
സമസ്ത ഗ്രാൻ്റ് മീലാദ് കോൺഫറൻസ് ഓഗസ്റ്റ് 30 ന് യുഎഇയിൽ

ദുബൈ: യുഎഇ സുന്നി കൗൺസിൽ നേതൃത്വത്തിൽ ഓഗസ്റ്റ് 30ന് സമസ്ത ഗ്രാൻഡ് മീലാദ് കോൺഫറൻസ് വിപുലമായി സംഘടിപ്പിക്കുന്നു. മത സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ഉള്ള പ്രമുഖർ പ്രോഗ്രാമിൽ സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗതസംഘ രൂപീകരണം ദുബായ് സുന്നി സെൻററിൽ വച്ച് നടന്നു. സുന്നി കൗൺസിൽ പ്രസിഡണ്ട് സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി ഉദ്ഘാടനം ചെയ്തു.
യുഎഇയുടെ വിവിധ ഭാഗങ്ങളിലെ സെന്റെറുകളുടെയും സുന്നി കൗൺസിലിൽ കീഴ്ഘടകങ്ങളുടെയും നേതൃത്വത്തിൽ ഉൽബോധന സദസ്സുകൾ, മദ്ഹ് റസൂൽ പ്രഭാഷണങ്ങൾ, വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾ, ഇശ്ഖ് മജ്ലിസുകൾ, അന്നദാനം , പ്രവാചക ചരിത്ര ദർശനങ്ങൾ, മൗലിദ് - ബുർദ സദസ്സുകൾ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ ഈ റബീഉൽ അവ്വൽ കാലയളവിൽ സംഘടിപ്പിക്കും.
സ്വദേശികളും വിദേശികളും സംബന്ധിക്കുന്ന കോൺഫറൻസിൽ പ്രവർത്തക ക്യാമ്പ്, മദ്ഹു റസൂൽ പ്രഭാഷണം, ബുർദ പാരായണം, ആയിരങ്ങൾ പങ്കെടുക്കുന്ന മൗലിദ് സദസ്സ്, ഇശ്ഖ് മജ്‌ലിസ് എന്നിവ നടക്കും.
ദുബൈ സുന്നി സെൻ്റർ ഉപദേശക സമിതി അംഗം സയ്യിദ് അബ്ദുൽ ഹകീം തങ്ങൾ അൽ ബുഖാരി യുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ അബുദാബി സുന്നി സെൻ്റർ പ്രസിഡൻ്റ് സയ്യിദ് അബ്ദുർറഹ്മാൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
സുപ്രഭാതം സിഇഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ ആമുഖ ഭാഷണം നടത്തി. അബ്ദുൽ ജലീൽ ദാരിമി ദുബൈ, അസ്കർ അലി തങ്ങൾ കർണാടക, മൻസൂർ മൂപ്പൻ, സയ്യിദ് ഷഹീൻ തങ്ങൾ അബുദാബി, കെ ടി അബ്ദുൽ ഖാദർ ദുബൈ, ഹാരിസ് ബാഖവി അബുദാബി,ഹൈദർ ഹുദവി, കബീർ ഹുദവി അബുദാബി ,അബ്ദു റഷീദ് ദാരിമി, ശാഫി ഇരിങ്ങാവൂർ , വിവിധ സെന്ററുകളുടെ നേതാക്കൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ് കെ എസ് എസ് എസ് നേതാക്കൾ, സ്റ്റേറ്റ് ഭാരവാഹികൾ, പ്രവർത്തകർ സംബന്ധിച്ചു.
ദുബൈ സുന്നി സെൻ്റർ ജനറൽസെക്രട്ടറി ഷൗക്കത്തലി ഹുദവി സ്വാഗതവും വൈസ് പ്രസിഡൻ്റ് ഷക്കീർ ഹുസൈൻ തങ്ങൾ ദുബൈ നന്ദിയും പറഞ്ഞു.
the samastha grand milad conference will take place in the uae on august 30, bringing together scholars and followers for a spiritual gathering and religious discourse.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യയിൽ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു: വ്യാജ വാർത്തകളും ദുരുപയോഗവും കാരണം
National
• 2 hours ago
അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരെ വീണ്ടും വംശീയ ആക്രമണം; മലയാളിയായ ആറ് വയസ്സുകാരിക്കും സൂസ് ഷെഫിനും ക്രൂര മർദനം-Racist Attacks in Ireland
International
• 2 hours ago
സ്‌നേഹത്തിന്റെ വെളിച്ചമായിരുന്നു ശിഹാബ് തങ്ങള്‍: ഫാ. ഗീവര്‍ഗീസ് മാത്യു
uae
• 3 hours ago
അഴിമുഖത്ത് ശക്തമായ തിരയില്‍ പെട്ട് മത്സ്യബന്ധത്തിനത്തിനു പോയി തിരിച്ചുവരുന്ന വള്ളം മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു
Kerala
• 3 hours ago
ധർമ്മസ്ഥലയിൽ സംഘർഷം: സൗജന്യയുടെ അമ്മാവന്റെ വാഹനം ആക്രമിക്കപ്പെട്ടു, പ്രദേശത്ത് കർശന സുരക്ഷ
National
• 3 hours ago
യു.എ.ഇ പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
uae
• 3 hours ago
തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ അഞ്ച് പേർക്ക് കാഴ്ച നഷ്ടം; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരായ അച്ഛനും മകനുമെതിരെ കേസ്
National
• 3 hours ago
മണ്ണാര്‍മലയില്‍ വീണ്ടും പുലി: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലേക്ക് പുലി അടുക്കുന്നില്ല; കാമറയില്‍ പതിഞ്ഞു ദൃശ്യങ്ങള്‍
Kerala
• 3 hours ago
റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു | Pravasi Death
Saudi-arabia
• 4 hours ago
മെറ്റയുടെ 1 ബില്യൺ ഡോളർ ഓഫർ നിരസിച്ച് മീര മുരാതി; സക്കർബർഗിന്റെ പ്രതികരണം ഇങ്ങനെ
latest
• 5 hours ago
കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍
Kerala
• 12 hours ago
കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു
Kerala
• 12 hours ago
ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു
National
• 12 hours ago.png?w=200&q=75)
ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി
National
• 13 hours ago
ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും
Kerala
• 14 hours ago
വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി
National
• 14 hours ago
പാഠപുസ്തകത്തില്‍ ഇനി ടിപ്പുവില്ല; ആംഗ്ലോ-മൈസൂര്‍ യുദ്ധവും, ഹൈദരലിയും പുറത്ത്; പാഠഭാഗങ്ങള്‍ തിരുത്തി എന്‍സിഇആര്‍ടി
National
• 14 hours ago
ദുബൈയിലെ മാളുകളിലെ വാപ്പിംഗിനെതിരെ പ്രതിഷേധം ശക്തം; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി
uae
• 15 hours ago
ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും
oman
• 13 hours ago
ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്
Kerala
• 13 hours ago
പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ
National
• 14 hours ago