
ധര്‍മസ്ഥലയില്‍ നിന്ന് വീണ്ടും മനുഷ്യാസ്ഥികൂടം കണ്ടെത്തി; കണ്ടെത്തിയത് ഒന്നിലധികം പേരുടെ അസ്ഥികള്‍ എന്ന് സൂചന

മംഗളുരു: ധര്‍മസ്ഥലയില്‍ നിന്ന് വീണ്ടും അസ്ഥികള്‍ കണ്ടെത്തി. പതിനൊന്നാം സ്‌പോട്ടില്‍ നിന്ന് മാറി വനത്തിലാണ് അസ്ഥികള്‍ കണ്ടെത്തിയത്. താടിയെല്ലുകളും മറ്റ് അസ്ഥിഭാഗങ്ങളുമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്നാണ് വിവരം.
ധര്‍മസ്ഥലയിലെ ഇന്നത്തെ തിരച്ചില്‍ പൂര്‍ത്തിയായി. മൂന്ന് സ്‌പോട്ടുകളിലാണ് ഉദ്യോഗസ്ഥര്‍ ഇന്ന് തിരച്ചില്‍ നടത്തിയത്. ഇന്നലെ ഞായറാഴ്ച ആയിരുന്നതിനാല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയിരുന്നില്ല.
ഇന്നത്തെ തിരച്ചിലോടെ 13 സ്ഥലങ്ങളിലേയും തിരച്ചില്‍ പൂര്‍ത്തിയാക്കാനായിരുന്നു ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ സെറ്റല്ല വര്‍ഗീസിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. ഇതിനിടെ കേസിലെ സാക്ഷിയെ ഭീഷണിപ്പടുത്തിയ എസ്‌ഐടി സംഘത്തിലെ പൊലിസ് ഓഫീസറെ മാറ്റാത്തത്തില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
1995-നും 2014-നും ഇടയിൽ ധർമ്മസ്ഥലയിൽ നടന്നെന്ന് ആരോപിക്കപ്പെടുന്ന നൂറുകണക്കിന് അനധികൃത ശവസംസ്കാരങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഈ കാലയളവിലെ അസ്വാഭാവിക മരണ റിപ്പോർട്ടുകളുടെ രേഖകൾ ശേഖരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. എസ്‌ഐടി രൂപീകരണത്തിന് ശേഷം ഡിജിപി മൊഹന്തിയുടെ നിർദേശപ്രകാരം ബെൽത്തങ്ങാടി പൊലിസ് ആർക്കൈവുകളിൽ നിന്ന് ചില രേഖകൾ തിരുത്തപ്പെട്ടതോ കാണാതായതോ ആയ രീതിയിലാണെങ്കിലും നിർണായക തെളിവുകൾ സംരക്ഷിക്കാൻ കഴിഞ്ഞതായാണ് വിവരം.
അസ്ഥികൂട അവശിഷ്ടങ്ങൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചതായി പൊലിസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇവയുടെ പ്രായം, ലിംഗഭേദം, മരണകാരണം എന്നിവ നിർണയിക്കാനാണ് നടപടി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ധർമ്മസ്ഥലയിൽ കൂട്ടക്കൊല, ബലാത്സംഗം, അനധികൃത ശവസംസ്കാരങ്ങൾ എന്നിവ നടന്നതായുള്ള ആരോപണങ്ങളെ തുടർന്നാണ് സംസ്ഥാന സർക്കാർ എസ്‌ഐടി രൂപീകരിച്ചത്.
1995-നും 2014-നും ഇടയിൽ ധർമ്മസ്ഥലയിൽ ശുചിത്വ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഒരു വ്യക്തി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും മൃതദേഹങ്ങൾ ഉൾപ്പെടെ നിരവധി മൃതദേഹങ്ങൾ അനധികൃതമായി സംസ്കരിക്കാൻ തന്നെ നിർബന്ധിച്ചതായി അദ്ദേഹം ആരോപിച്ചിരുന്നു. ചില മൃതദേഹങ്ങളിൽ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു.
another human skeleton has been discovered at dharmasthala, with initial findings suggesting the bones could be from more than one person.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍
Kerala
• 12 hours ago
കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു
Kerala
• 12 hours ago
ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു
National
• 13 hours ago.png?w=200&q=75)
ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി
National
• 13 hours ago
ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും
oman
• 13 hours ago
ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്
Kerala
• 14 hours ago
പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ
National
• 14 hours ago
'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim
Saudi-arabia
• 14 hours ago
ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും
Kerala
• 14 hours ago
വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി
National
• 14 hours ago
ദുബൈയിലെ മാളുകളിലെ വാപ്പിംഗിനെതിരെ പ്രതിഷേധം ശക്തം; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി
uae
• 15 hours ago
ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നുവെന്ന് ആരോപണം: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി തീരുവ 50% ആയി ഉയർത്തി ട്രംപ്
International
• 15 hours ago
ജാഗ്വാറിന്റെ റീബ്രാൻഡിംഗ് വിവാദം: പുതിയ സിഇഒ നിയമനവും ട്രംപിന്റെ വിമർശനവും
International
• 16 hours ago
യുഎഇയില്‍ കാറുകള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്; പ്രവണതയ്ക്ക് പിന്നിലെ കാരണമിത്
uae
• 16 hours ago
യുഎഇ ചുട്ടുപൊള്ളുമ്പോള്‍ അല്‍ഐനിലെ മരുഭൂമിയില്‍ മഴയും ഇടിമിന്നലും; കാരണം ഈ ഇന്ത്യന്‍ സാന്നിധ്യമെന്ന് വിദഗ്ധര്‍ | Al Ain rain
uae
• 17 hours ago
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: വ്യാപക സംഘർഷം; യു.ഡി.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട് ആക്രമിച്ചു
Kerala
• 18 hours ago
റൈഡർമാരുടെ പ്രിയ മോഡൽ: ട്രയംഫ് ത്രക്സ്റ്റൺ 400 ഇന്ത്യയിൽ പുറത്തിറങ്ങി
auto-mobile
• 18 hours ago
വിവാദ പരാമര്‍ശം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
Kerala
• 18 hours ago
മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാർഥികളിൽ ആത്മഹത്യ പ്രവണത വർധിക്കുന്നു: സീലിംഗ് ഫാനുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കും|RGUHS
National
• 16 hours ago
സമസ്ത 100-ാം വാര്‍ഷിക മഹാ സമ്മേളനം; കന്യാകുമാരിയിൽ നിന്നും മംഗലാപുരത്തേക്ക് സന്ദേശ യാത്ര നടത്തും
Kerala
• 17 hours ago
'സമസ്ത 100-ാം വാർഷിക മഹാസമ്മേളനം'; സ്വാഗതസംഘം സെൻട്രൽ ഓഫീസ് ഉദ്ഘാടനം ചെയ്തു
organization
• 17 hours ago