കിലോക്കണക്കിന് മയക്കുമരുന്നുമായി കാറില്‍ കുതിച്ചുപാഞ്ഞ് യുവാവ്; ചേസ് ചെയ്ത് പിടിച്ച് പൊലിസ്
ജിദ്ദ: ഹാഷിഷ്, മയക്കുമരുന്ന് കടത്തുകാരനായ സഊദി യുവാവിനെ ചേസ് ചെയ്ത് പിടികൂടി സഊദി പൊലിസ്. ജിദ്ദയില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു വാര്‍ത്തയ്ക്ക് ആധാരമായ സംഭവം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളിന്റെ നേതൃത്വത്തില്‍ നടത്തിയ സുരക്ഷാ റെയ്ഡിനെയാണ് യുവാവിനെ അതിസാഹസികമായി യുവാവിനെ പിടികൂടിയത്. 54 ഗ്രാം ഹാഷിഷ്, മയക്കുമരുന്ന്, ആംഫെറ്റാമൈന്‍ ഗുളികകള്‍ എന്നിവയുമായാണ് യുവാവിനെ പോലിസ് അറസ്റ്റു ചെയ്തത്. മയക്കുമരുന്ന് വിതരണം ചെയ്യാന്‍ പോകുന്നതിനിടെയാണ് സ്വദേശി പൗരന്‍ പൊലിസ് പിടിയിലായത്.
പൊലിസ് അതിസാഹസികമായാണ് യുവാവിനെ പിടികൂടിയത്. യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും അന്വേഷണം പൂര്‍ത്തിയാക്കുന്നതിനായി യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെനന്ും ആന്റി നാര്‍കോട്ടിക് വകുപ്പ് വ്യക്തമാക്കി. മയക്കുമരുന്ന് കടത്തോ അല്ലെങ്കില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങള്‍ അറിയുകയാണെങ്കില്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ 999 എന്ന നമ്പറിലും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്‍ട്രോളിന്റെ 995 എന്ന നമ്പറിലും അറിയിക്കണമെന്ന് അധികൃതര്‍ താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.
a young man attempted to flee in a car carrying several kilos of illegal drugs, but was swiftly apprehended by police following a high-speed chase.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."