
ഫോൺ ചോർത്തൽ; ഹെെക്കോടതി ഇടപെട്ടു; പിവി അൻവറിനെതിരെ കേസെടുത്ത് പൊലിസ്

മലപ്പുറം: ഫോൺ ചോർത്തലിൽ മുൻ എംഎൽഎ പി വി അൻവറിനെതിരെ കേസെടുത്ത് പൊലീസ്. ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, ടെലികമ്യൂണിക്കേഷൻ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. പിവി അൻവറിനെ പ്രതിചേർത്ത് കേസെടുക്കണമെന്ന് ഹെെക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ സെപ്തംബർ 1ന് മലപ്പുറം ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ താൻ പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോൺ കോളുകൾ ചോർത്തിയിട്ടുണ്ടെന്ന് പി വി അൻവർ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പരാതി നൽകിയതിനാൽ തന്റെ ഫോണും ചേർത്തിയിട്ടുണ്ടെന്നും, അൻവറിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുരുഗേഷ് നരേന്ദ്രൻ പോലീസിനെ സമീപിച്ചത്. എന്നാൽ പരാതിയിൽ കാര്യമായ നടപടി പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
തുടർന്ന് പരാതിക്കാരൻ ഹെെക്കോടതിയിൽ ഹരജി നൽകി. കോടതി അൻവറിനെതിരെ കേസെടുക്കാൻ പൊലിസിന് നിർദേശം നൽകുകയും ചെയ്തു. വ്യക്തികളുടെ അനുമതിയില്ലാതെ ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശമായ സ്വകാര്യത ലംഘിച്ച് നിയമവിരുദ്ധമായി ഫോൺ ചോർത്തിയത് കേസെടുക്കാവുന്ന ഗൗരവകരമായ കുറ്റകൃത്യമാണെന്ന് കോടതി നീരിക്ഷിച്ചു.
മുന്‍പ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നാണ് പൊലിസ് പറഞ്ഞത്. ഡിവൈഎസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കേസെടുക്കാവുന്ന ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലിസ് മുന്‍പ് പറഞ്ഞത്.
സ്വര്‍ണകടത്ത്, കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് ഫോണ്‍ ചോര്‍ത്തിയതെന്നായിരുന്നു അന്‍വറിന്റെ ന്യായീകരണം.
Police have registered a case against former MLA P.V. Anwar for alleged phone tapping, based on a complaint from Kollam resident Murugesh Narendra. The case is filed under the IT Act and Telecommunication Act, following a High Court order.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമിത് ഷായ്ക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയെന്ന കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം
National
• 21 hours ago
2026 ഫിഫ ലോകകപ്പിനുള്ള വിസ അപേക്ഷകൾ സ്വാഗതം ചെയ്ത് ദോഹയിലെ യുഎസ് എംബസി
qatar
• a day ago
ചേട്ടാ എന്ന് വിളിച്ചില്ല; കോട്ടയത്ത് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം
Kerala
• a day ago
എംആർ അജിത്കുമാർ ട്രാക്ടറിൽ ശബരിമലയിലേക്ക് യാത്ര ചെയ്ത സംഭവം; തുടർനടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി
Kerala
• a day ago
ഇന്ത്യൻ ടീമിൽ എതിരാളികളെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സച്ചിൻ
Cricket
• a day ago
ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്: ട്രൂകോളർ സെപ്റ്റംബർ 30 മുതൽ iOS-ൽ കോൾ റെക്കോർഡിംഗ് നിർത്തലാക്കുന്നു
auto-mobile
• a day ago
'കേരളത്തില്‍ ജാതിയില്ലെന്ന് പറയുന്നവരുടെ അറിവിലേക്ക്...' തിരുവനന്തപുരത്തെ 25 കാരന്റെ ആത്മഹത്യക്ക് പിന്നില്‍ നികൃഷ്ടമായ ജാതി ചിന്തയെന്ന് ആക്ടിവിസ്റ്റ് ധന്യാരാമന്‍
Kerala
• a day ago
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലും പാക് ചാരന്‍; അറസ്റ്റിലായത് ഡിആര്‍ഡിഒ മാനേജര്‍ മഹേന്ദ്ര പ്രസാദ് | Pak Spy Arrested
latest
• a day ago
കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം: വനിതാ സ്ഥാനാർത്ഥിയെ പൊലീസ് പിടിച്ചുവെച്ചു, പ്രവർത്തകർ മോചിപ്പിച്ചു
Kerala
• a day ago
ഐപിഎല്ലിൽ റൺസ് അടിച്ചുകൂട്ടിയവനും, രാജസ്ഥാൻ താരവും ഏഷ്യ കപ്പിലേക്ക്; വമ്പൻ അപ്‌ഡേറ്റ് പുറത്ത്
Cricket
• a day ago
'നീയൊക്കെ പുലയരല്ലേ, പഠിച്ചിട്ട് കാര്യമില്ല': വിദ്യാർത്ഥിക്കെതിരെ ക്രൂരമായ ജാതി അധിക്ഷേപം നടത്തിയ പ്രധാനാധ്യാപികയ്ക്കെതിരെ കേസ്
Kerala
• a day ago
ലാല്‍ബാഗ് ഫ്ലവർഷോയ്ക്ക് നാളെ ബംഗളൂരുവില്‍ തുടക്കം; മുഖ്യമന്ത്രി സിദ്ധരാമയ ഉദ്ഘാടനം ചെയ്യും
National
• a day ago
ടൂറിസം പ്രോത്സാഹിപ്പിക്കാനായി 'വിസിറ്റ് കുവൈത്ത്' പ്ലാറ്റ്ഫോം; പുതിയ പദ്ധതിയുമായി കുവൈത്ത്
Kuwait
• a day ago
സഞ്ജു രാജസ്ഥാൻ വിടുമോ? നിർണായകമായ തീരുമാനമെടുത്ത് രാജസ്ഥാൻ; റിപ്പോർട്ട്
Cricket
• a day ago
ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം അവൻ ഏറ്റെടുക്കണം: നിർദേശവുമായി കൈഫ്
Cricket
• a day ago
ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്റാഈലിന്റെ നീക്കം തടയില്ല, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയെന്നും ട്രംപ്
International
• a day ago
വിനോദസഞ്ചാരികൾക്കും ജിസിസി പൗരന്മാർക്കും വാറ്റ് റീഫണ്ട് പദ്ധതി ഔദ്യോഗികമായി ആരംഭിച്ച് സഊദി അറേബ്യ; രാജ്യത്തെ 1,440-ലധികം അംഗീകൃത റീട്ടെയിൽ ഷോപ്പുകളിൽ സേവനം ലഭിക്കും
Saudi-arabia
• a day ago
ട്രംപിന് ചുട്ടമറുപടി: താരിഫ് ചർച്ചയ്ക്ക് വിളിക്കില്ല, മോദിയെയും ഷിയെയും വിളിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ്
International
• a day ago
ദമാസ് ജ്വല്ലറിയുടെ 67% ഓഹരികളും ഏറ്റെടുത്ത് തനിഷ്ക്
uae
• a day ago
പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേക്ക് നിരോധനം
Kerala
• a day ago
ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ പൊതുഗതാഗത ബസുകളുമായി ബന്ധിപ്പിക്കും; തയ്യാറെടുപ്പുകളുമായി ആർടിഎ
uae
• a day ago