HOME
DETAILS
MAL
തീരദേശത്തെ അക്രമം; നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പരാതി
backup
September 06 2016 | 19:09 PM
താനൂര്‍ മണ്ഡലത്തിലെ ഉണ്യാല്‍, തിരൂര്‍ മണ്ഡലത്തിലെ വെട്ടം ആലിന്‍ചുവട് പ്രദേശങ്ങളില്‍ നടക്കുന്ന സി.പി.എം അക്രമത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട പ്രദേശവാസികള്‍ നല്കിയ പരാതി കമ്മിഷന് സ്വീകരിച്ചു.
റമദാന് കാലത്ത് പറവണ്ണയില്‍ സി.പി.എം നടത്തിയ ആക്രമണത്തില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായും ഇതുവരെ നഷ്ട പരിഹാരം ലഭ്യമായിട്ടില്ലെന്നും അക്രമസംഭവങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ പൊലിസ് നീതിപൂര്‍വം ഇടപെടണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
വീട്ടമ്മമാരുള്‍പ്പടെ 22 പേരാണ് പരാതി നല്‍കിയത്. ഇതു സംബന്ധിച്ച് കമ്മിഷന് റിപ്പോര്‍ട്ട് തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."