽ ഛത്തിസ്ഗഡിലെ കത്തോലിക്കാ സഭാ നേതൃത്വം അപലപിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിൽ ആശങ്കയുണ്ടെന്ന് കർദിനാൾ ഓസ്വാൾഡ് ഗ്രാസിയസ് പറഞ്ഞു. പൂർണ്ണമായും അടിസ്ഥാനരഹിതവും തെറ്റായതുമായ ആരോപണങ്ങളാണെന്നും 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങൾക്കിടയിൽ കന്യാസ്ത്രീകളുടെ മൊഴികൾ പോലും രേഖപ്പെടുത്താൻ പൊലിസിന് കഴിഞ്ഞില്ലെന്നും ഛത്തിസ്ഗഡ് ക്രിസ്ത്യൻ ഫോറം അധ്യക്ഷൻ അരുൺ പന്നാലാൽ പറഞ്ഞു.

ഈ അറസ്റ്റിനെതിരെ നിയമപോരാട്ടം ശക്തമാക്കാൻ യു.ഡി.എഫ് എം.പി.മാരായ എൻ. കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹ്നാൻ എന്നിവരടങ്ങുന്ന സംഘം റായ്പൂരിലെത്തി. ഇവർ ഇന്ന് ദുർഗിലെക്ക് പോകുമെന്നാണ് വിവരം. മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശമാണെന്ന് എം.പി.മാർ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു നേരെയുള്ള കടന്നുകയറ്റമാണെന്നും അവർ വിമർശിച്ചു. ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ച് യു.ഡി.എഫ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

സംഭവം കേരളത്തിലും രാജ്യവ്യാപകമായും വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി, കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. റായ്പൂർ അതിരൂപതയിലെ വൈദികൻ സാബു ജോസഫ് ഉൾപ്പെടെയുള്ള സഭാ നേതാക്കളും കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെടലുകൾ നടത്തുന്നുണ്ട്.

 

Sister Preethi Mary’s family, along with Angamaly MLA Roji M. John, has traveled to Chhattisgarh seeking justice after nuns were arrested on human trafficking charges. The family alleges that the Chhattisgarh police are targeting innocent people



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമെന്ന് യുവതി

Kerala
  •  13 days ago
No Image

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  13 days ago
No Image

യുഗാന്ത്യം; എതിരാളികളെ വിറപ്പിച്ച ഓസ്‌ട്രേലിയൻ ഇതിഹാസം ടി-20യിൽ നിന്നും വിരമിച്ചു

Cricket
  •  13 days ago
No Image

ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്

Kerala
  •  13 days ago
No Image

അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രി; നല്ല പരിചയ സമ്പന്നന്‍

uae
  •  13 days ago
No Image

25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില്‍ കുടുംബം കൂടെയുള്ളപ്പോള്‍

Saudi-arabia
  •  13 days ago
No Image

പേടിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരത്തെ

Kerala
  •  13 days ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും

Kerala
  •  13 days ago
No Image

പട്‌നയെ ഇളക്കിമറിച്ച് ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമാക്കി രാഹുല്‍ ഗാന്ധി; പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് പൊട്ടിച്ചു; ഇനി ഹൈഡ്രജന്‍ ബോംബ്

National
  •  13 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലെത്താം; നിലവില്‍ തടസങ്ങളില്ലെന്ന് സ്പീക്കര്‍

Kerala
  •  14 days ago