HOME
DETAILS

യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ഇന്ത്യക്ക് ആശങ്കയില്ല; റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ നികുതി ഗണ്യമായി കൂട്ടും; വീണ്ടും ഭീഷണിയുമായി ട്രംപ്

  
Web Desk
August 04 2025 | 16:08 PM

Donald Trump has issued another tax warning against India

 

വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങിയാല്‍ 25 ശതമാനം നികുതിക്ക് പുറമെ അധിക നികുതി ചുമത്തുമെന്ന് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു. എന്നാല്‍ എത്ര ശതമാനമാണ് അധിക തീരുവയായി ചുമത്താന്‍ പോകുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. 

റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യ അത് അമിത ലാഭത്തിന് വിപണിയില്‍ വില്‍ക്കുന്നുവെന്നും റഷ്യ യുക്രെയിനില്‍ എത്രപേരെ കൊന്നൊടുക്കിയെന്നത് ഇന്ത്യക്ക് പ്രശ്‌നമല്ലെന്നും ട്രംപ് പറഞ്ഞു. 

നേരത്തെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കൊണ്ട് യുക്രൈനില്‍ നടക്കുന്ന യുദ്ധത്തിന് ഇന്ത്യ സഹായം നല്‍കുകയാണെന്ന് ആരോപിച്ച് വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ താരിഫ് ഭീഷണി. 

ഇന്ത്യയില്‍ നിന്ന് യുഎസില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതിയും, അധിക പിഴയും ട്രംപ് ചുമത്തിയിരുന്നു. റഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യ കൂട്ടിയതോടെയാണ് അധിക പിഴ ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ടെക്‌സ്‌റ്റൈല്‍സ് അടക്കം പല ഉത്പന്നങ്ങളുടെയും കയറ്റുമതിയെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
  
അതേസമയം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ഇന്ത്യ ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും 
നേരിട്ട് ട്രംപുമായി കൊമ്പുകോര്‍ക്കേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. യുഎസുമായുള്ള വ്യാപാര കരാറില്‍ സംയമനം പാലിക്കാനാണ് തീരുമാനം. അമേരിക്കയില്‍ നിന്ന് കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്‌തേക്കും. അതേസമയം കാര്‍ഷിക, ക്ഷീര ഉത്പന്നങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ട എന്ന നിലപാടിലാണ് ഇന്ത്യ. വ്യാപാര കരാറിന് ഈ മാസം അവസാനം അന്തിമരൂപം ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

Donald Trump has warned that India may face a 25% tax plus an unspecified additional duty if it continues to buy Russian oil. The statement was made on Truth Social, but no exact percentage of the additional tax was mentioned.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടത്തിന് മുകളിൽ വളർച്ചയെത്തിയ കഞ്ചാവ് ചെടി; അന്വേഷണം ശക്തമാക്കി പൊലീസ്

Kerala
  •  5 hours ago
No Image

തെളിവില്ല, ആരോപണം മാത്രം; ആപ് നേതാവ് സത്യേന്ദര്‍ ജെയിനിനെതിരായ അഴിമതി കേസ് കോടതി റദ്ദാക്കി

National
  •  5 hours ago
No Image

കന്യാസ്ത്രീകള്‍ക്ക് ജാമ്യം; രാജീവ് ചന്ദ്രശേഖറിനോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് ക്രൈസ്തവ പ്രതിനിധികള്‍

Kerala
  •  6 hours ago
No Image

ഭീകരസംഘടനയില്‍ ചേര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചു; രണ്ട് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  6 hours ago
No Image

'ശുദ്ധമായ വെള്ളമില്ല, പാലില്ല, ഭക്ഷണമില്ല' - ഗസ്സയിലെ അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളും ജീവന് ഭീഷണിയാകുന്ന പോഷകാഹാരക്കുറവിന്റെ ഇരകളെന്ന് യു.എൻ

International
  •  6 hours ago
No Image

വീട്ടിലെ ശുചിമുറിയില്‍ രക്തക്കറ: വീട്ടുവളപ്പില്‍ ഇരുപതോളം അസ്ഥികള്‍; സെബാസ്റ്റ്യന്‍ സീരിയന്‍ കില്ലറെന്ന് സൂചന

Kerala
  •  6 hours ago
No Image

മുന്‍ പങ്കാളിയെ ഓണ്‍ലൈനിലൂടെ അപകീര്‍ത്തിപ്പെടുത്താറുണ്ടോ?; എങ്കില്‍ യുഎഇയില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഇത്

uae
  •  7 hours ago
No Image

2025-26 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ കലണ്ടര്‍ പ്രഖ്യാപിച്ച് ഷാര്‍ജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റി

uae
  •  7 hours ago
No Image

'മതിയാക്ക് ഈ യുദ്ധം' - ട്രംപിന് മൊസാദിന്റെ ഉൾപ്പടെ 600-ലധികം മുൻ ഇസ്‌റാഈലി സുരക്ഷാ മേധാവികളുടെ കത്ത്, നെതന്യാഹുവിന്റെ ഓഫീസിന് മുന്നിലും പ്രതിഷേധം 

International
  •  7 hours ago
No Image

കൂട്ടുകാര്‍ക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; 25കാരന് ദാരുണാന്ത്യം

National
  •  7 hours ago